മൂവാറ്റുപുഴ: ഹോട്ടലുടമയില്‍നിന്ന് വൈദ്യുതി കണക്ഷന് നല്‍കുന്നതിന് തെറ്റായ എസ്റ്റിമേറ്റ് തയാറാക്കി 11 ലക്ഷം രൂപ ഈടാക്കിയെന്ന പരാതിയില്‍ കൂടുതലായി അടപ്പിച്ച തുക തിരിച്ചുനല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരം ഫോറം ഉത്തരവായി.
വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിലെ വീഴ്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ഫോറം ഉത്തരവിലുണ്ട്. എട്ടുലക്ഷം രൂപ കൂടുതലായി ഈടാക്കിയെന്നായിരുന്നു പരാതി.
മൂവാറ്റുപുഴയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കബനി പാലസ് ഹോട്ടലിലേക്ക് വൈദ്യുതി നല്‍കുന്നതിനാണ് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനെതിരെ മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ നമ്ബര്‍ വണ്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹോട്ടലുടമ സി.കെ. ഷാജി നല്കിയ പരാതിയിലാണ് വിധി.
ഹോട്ടലിലേക്ക് വൈദ്യുതി ലൈന്‍ വലിച്ച് കണക്ഷന് നല്‍കുന്നതിനുള്ള എ.ബി.സി ഫീഡറില്‍നിന്ന് 82 മീ. ദൂരമാണുള്ളത്. ഇതില്‍നിന്ന് കണക്ഷന് നല്‍കാതെ ദൂരെയുള്ള ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി ലൈനുകളും പോസ്റ്റുകളും സ്ഥാപിച്ചാണ് വൈദ്യുതിയെത്തിച്ചത്.
ഇതിനാണ് 11 ലക്ഷം ഈടാക്കിയത്. 6.87 ആമ്ബിയര്‍ വൈദ്യുതി മാത്രം അവശ്യമുള്ള ഉപഭോക്താവിനു സമീപത്തുള്ള എ.ബി.സി കേബിളില്‍നിന്ന് കൊടുക്കാമെന്നിരിക്കെ ദൂരെയുള്ള ട്രാന്‍സ്ഫോമറില്‍നിന്ന് കണക്ഷന് നല്‍കിയതിലൂടെ എട്ടുലക്ഷത്തോളം രൂപ അധികമായി ചെലവായെന്നാണ് പരാതി.
ഇതിനുപിന്നില്‍ അനധികൃത ഇടപെടലുകളുണ്ടായിരുെന്നന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് 30 ദിവസത്തിനകം കൂടുതലായി ഈടാക്കിയ തുക തിരിച്ചുനല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം സെന്‍ട്രല്‍ റീജ്യന് ചെയര്‍േപഴ്സന്‍ ബി. സൗദാമിനി, അംഗമായ പി.വി. നിസ എന്നിവര്‍ ഉത്തരവിട്ടത്.
ഹോട്ടലിലേക്ക് സമീപത്തുള്ള എ.ബി.സി ഫീഡറില്‍നിന്ന് ഹോട്ടലിലേക്ക് വൈദ്യുതി നല്‍കാനും ഉത്തരവില്‍ പറയുന്നു. ഉടമ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തേ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.Dailyhunt