ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റലിജന്‍സ് ഐജിക്ക്,വീട്ടിലെ സിസിടിവി കാമറകള്‍ സ്ഥാപിച്ചത് 15 ദിവസം മുമ്പ്

ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്ഥര്‍ അടങ്ങിയ അനേഷണ സംഖത്തിന് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സമൂഹമാധ്യമങ്ങളി്ല്‍ എഴുതിയതിനു ഗൗരി  ലങ്കേഷിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതാണോ  കൊലപാതകത്തിന് ഇടയാക്കിയതെന്നു അന്വേഷിക്കും.
        രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന നാലു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. വീട്ടില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചത് 15 ദിവസം മുമ്പ് മാത്രമാണ്. ഈ സാഹചര്യത്തില്‍  ജീവനു ഭീഷണി ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം ചിക്കമംഗളുരു സ്വദേശി സന്ദീപ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ആളാണ് ഇയാള്‍. പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.
        ചൊവ്വാഴ്ച ബസവനഗുഡിയിലെ ഗൗരി ലങ്കേഷ് പത്രികെ ഓഫീസില്‍ നിന്ന് കാര്‍ ഓടിച്ച് വീട്ടിലെത്തിയ ഗൗരിക്കു നേരെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ വെടിയുതിര്‍ത്തത്.വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുതവണ കൂടി വെടിയേറ്റ് പടികളില്‍ വീഴുകയായിരുന്നു. നെഞ്ചിലും വയറ്റിലുമേറ്റ വെടിയുണ്ടകളാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
prp

Related posts

Leave a Reply

*