കൊച്ചി: ഫ്ലക്സ് ബോര്‍ഡുകള്‍ പൊതുനിരത്തുകളില്‍ ആപത്തെന്ന് ഹോക്കോടതി. സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ന് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഉത്തരവ്.
പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫ്ലക്സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്ലക്സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തന്റെ സ്ഥാപനത്തിന്റെ മുന്നിലെ ഫ്ലക്സ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാപാരി നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.