സ്വന്തം ശവസംസ്‌കാരം നടത്താന്‍ അനുവാദം തേടി 70 കാരന്‍

ആന്ധ്രാപ്രദേശ്: സ്വന്തം ശവസംസ്‌കാരം നടത്താന്‍ അനുവാദവുമായി 70 വയസ്സുള്ള വൃദ്ധന്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ചയുള്ളത്. ഈ വൃദ്ധന്‍ ശവക്കുഴിയുമുണ്ടാക്കി കാത്തിരിക്കുകയാണ്. പത്ത് അടി താഴ്ചയില്‍ കുഴിയിലിറങ്ങി കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടി സ്വയം ശവസംസ്‌കാരം നടത്താനാണ് ശ്രമം. പ്രാര്‍ഥനയും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡിയാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്താണ് ശവക്കുഴി ഉണ്ടാക്കിയത്. ഇതിനായി ലാച്ചി കളക്ടറുടെ അനുവാദം തേടിയിരുന്നു. എന്നാല്‍ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എത്തിയ പോലീസ് വൃദ്ധന്റെ നീക്കം തടഞ്ഞു. എന്തിനാണ് ഇങ്ങനെ […]

ചിക്കന്‍കറി ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ കുത്തിക്കൊന്നു

ഗുണ്ടൂര്‍: ചിക്കന്‍ കറി ഉണ്ടാക്കി കൊടുത്തില്ലെന്ന കാരണത്താല്‍ അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. ഗുണ്ടൂര്‍ സ്വദേശിയായ ബെജ്ജം  മറിയാമ്മ(80) യെയാണ് മകന്‍ ബെജ്ജം കിഷോര്‍ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയാണ് കിഷോര്‍. ഇതിനാല്‍ തന്നെ മക്കളെയുമായി കിഷോറിന്‍റെ ഭാര്യ അകന്നു കഴിയുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് ചിക്കന്‍ വാങ്ങിക്കൊണ്ട് വന്നിട്ട് അമ്മയോട്‌ പാകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് കറി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മദ്യപിക്കാന്‍ പോവുകയായിരുന്നു. തിരികെ ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചിക്കന്‍ പാകമായിട്ടില്ലെന്ന് കിഷോര്‍ അറിഞ്ഞു. തുടര്‍ന്ന് അമ്മയ്ക്ക് നേരെ ദേഷ്യപ്പെടുകയും […]

പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍  പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു. ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്.കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ചത്. കുറച്ചു വര്‍ഷം പഴക്കമുള്ള  പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആന്ധ്ര, ഒഡിഷ തീരത്തേക്ക് മുതല കൊടുങ്കാറ്റ് 48 മണിക്കൂറിനകം എത്തും

കൊല്‍ക്കത്ത: ‘മുതല'(ക്യാന്ത്) ചുഴലി കൊടുങ്കാറ്റ് 48 മണിക്കൂറിനകം ആന്ധ്രാ പ്രദേശ്, ഒഡിഷ തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.