വീരം മൂവി ട്രെയിലര്‍..

veeram

 

ജയരാജ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ബിഗ്‌ ബജറ്റ് ചിത്രമാണ് വീരം. ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായക വേഷമായ ചന്ദു ചേകവരെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഒക്ടോബര്‍ 24ന് പുറത്തിറക്കി. ഹിമര്‍ഷ വെങ്കട്ട്സ്വാമി, ശിവജിത്ത് നമ്പ്യാര്‍, ദിവിന തക്കൂര്‍, ആരണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചന്ദ്രമോഹന്‍ ടി പിള്ളയും പ്രദീപ്‌ രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.സിനിമ 100 കോടി കളക്ഷന്‍ നേടുമെന്നാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.ഏകദേശം 35 കോടി രൂപയുടെ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ അന്യഭാഷകളിലും ചിത്രം നിര്‍മിച്ചിട്ടുണ്ട്.

മൂവി ട്രെയിലര്‍…

 

prp

Leave a Reply

*