കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം പ്രക്ഷോഭം ദുര്‍ബലപ്പെടുത്തല്‍; കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദ്യേശമെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നതയെന്ന പ്രചാരണം കര്‍ഷക നേതാക്കള്‍ തള്ളി. അതേസമയം, കര്‍ഷക സംഘടനകളുമായി ആറാം ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രക്ഷോഭം കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു.

കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ കര്‍ഷക നേതാക്കള്‍ പ്രക്ഷോഭത്തിന് ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തിന്റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിച്ചു. പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈമാസം പതിനേഴിന് ചണ്ഡീഗഡിലാണ് യോഗം.

prp

Leave a Reply

*