ആന്ധ്ര, ഒഡിഷ തീരത്തേക്ക് മുതല കൊടുങ്കാറ്റ് 48 മണിക്കൂറിനകം എത്തും

cyclone

കൊല്‍ക്കത്ത: ‘മുതല'(ക്യാന്ത്) ചുഴലി കൊടുങ്കാറ്റ് 48 മണിക്കൂറിനകം ആന്ധ്രാ പ്രദേശ്, ഒഡിഷ തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് ദിശമാറി ഇന്ത്യന്‍ തീരത്തോടടുക്കുകയാണ്. മ്യാന്‍മാറിലേക്ക് പോകുമെന്നു കരുതിയ കൊടുങ്കാറ്റാണ് ദിശമാറിയെത്തുന്നത്. കാറ്റിന്‍റെ വേഗത 50 മൈല്‍ ആയിരിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ‘സ്കൈമെറ്റ് വെതര്‍’ വിലയിരുത്തുന്നത്. ഒഡിഷയിലെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും മറ്റും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തീരദേശത്തുള്ളവരെ ഒഴിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. തമിഴ്നാട്, കേരള തീരത്തും മഴയുണ്ടായേക്കുമെന്നാണ് സൂചന.

prp

Related posts

Leave a Reply

*