റമദാൻ സ്പെഷ്യല്‍ ചെമ്മീൻ വട തയ്യാറാക്കിയാലോ

ഇന്നത്തെ റമദാൻ വിഭവം ചെമ്മീൻ കൊണ്ടുള്ള വടയാണ്. രുചികരമായ ചെമ്മീൻ വട എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(ചെറുതോ,വലുതോ) – ഒരു പിടി , ചുവന്നുള്ളി – രണ്ട് , വെളുത്തുള്ളി – രണ്ട് , കുരുമുളക്പൊടി – ഒരു ടീ സ്പൂൺ , മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ , മുളക്പൊടി – ഒരു ടീ സ്പൂൺ , വേപ്പില – ഒരു തണ്ട് , ഗരം മസാല – ഒരു ടീ സ്പൂൺ , ഉപ്പ് – ആവശ്യത്തിന് , വെളിച്ചെണ്ണ – ആവശ്യത്തിന്.

   തയ്യാറാക്കു ന്ന വിധം :

ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

prp

Related posts

Leave a Reply

*