ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്‌കന്ദറൂണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘം തിരികെ ഇന്ത്യയിലേക്ക്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത് കണക്കിലെടുത്താണ് മെഡിക്കല്‍ സേവനം അവസാനിപ്പിച്ച് സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷന്‍ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കല്‍ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയില്‍ ഇന്ത്യന്‍ സൈന്യം സജീകരിച്ചിരുന്നത്. ദുരിതത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യന്‍ സൈന്യത്തിന് ഹര്‍ഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്പ്പ് നല്‍കിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്പ്പ് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം […]
Category:
‘ശൂ, ലാലേട്ടാ.. ബ്ലാക്ക്, ബ്ലാക്ക്’; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കറുത്ത കുര്‍ത്ത ധരിച്ച് മോഹന്‍ലാല്‍; ചിത്രം വൈറല്‍
കോഴിക്കോട്: സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷല്‍നിലാണ് പിണറായി വിജയനും മോഹന്‍ലാലും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമ്ബോഴാണ് കറുപ്പ് അണിഞ്ഞ് മോഹന്‍ലാലിന്റെ വരവ്. ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ […]
റഷ്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാക്രോണ്‍ നെപ്പോളിയനെ ഓര്‍മ്മിപ്പിച്ച് റഷ്യ
പാരീസ് : യുക്രെയിന്‍ അധിനിവേശത്തില്‍ റഷ്യ തീര്‍ച്ചയായും പരാജയപ്പെടണമെന്നും എന്നാല്‍ ആ തോല്‍വിക്ക് പിന്നാലെ റഷ്യയെ തകര്‍ക്കാന്‍ ആഗ്രഹമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഒരു ഫ്രഞ്ച് മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയിനുള്ള സൈനിക സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേ സമയം, റഷ്യയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവിടേക്കും യുദ്ധം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയാണ് മാക്രോണ്‍ രംഗത്തെത്തിയത്. യുക്രെയിന്‍ അവരുടെ സ്ഥാനങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച മ്യൂണിക്കില്‍ നടന്ന […]
തമ്ബി ആള് പഴയതാണെങ്കിലും പരീക്ഷിക്കുന്നത് തട്ടിപ്പിന്റെ ന്യൂജെന്‍ രീതികള്‍, ലക്ഷങ്ങള്‍ പോയത് നിരവധി പേര്‍ക്ക്
പേരൂര്‍ക്കട: വീട് പാട്ടത്തിന് നല്‍കാമെന്ന് പരസ്യം നല്‍കി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയയാളെ പൊലീസ് അറസ്റ്റുചെയ്‌തു. ശാസ്തമംഗലം പൈപ്പിന്മൂട് സ്വദേശി ശ്രീകുമാരന്‍ തമ്ബിയെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. ഒരു വീട് കാണിച്ച് പല ഇടപാടുകാരെയും ഇയാള്‍ ഒരു വര്‍ഷത്തിലധികമായി പറ്റിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൈപ്പിന്മൂടിലുള്ള ഇയാള്‍ താമസിക്കുന്ന വീട് പാട്ടത്തിന് നല്‍കാനുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കും. പരസ്യം കണ്ട് ആളുകള്‍ വിളിക്കുമ്ബോള്‍ അഡ്വാന്‍സ് തുക വാങ്ങി മറ്റൊരു ദിവസം താക്കോല്‍ കൈമാറാമെന്ന് കരാര്‍ വയ്ക്കും. പറയുന്ന ദിവസം […]
അവധിക്ക് പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകള്‍ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി
അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണെന്ന് സൗദി മുസ്നെദ് പ്ലാറ്റ്‌ഫോം. ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്നെദ് പ്ലാറ്റ്‌ഫോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. Employers should directly accept domestic workers who come after leave അവധി കഴിഞ്ഞെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഏഴ് അന്തര്‍ദേശീയ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കി. റിയാദ് കിങ് ഖാലിദ് […]
ഒരു വര്‍ഷം പിന്നിട്ട് ‘ദുബൈ കാന്‍’ ലാഭിച്ചത് 70 ലക്ഷം കുപ്പികള്‍
ദുബൈ: പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിന് ആരംഭിച്ച ‘ദുബൈ കാന്‍’ പദ്ധതിക്ക് ഒരു വര്‍ഷം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം ഒറ്റത്തവണ ഉപയോഗിക്കുന്ന 70 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ലാഭിക്കാന്‍ സാധിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവര്‍ക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഇതൊരു സംസ്കാരമായി വളര്‍ത്താനാണ് ദുബൈ അധികൃതര്‍ […]
കോണ്‍ഗ്രസിനും ചിഹ്നം നഷ്ടമായിട്ടുണ്ട്, പുതിയത് സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെയോട് ശരത് പവാര്‍
പുനെ: ഉദ്ധവ് താക്കറെക്ക് ശിവസേനയുടെ പേരും ചിഹ്നവും നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയും സഖ്യകക്ഷിയുമായ ശരത് പവാര്‍. പുതിയ ചിഹ്നം ആളുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ശിവ സേന എന്ന പാര്‍ട്ടി പേരും അമ്ബും വില്ലും എന്ന ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം അംഗീകരിക്കാനും പുതിയ ചിഹ്നം സ്വീകരിക്കാനുമാണ് എന്‍.സി.പി നേതാവ് താക്കറെക്ക് നല്‍കിയ ഉപദേശം. ‘അത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമാണ്. ഒരിക്കല്‍ ഒരു […]
കൊച്ചി മെട്രോ രണ്ടാംഘട്ടം ; സ്‌റ്റേഷന്‍ നിര്‍മാണം മാര്‍ച്ച് 25ന് തുടങ്ങും
കൊച്ചി കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. കാക്കനാട്, പ്രത്യേക സാമ്ബത്തികമേഖല (സെസ്) സ്‌റ്റേഷനുകളുടെ നിര്‍മാണമാണ് ആദ്യം. ടെന്‍ഡര്‍ മാര്‍ച്ച് പത്തിനകം നല്‍കും. കലൂര്‍–കാക്കനാട് പാത രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലേക്കുള്ള മൂന്നാംഘട്ടത്തിന്റെ ജോലി തുടങ്ങുമെന്നും കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ‘ദേശാഭിമാനി’യോട് പറഞ്ഞു. കെഎംആര്‍എല്‍ നേരിട്ടാണ് രണ്ടാംഘട്ടനിര്‍മാണം നടത്തുന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷന്‍മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കുവരെ 11.2 കിലോമീറ്ററാണ് രണ്ടാംഘട്ടം. 2200 കോടിയാണ് പദ്ധതിച്ചെലവ്. ആകെ 11 സ്‌റ്റേഷനുകള്‍. […]
ഫാഷിസ്റ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തും -റസാഖ് പാലേരി
പരമ്ബരാഗത പാര്‍ട്ടികളുടെത് വഞ്ചനാപരമായ നിലപാട് ഹിന്ദുത്വ ഫാഷിസം, സവര്‍ണ മേല്‍ക്കോയ്മ, കോര്‍പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകളെ ചേര്‍ത്തുപിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കേണ്ടതുണ്ട്. മുസ്‍ലിംകള്‍, ദലിതര്‍, ആദിവാസികള്‍, ക്രൈസ്തവര്‍, ദലിത് ക്രൈസ്തവര്‍, പിന്നാക്ക ഹിന്ദുക്കള്‍, സ്ത്രീകള്‍, തീരദേശ ജനത, ഭൂരഹിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയര്‍ത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കും. പരമ്ബരാഗത പാര്‍ട്ടികള്‍ […]
കൈക്കൂലി കണ്ടെടുക്കാന്‍ ബെവ്കോ ജീവനക്കാരുടെ ബാഗില്‍ കൈയിട്ട വിജിലന്‍സ് സംഘത്തിന് കിട്ടിയത്
കണ്ണൂര്‍: കൈക്കൂലിയും അഴിമതിയും കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന സാധാരണമാണ്. എന്നാല്‍ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ എത്തിയ വിജിലന്‍സ് സംഘത്തിന് അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരം. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മോശമല്ലാത്ത വരുമാനമുണ്ടെങ്കിലും ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്ന വിവരമാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ചത്. കൈക്കൂലിക്കാരെ കുടുക്കാന്‍ രണ്ടാഴ്ച മുന്‍പായിരുന്നു കണ്ണൂര്‍ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ജീവനക്കാരുടെ […]










