സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്; റെഡ് ക്രസന്റ് സര്‍ക്കാരിന് നല്‍കിയ കത്ത് ശിവശങ്കറിന്റേത്

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്.

2019 സെപ്റ്റംബറിലെ വാട്‌സ്‌ആപ് ചാറ്റാണിത്. സര്‍ക്കാരിന് റെഡ് ക്രെസെന്റ് നല്‍കേണ്ട കത്തിന്റെ മാതൃക എം ശിവശങ്കര്‍ നല്‍കി.(m sivasankar Swapna Suresh WhatsApp chat)

കോണ്‍സുലേറ്റിന്റെ കത്ത് കൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കര്‍ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കില്‍ സി രവീന്ദ്രനെ വിളിക്കാന്‍ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷന്‍ ഇടപാടില്‍ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.

ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കര്‍ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*