കര്‍ണാടക ബജറ്റ് അവതരണത്തിനിടെ സഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെവിയില്‍ പൂ വെച്ചത് എന്തിന് ?

ബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച്‌. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചെവിയില്‍ പൂവ് തിരുക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിനെത്തിയത്. ”കിവി മേലെ ഹൂവ്- (Kivi Mele Hoovu)” (ചെവിയില്‍ പൂവ്) എന്നാണ് ഈ ക്യാംപെയ്‌നിന്റെ പേര്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും അവര്‍ നിറവേറ്റിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2018ല്‍ ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയിലെ ഒരു […]

ആകാശിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിയില്‍ ഉണ്ടാകില്ല; തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കാണ് മുന്നറിയിപ്പുമായി സിപിഎം

കണ്ണൂര്‍ : ആകാശ് തില്ലങ്കേരിയെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പുമായി സിപിഎം. സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആകാശിനെ സഹായിരിക്കുന്നവരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കെതിരെ എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്. ആകാശിന്റെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശിനെതിരെ പോലീസ് നടപടിയും കൈക്കൊണ്ടിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് […]

ശമ്ബളത്തില്‍ ‘അടി’തുടരുന്നു , നിലപാടില്‍ ഉറച്ച്‌ മന്ത്രിയും മാനേജുമെന്റും ; കെ.എസ്‌.ആര്‍.ടി.സിയില്‍ പ്രതിഷേധം കനത്തു

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുമ്ബോഴും ശമ്ബളം ഗഡുക്കളായേ നല്‍കൂവെന്ന നിലപാടില്‍ ഉറച്ച്‌ മന്ത്രിയും മാനേജുമെന്റും. നിലപാട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.എം.ഡിയുടെ കോലം കത്തിച്ച്‌ ജീവനക്കാര്‍ സംസ്‌ഥാന വ്യാപകമായി പ്രതിഷേധിച്ചു.ജീവനക്കാരുടെ പകുതി ശമ്ബളം അഞ്ചാം തീയതിക്കുമുമ്ബ്‌ നല്‍കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാമെന്നാണ്‌ മന്ത്രി ആന്റണി രാജു ആവര്‍ത്തിക്കുന്നത്‌. ആവശ്യമുള്ളവര്‍ക്കു പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ചുനല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മന്ത്രി അറിയിച്ചു. ശമ്ബളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം […]

കാലാവധി കഴിഞ്ഞിട്ടും പദവിയില്‍; ചിന്തയെ പുറത്താക്കണമെന്ന്‌ പരാതി

കൊല്ലം: കാലാവധി കഴിഞ്ഞിട്ടും യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്താ ജെറോം പദവിയില്‍ തുടരുന്നതായും ഗ്രേസ്‌ പിരിയഡില്‍ കൂടി ശമ്ബളം വാങ്ങിയെടുക്കാന്‍ മാത്രം പദവിയില്‍ തുടരുന്ന അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ പരാതി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി കൊല്ലം തിരുമുല്ലാവാരം നാരായണീയത്തില്‍ അഡ്വ. വിഷ്‌ണു സുനില്‍ പന്തളമാണ്‌് ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയത്‌.യുവാക്കളുടെ ക്ഷേമത്തിനും അവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാനും കഴിവുകള്‍ പരിപോഷിപ്പിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ സജ്‌ജരാക്കാനും ലക്ഷ്യമാക്കി 2014ല്‍ കേരള സംസ്‌ഥാന യുവജന […]

ഭാര്യ കൊടും ക്രിമിനല്‍ , 5000 കാറുകള്‍ മോഷ്‌ടിച്ച കേസില്‍ പ്രതി ; മാട്രിമോണി സൈറ്റില്‍ കണ്ട് വിവാഹം കഴിച്ച യുവാവ് പരാതിയുമായി രംഗത്ത്

ഭാര്യ ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലില്‍ ഭര്‍ത്താവ്. മാട്രിമോണി ആപ്പില്‍ കണ്ട് വിവാഹം ചെയ്ത യുവതിയെ കുറിച്ചുള്ള പരാതിയുമായി രണ്ടാം ഭര്‍ത്താവാണ് രംഗത്തെത്തിയത് . കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് ഇവര്‍ പുനര്‍വിവാഹം ചെയ്തത്. ഏകദേശം 5000 കാറുകള്‍ മോഷ്‌ടിച്ച കേസിലും ഇവര്‍ പ്രതിയാണ്. ആദ്യ ഭര്‍ത്താവുമായി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ കൂട്ടുപ്രതികൂടിയാണ് ഗുജറാത്തിലെ പോര്‍ബന്ദര്‍ സ്വദേശിയാണ് വിമല്‍ കരിയ. ഭാര്യ റീത്ത ദാസ് അസമിലെ ഗുവാഹത്തി സ്വദേശിനിയും. റീത്തയോട് വിവാഹമോചനത്തിന്റെ രേഖകള്‍ നല്കാന്‍ വിമല്‍ ആവശ്യപ്പെട്ടപ്പോള്‍, […]

പതിനേഴുകാരന് വണ്ടി ഓടിക്കാന്‍ നല്‍കി; വാഹന ഉടമയ്ക്ക് പിഴയും തടവും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവാവിന് തടവും ശിക്ഷയും വിധിച്ച്‌ കോടതി. അയല്‍വാസിയായ 17കാരനാണ് യുവാവ് വണ്ടി ഓടിക്കാനായി നല്‍കിയത്. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീനാണ് (40)മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. 30,250 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളികാവ് എസ്‌ഐ ടി കെ ജയപ്രകാശിന്റെ നേതൃത്വത്തിലുളള സംഘം വാഹന […]

സീ ടിവിയുടെ ഒളിക്യാമറ‍യില്‍ എന്തൊക്കെയോ ക്രിക്കറ്റ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ചേതന്‍ ശര്‍മ്മ; ചീഫ് സെലക്ടര്‍ തൊപ്പി തെറിച്ചു

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉത്തരവാദിത്വവും നിര്‍ണ്ണായകവുമായ ചീഫ് സെലക്ടര്‍ സ്ഥാനം ചേതന്‍ ശര്‍മ്മയ്ക്ക് നഷ്ടമായി. സീ ടിവി നടത്തിയ ഒളി ക്യാമറ അഭിമുഖത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എന്തൊക്കെയോ രഹസ്യങ്ങള്‍ ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലില്ലാതെയായിരുന്നു ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ചേതന്‍ ശര്‍മ്മ ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് അറിയുന്നില്ല. ഇദ്ദേഹത്തെ ബിസിസിഐ വിളിച്ച്‌ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നിതിനിടെ ആയിരുന്നു നാടകീയമായി രാജിവെച്ചത്. ബിസിസിഐ സെക്രട്ടറി ജയ്‌ഷാ രാജി […]

മിസിസിപ്പി വെടിവയ്പ്: മുന്‍ ഭാര്യയടക്കം 6 പേരെ കൊലപ്പെടുത്തിയ അക്രമി പിടിയില്‍

മിസിസിപ്പി: വെള്ളിയാഴ്ച മിസിസിപ്പിയില്‍ നടന്ന വെടിവയ്പില്‍ മുന്‍ ഭാര്യയടക്കം 6 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ അര്‍ക്കബട്ല ഡാം റോഡില്‍ ഒരു വാഹനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നു ടെയ്റ്റ് കൗണ്ടി ഷെരീഫ് ബ്രാഡ് ലാന്‍സ് അറിയിച്ചു.അര്‍ക്കബുട്ട്ലയില്‍ നിന്നുള്ള റിച്ചാര്‍ഡ് ഡെയ്ല്‍ ക്രം (52) എന്ന അക്രമിയെയാണ് അറസ്റ്റ് ചെയ്തത്. അര്‍ക്കബട്ലയെ വിറപ്പിച്ച്‌ കൊലപാതക പരന്പരയില്‍ പ്രദേശത്തെ വ്യത്യസ്ത ഇടങ്ങളില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. ടെന്നസിയിലെ മെംഫിസില്‍ നിന്ന് ഏകദേശം 30 മിനിറ്റ് തെക്ക് വടക്കുപടിഞ്ഞാറന്‍ മിസിസിപ്പിയിലാണ് ടേറ്റ് […]

സംഘടനാ പ്രവര്‍ത്തനം: ബഫല്ലോ പ്ലാന്‍റിലെ തൊഴിലാളികളെ പുറത്താക്കി ടെസ്ല

ബഫല്ലോ: സംഘടിക്കാന്‍ ശ്രമിച്ചുവെന്നു ആരോപിച്ചു ബഫല്ലോ പ്ലാന്‍റില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ ടെസ്ല പുറത്താക്കി.മെച്ചപ്പെട്ട വേതനത്തിനും , മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുവേണ്ടിയും പിന്തുണ പ്രഖ്യാപിച്ച തൊഴിലാളികളും നിയമവിരുദ്ധമായി പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് യൂണിയന്‍ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിനെ അറിയിച്ചു. ബഫല്ലോയില്‍ ഒരു ടെസ്ല പ്ലാന്‍റ് സംഘടിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യൂണിയനൈസേഷന്‍ ക്യാന്പയിന് നിരവധി നേതാക്കള്‍ ഉള്‍പ്പെടെ 18 ജീവനക്കാരെയെങ്കിലും ടെസ്ല പിരിച്ചുവിട്ടു, തൊഴിലാളികള്‍ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവായ […]

ഐസിയുവില്‍ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് അപ്പ ചോദിച്ചത് നിമിഷ പ്രിയയുടെ കാര്യം, മരിയ ഉമ്മന്റെ കുറിപ്പ്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിരി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച്‌ മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. […]