യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്; വിജയ പ്രതീക്ഷയില്‍ ഉമ്മന്‍ചാണ്ടി

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിയുടെയും പിണറായിവിജയന്റെ ഭരണത്തിനെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുള‌ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുള‌ളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഏഴ് തവണ എണ്ണവില വര്‍ദ്ധനവില്‍ നിന്നുള‌ള അധിക നികുതി വരുമാനം വേണ്ടെന്ന് വച്ചു. ഇങ്ങനെ വേണ്ടെന്ന് വച്ചത് 700 കോടിയോളം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ഇനിയും അത് വേണ്ടെന്ന് വയ്‌ക്കും. നികുതി വര്‍ദ്ധന വേണ്ടെന്ന് വയ്ക്കാനുള‌ള തന്റേടം എല്‍.ഡി.എഫ് സര്‍ക്കാരിനില്ല. ആ മണ്ടത്തരത്തിന് താനില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു .

ജനങ്ങള്‍ ഇന്ന് യുപിഎയുടെയും എന്‍ഡിഎയുടെയും നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ്. പോളിംഗ് ശതമാനം ഉയരുന്നത് ജനങ്ങള്‍ക്കുള്ള ഉത്സാഹമാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞ ഏതെങ്കിലും കാര്യത്തെ തള്ളിപ്പറയാന്‍ ഇടതുമുന്നണിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

prp

Leave a Reply

*