കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാനില്ല ലൈസന്‍സ് കിട്ടാന്‍ എന്തുചെയ്യും ?

ക​ണ്ണൂ​ര്‍: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​മ്ബോ​ള്‍ കൊ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തോ​ട് മുഖം തിരിക്കുന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ നിലപാട് പ​ഠി​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തരാമെന്നാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും പറയുന്നത്. നിന്നു തിരിയാന്‍ കഴിയാത്ത തിരക്കിനിടെ ഇപ്പോള്‍ അതുപോലുള്ള സര്‍ട്ടിഫിക്കറ്റുകളൊന്നും നല്കാന്‍ കഴിയില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളിലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലും ആ​യ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ല​യി​ട​ത്തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോടെ നി​ര​വ​ധി പേ​ര്‍​ക്ക് ടെ​സ്റ്റി​ന് ഹാ​ജ​രാ​വാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രോ​ഗം ബാ​ധി​ച്ചി​രു​ന്ന​യാ​ളാ​ണെ​ങ്കി​ല്‍ രോ​ഗം മാ​റി​യെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക്വാ​റ​ന്റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണെ​ങ്കി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ സം​ബ​ന്ധി​ച്ച്‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണം.

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രെ മാ​ത്ര​മേ ടെ​സ്റ്റി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബി.​എ​ല്‍.​ഒ​മാ​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച്‌ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാം. കൂ​ടു​ത​ല്‍ പേ​രും നേ​ര​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നു​മാ​യി​രു​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്. എ​ളു​പ്പ​ത്തി​ല്‍ ല​ഭി​ക്കാ​വു​ന്ന​തി​നാ​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ കൂ​ടു​ത​ല്‍ പേ​രും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, ബി​.എ​ല്‍​.ഒ​മാ​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ചു​മ​ത​ല. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വുമാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

കടക്കണം ഓണ്‍ലൈന്‍ കടമ്ബയും

ലേ​ണിം​ഗ് ടെ​സ്റ്റ് ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ആ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി പോ​രാ​യ്​മ​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ മൂ​ലം ഓ​ണ്‍ലൈ​ന്‍ ലേ​ണേ​ഴ്സ് ടെ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

prp

Leave a Reply

*