ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയില്‍ 7.7 തീവ്രതയുള്ള ഭൂമികുലുക്കം!! ആളപായമില്ല

ജമൈക്ക: കരീബിയന്‍ രാജ്യങ്ങളായ ക്യൂബയ്ക്കും ജമൈക്കയ്ക്കും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭൂമി കുലുക്കം.ചൊവ്വാഴ്ച ഉച്ച രണ്ടു മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. ജമൈക്കയിലെ

മോണ്ടെഗോ ബേയുടെ വടക്കുപടിഞ്ഞാറ് ഭാഗമാണ് പ്രഭവ കേന്ദ്രം. ചെറിയ കുലുക്കം ഫ്ലോറിഡയുടെ വടക്ക് ഭാഗത്തും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലയിടത്തും സുനാമി മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

ക്യൂബയിലെ കേമാന്‍ ദ്വീപുകളിലും മെക്സികോയിലും ഭൂമി കുലുക്കം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂമികുലുക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങളിലെ ആളുകളെ സൗത്ത് ഫ്ളോറിഡയില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആദ്യ ഭൂചലനത്തിന് പിന്നാലെ കേമന്‍ ദ്വീപുകള്‍ക്ക് തെക്കുകിഴക്കായി 35 മൈല്‍ അകലെ 6.1 തീവ്രതയോടെ നിരവധി ഭൂചലനങ്ങള്‍ വൈകുന്നേരം 4:55 നും അനുഭവപ്പെട്ടു.കരീബിയന്‍ രാജ്യങ്ങളല്‍ 1946 ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. തുടര്‍ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ കരീബിയന്‍ മേഖലയില്‍ ചെറിയ സുനാമികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.3.5 അടിവരെ ഉയരത്തിലുള്ള തിരമാലകള്‍ വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

prp

Leave a Reply

*