ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കാം സിമ്പിള്‍ ആയി

കട്ട്ലറ്റും ,ചായയും അതിന്റെ ഒരു രുചി അത് ഒരു ഒന്നൊന്നര രുചിയല്ലേ. വളരെ എളുപ്പത്തില്‍ ചിക്കന്‍ കട്ട്ലറ്റ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ചിക്കൻ കട്ട്ലറ്റ് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

ചിക്കൻ എല്ലില്ലാത്തത് – 5 കഷ്ണം

സവോള – 4

ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 1 ടാബിൾ സ്പൂൺ

പച്ചമുളക് – 4 എണ്ണം അരച്ചത്

കുരുമുളക് പൊടി – 1 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

മുളക്പ്പൊടി -1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ക്കുറച്ച്

പെരുംജീരകം പൊടിച്ചത് -1 ടീസ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

ഉരുളക്കിഴങ്ങ് – 4

ബ്രെഡ് പൊടി – ആവശ്യത്തിന്

മൈദ – കുറച്ച്

തയാറാക്കുന്ന വിധം

ആദ്യം ഉള്ളി വഴറ്റണം. കറിവേപ്പിലയിട്ട്. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,ബാക്കി മസാലപ്പൊടികളും, ഉപ്പ്, പഞ്ചസാര ചേർത്ത് നന്നായി വഴറ്റിയ ശേഷം, ചിക്കൻ മഞ്ഞൾ ,ഉപ്പ്, ചേർത്ത് വേവിച്ച് പിച്ചിയെടുത്തത് ചേർത്ത് അടുപ്പിൽ നിന്നും മാറ്റി മല്ലിയില, ഒരു മുട്ട ചേർക്കണം.1 ടാബിൾ സ്പൂൺബ്രെഡ് പൊടിയും,പുഴുങ്ങിയ ഉരുളക്കിഴങ്ങുംചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി ഇത് ഉരുട്ടി ഷേപ്പ് വരുത്തി മൈദപ്പൊടിയിൽ ഒന്ന് ഉരുട്ടി, മുട്ട വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിലും പൊതിഞ്ഞ് ചൂടായി എണ്ണയിൽ പൊരിച്ചെടുക്കണം. ചിക്കന്‍ കട്ട്ലറ്റ് റെഡി.

prp

Related posts

Leave a Reply

*