നേപ്പാള്‍ വിമാനാപകടം: എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 71 യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും രണ്ട് എഞ്ചിനുകളിലെയും പ്രൊപ്പല്ലേഴ്സ് ഫെതറിങ് പൊസിഷനിലാവുകയും ചെയ്തതോടെയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. മാനുഷികമായ അബദ്ധങ്ങളുമാകാം നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും സംശയിക്കുന്നു. നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജനുവരി 15നാണ് യതി എയര്‍ലൈനിന്റെ വിമാനം മലയിടുക്കില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ പ്രൊപ്പല്ലറുകള്‍ രണ്ടും വിമാനം ഇറങ്ങി അവസാനമാകുമ്ബോള്‍ എങ്ങനെയാണോ ഉണ്ടാകേണ്ടത് അതേ അവസ്ഥയിലായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്. പ്രൊപ്പല്ലറുകള്‍ ഫെതര്‍ പൊസിഷനില്‍ എന്നതിനര്‍ഥം വിമാനം മുന്നോട്ടു […]

വയസ് 80, ഇനിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; വാര്‍ഷിക മെഡിക്കല്‍ പരിശോധനയില്‍ ജോ ബൈഡന്‍ ഫിറ്റ്

വാഷിംഗ്ടണ്‍: 2024-ല്‍ 82 വയസ് തികയുന്ന യു.എസ് പ്രസിഡന്റിന് ഇനിയും ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് മെഡിക്കല്‍ പരിശോധന ഫലങ്ങള്‍. ബൈഡന്‍ മെഡിക്കലി ഫിറ്റാണെന്നും ഡ്യൂട്ടിക്ക് അനുയോജ്യനാണെന്നും വാര്‍ഷിക മെഡിക്കല്‍ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ 80 വയസാണ് ബൈഡന്. “പ്രസിഡന്റ് ബൈഡന്‍ ആരോഗ്യവാനും ഊര്‍ജ്ജസ്വലനും 80 വയസുകാരനുമാണ്. പ്രസിഡന്‍സിയുടെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ യോഗ്യനാണ്” -ബൈഡന്റെ ഫിസിഷ്യന്‍ കെവിന്‍ ഒ. കോണര്‍ പറഞ്ഞു. “പ്രസിഡന്റ് ഡ്യൂട്ടിക്ക് യോഗ്യനായി തുടരുന്നു. കൂടാതെ തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും […]

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്; റെഡ് ക്രസന്റ് സര്‍ക്കാരിന് നല്‍കിയ കത്ത് ശിവശങ്കറിന്റേത്

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. 2019 സെപ്റ്റംബറിലെ വാട്‌സ്‌ആപ് ചാറ്റാണിത്. സര്‍ക്കാരിന് റെഡ് ക്രെസെന്റ് നല്‍കേണ്ട കത്തിന്റെ മാതൃക എം ശിവശങ്കര്‍ നല്‍കി.(m sivasankar Swapna Suresh WhatsApp chat) കോണ്‍സുലേറ്റിന്റെ കത്ത് കൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കര്‍ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കില്‍ സി രവീന്ദ്രനെ വിളിക്കാന്‍ സ്വപ്നയോട് […]

ആരുടെയും മനസു മാറ്റുമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്ന രീതി പുറത്തെടുക്കാന്‍ രാഹുല്‍, ബുദ്ധി കേരളത്തിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെത്

ത്രിപുര പിടിച്ചടക്കി ഡല്‍ഹിയിലേക്കു മാര്‍ച്ച്‌ ചെയ്യാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തീരുമാനിച്ചതോടെ കാര്യങ്ങള്‍ കലങ്ങിമറിയുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തിനു മുന്നില്‍ പകച്ചുനില്ക്കുകയാണ് പരിവാറുകാര്‍. ഭാരത്‌ജോഡോ യാത്ര പൂര്‍ത്തിയാക്കിയപ്പോഴേക്കും രാഹുല്‍ സമ്ബൂര്‍ണ സോഷ്യലിസ്റ്റ് ആയെന്ന് സി.പി.എമ്മിന് ഏറെക്കുറെ ബോദ്ധ്യമായി. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ ‘സ്റ്റെഡി’ ക്ലാസുകളിലൂടെ ശരിയാക്കിയെടുക്കാം. ഇനി കാര്യങ്ങള്‍ എളുപ്പമാണ്. അടുത്ത തിരഞ്ഞെടുപ്പോടെ രാജ്യത്ത്, ഗോമാതാക്കളുടെ ഐശ്വര്യമുള്ള അമറലിനു പകരം ചുവപ്പന്‍ മുദ്രാവാക്യം മുഴങ്ങും. ചെങ്കോട്ടയില്‍ ഉദിക്കുന്ന ചുവപ്പന്‍ നക്ഷത്രം മഴ നനയാതിരിക്കാന്‍ തൊട്ടുമുകളില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയുണ്ടാകുമെന്നും ഉറപ്പിക്കാം. അങ്ങുമിങ്ങുമില്ലാതെ […]

ചന്ദന മോഷണം: പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍

കൊല്ലങ്കോട്: വനത്തില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍. മണ്ണൂര്‍ കിഴക്കുംപുറം സ്വദേശി പുന്നക്കല്‍പറമ്ബ് മുഹമ്മദ് ഷെഫീഖിനെയാണ് (32) തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍നിന്ന് വനം വകുപ്പ് പിടികൂടിയത്. 2019ല്‍ കൊല്ലങ്കോട് റേഞ്ച് പരിധിയിലെ വാമല മലവാരത്തില്‍നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്തിയ കേസിലെ ആറാം പ്രതിയാണ്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ പ്രതിയായ കേസില്‍ അഞ്ചുപേര്‍ 2019 ല്‍ തന്നെ പിടിയിലായിരുന്നു. ഒളിവിലുള്ള ഏഴാം പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയതായി കൊല്ലങ്കോട് വനം […]

‘ഞാന്‍ ബി.ജെ.പി അജണ്ടയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്നവരോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു’-എസ്.എസ് രാജമൗലി

ഹൈദരാബാദ്: തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കല്‍പിക കഥ പറയുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് യഥാക്രമം ഈ റോളുകളിലെത്തിയത്. ചിത്രം ബോക്സോഫീസില്‍ വന്‍വിജയം നേടുകയും ആഗോളതലത്തില്‍ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. രാജമൗലി ബി.ജെ.പി അജണ്ടയെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. […]

ശമ്ബളവര്‍ധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം; 1200 സര്‍വീസുകള്‍ റദ്ദാക്കി ലുഫ്താന്‍സ

ബെര്‍ലിന്‍: ശമ്ബളവര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ചെയ്തതോടെ ലുഫ്താന്‍സയുടെ സര്‍വീസുകള്‍ മുടങ്ങി. 1200 വിമാന സര്‍വീസുകളാണ് ലുഫ്താന്‍സ റദ്ദാക്കിയത്. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് തുടങ്ങിയ ഹബ്ബുകളിലെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ സാങ്കേതിക തകരാര്‍ മൂലം ലുഫ്താന്‍സയുടെ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. സര്‍വീസുകള്‍ റദ്ദാക്കുന്ന വിവരം ലുഫ്താന്‍സ വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ സംഘടിതമായി കമ്ബനിയെ സമ്മര്‍ദത്തിലാക്കുകയാണ്. എന്നാല്‍, ഇതിന് ഫലമുണ്ടാവില്ലെന്നും ലുഫ്താന്‍സ വക്താവ് അറിയിച്ചു. വിമാനസര്‍വീസുകള്‍ മുടങ്ങിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ലുഫ്താന്‍സ വ്യക്തമാക്കി. യാത്ര […]

പൃഥ്വി ഷായ്ക്കുനേരെ ആക്രമണം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സപ്ന ഗില്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കുനേരെ നടന്ന ആക്രമണത്തില്‍ യുവതി അറസ്റ്റില്‍. ഭോജ്പുരി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സപ്‌ന ഗില്ലിനെതിരെയാണ് നടപടി. സംഭവത്തില്‍ പൃഥ്വി ഷായുടെ കാര്‍ അക്രമികള്‍ പിന്തുടരുന്നതടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭോജ്പുരിയിലടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് സ്പന. പാര്‍ലമെന്റ് അംഗവും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ യാദവ് എന്നിവര്‍ക്കൊപ്പം സഹനടിയായും അഭിനയിച്ചിട്ടുണ്ട്. കാശി അമര്‍നാഥ്, നിര്‍ഹുവ ചലാല്‍ ലണ്ടന്‍, മേര വതന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. […]

ശുചിമുറി, കാത്തിരിപ്പുകേന്ദ്രം…; റേഷന്‍ കടകള്‍ ‘സ്മാര്‍ട്ടാകുന്നു’

ന്യൂഡല്‍ഹി: ആധുനികസൗകര്യങ്ങളുള്ള 75 റേഷന്‍ കടകള്‍ വീതം ഓരോ ജില്ലയിലും സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നി ആധുനിക സൗകര്യങ്ങളോടുകൂടിയ റേഷന്‍ കടകള്‍ സജ്ജമാക്കാനാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണവകുപ്പു സെക്രട്ടറി സഞ്ജീവ് ചോപ്ര നിര്‍ദേശിച്ചത്. മറ്റു കടകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൂടി റേഷന്‍ കടകളില്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തയച്ചിട്ടുണ്ട്. കടയുടമകള്‍ക്ക് അധികവരുമാനം ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

മുംബൈ: ലോണ്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത 31കാരിക്ക് അക്കൌണ്ടില്‍ ഒന്നര ലക്ഷം രൂപ ലഭിച്ചു. ഇപ്പോള്‍ മൂന്ന് ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോണ്‍ ആപ്പ് അധികൃതര്‍. ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. അപേക്ഷിക്കാലെ ലഭിച്ച വായ്പ തുക ഇരട്ടി നല്‍കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് യുവതി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി. ആദ്യമായി 2022 ജൂലൈ 25നാണ് യുവതി ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആദ്യത്തെ തവണ ലോണ്‍ ഐക്കണില്‍ അറിയാതെ ക്ലിക്ക് ചെയ്ത യുവതിക്ക് […]