തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. 160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.