കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ കഴിക്കാം

കമ്ബ്യൂട്ടര്‍, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന് പ്രശ്‌നമുണ്ടാവാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ട്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ കഴിക്കാം

കണ്ണിന് ഏറ്റവും നല്ലതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍. അതില്‍ ഒന്നാണ് മത്സ്യം. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അതുമൂലം കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ സാധ്യതയില്‍ നിന്ന് കണ്ണുകളെ രക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര, എന്നീ മീനുകള്‍ കഴിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

കണ്ണുകളുടെ ആരോഗ്യത്തിന് നല്ല മറ്റൊരു ഭക്ഷ്യവസ്തുവാണ് ഇലക്കറികള്‍. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്നു. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് സിട്രസ് പഴങ്ങള്‍. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിച്ച്‌ പ്രായമാകുമ്ബോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും.

കൂടാതെ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, വാല്‍നട്ട്, അവോകാഡോ എന്നിങ്ങനെയുള്ള ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്ബോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു.

prp

Leave a Reply

*