‘ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്‍റെ കുടുംബത്തെ കുറിച്ചായിരുന്നു’; പ്രവാസി യുവാവിന്‍റെ വേര്‍പാടില്‍ ഹൃദയഭേദകമായ കുറിപ്പ്

ദുബായില്‍ അടുത്തിടെ ദാരുണമായി കൊല്ലപ്പെട്ട പ്രവാസി യുവാവിന്‍റെ അന്ത്യനിമിഷങ്ങളെ കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവെച്ച്‌ സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശേരി.പാലക്കാട് തൃക്കല്ലൂര്‍ സ്വദേശി ഹക്കിം ആണ് കഴിഞ്ഞ ദിവസം ദുബായിയില്‍ വെച്ച്‌ കുത്തേറ്റ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയില്‍ വച്ച്‌ ഹക്കീമിന്‍്റെ സഹപ്രവര്‍ത്തകരും ഒരു പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കുന്നതിനിടെ ഹക്കിമിന് കുത്തേല്‍ക്കുകയായിരുന്നു. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അഷ്‌റഫ് പോസ്റ്റ് യുവാവിന്‍റെ അവസാന നിമിഷങ്ങളെ […]

മതചടങ്ങിനിടെ ഇടഞ്ഞ ആന മൂന്നു പേരെ കൊന്നു

ഗോരഖ്പുര്‍: യുപിയിലെ ഗോരഖ്പുരില്‍ മതചടങ്ങിനിടെ ഇടഞ്ഞ ആന നാലു വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേരെ കൊന്നു.മുഹമ്മദ്പുര്‍ മാഫി ഗ്രാമത്തില്‍ നടന്ന യജ്ഞത്തിനിടെയായിരുന്നു ആനയുടെ ആക്രമണം. കാന്തിദേവി(55), കൗസല്യദേവി(50) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃഷ്ണയെന്ന നാലുവയസുകാരന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്. അധികൃതരെത്തി ആനയെ തളച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

അസമിലെ ശൈശവ വിവാഹവേട്ട; ഈ നടപടികളെന്തിന്? രക്ഷിക്കാനോ ശിക്ഷിക്കാനോ?

സര്‍ക്കാര്‍ നടപടി ആരംഭിച്ചശേഷം ദിനേന രണ്ടും മൂന്നും ആളുകള്‍ വീതം ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ചോദിച്ചുവരുന്ന കാര്യം കാല്‍ഗാച്ചിയയിലെ ഒരു ഫാര്‍മസിസ്റ്റാണ് വെളിപ്പെടുത്തിയത്.ഗര്‍ഭഛിദ്രത്തിന് സഹായം തേടി നിരവധിപേര്‍ എത്തിയതായി ബാര്‍പെട്ട സിവില്‍ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് സക്കീര്‍ ഹുസൈന്‍ പറയുന്നു. പൊലീസിനെ ഭയന്ന് ആശുപത്രിയില്‍ വരാന്‍ മടിക്കുന്ന പലരും അശാസ്ത്രീയവും അപകടകരവുമായ മാര്‍ഗങ്ങളിലൂടെ ഗര്‍ഭഛിദ്രവും പ്രസവവും നടത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു അസമിലെ ബാര്‍പെട്ട ജില്ലയിലുള്ള കാല്‍ഗച്ചിയയില്‍ താമസിക്കുന്ന സകീനയും 17 വയസ്സുകാരി മരുമകള്‍ റുഖ്സാനയും ഒരാഴ്ചയായി […]

വിശ്വനാഥന്റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു; ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തില്‍ മുഖ്യമന്ത്രിയ്ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിശ്വനാഥന്റെ കൈക്കുഞ്ഞടങ്ങുന്ന കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായെത്തിയ വിശ്വനാഥന്റെ തൂങ്ങിമരണത്തിന് ശേഷം ധ‌ൃതിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതായി അടക്കം കുടുംബം ആരോപിക്കുന്നുണ്ട്. കുടുംബത്തിനെ നേരിട്ട് കണ്ടപ്പോള്‍ വിശ്വനാഥന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവര്‍ തള്ളിക്കളഞ്ഞതായും റീ പോസ്റ്റുമാര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. […]

മതപരിവര്‍ത്തനം മുഖ്യ ലക്ഷ്യം ; ഭീകര സംഘടനയായ തബ്ലീഗി ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ചായ കുടിക്കുന്ന ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ് : തബ്ലീഗി ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി . കറാച്ചിയില്‍ നടന്ന ഇജ്തെമ എന്ന സമ്മേളനത്തിലാണ് അഫ്രീദി പങ്കെടുത്തത് . ഈ വാര്‍ഷിക ഇജ്‌തേമയില്‍, പങ്കെടുത്ത് അഫ്രീദി ചായ കുടിക്കുന്നതിന്റെയും , ഉറങ്ങുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നു. 2021-ല്‍ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചിരുന്നു . ‘ഭീകരതയുടെ കവാടം’ എന്നാണ് സൗദി അറേബ്യ ഈ ഇസ്ലാമിക സംഘടനയെ വിശേഷിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍, അതിന്റെ […]

പുനഃസംഘടന ; കാരുണ്യം തേടി 7 ഡിസിസി അധ്യക്ഷര്‍ ; പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമെന്ന്‌ സൂചന നല്‍കി തരൂര്‍

തിരുവനന്തപുരം കെ സുധാകരന്‍ പേര് വെട്ടിയതോടെ പുറത്താക്കല്‍ പട്ടികയില്‍പ്പെട്ട ഡിസിസി അധ്യക്ഷര്‍ പിടിച്ചുനില്‍ക്കാന്‍ പോരാട്ടം തുടങ്ങി. പ്രതിപക്ഷ നേതവ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പിന്‍ബലത്തോടെയാണ് ശ്രമം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് എന്നീ ഏഴ് ഡിസിസി അധ്യക്ഷര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് സുധാകരന്‍ മാറ്റാന്‍ നീക്കം നടത്തുന്നത്. ഒരുടേംപോലും പൂര്‍ത്തിയാക്കാത്തവരാണ് ഇവര്‍. തിരുവനന്തപുരത്ത് പാലോട് രവി അധ്യക്ഷനായത് സുധാകരനൊപ്പം ഉറച്ചുനില്‍ക്കുമെന്ന ഉറപ്പിലായിരുന്നെങ്കിലും താമസിയാതെ വി ഡി സതീശനൊപ്പം ചേര്‍ന്നു. ജോഡോ യാത്രയുടെ സ്വീകരണ […]

ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പുറത്തെടുക്കുന്നത് കാപ്പ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സി പി എം

കണ്ണൂര്‍: സി പി എമ്മിന് തലവേദനയായി തീര്‍ന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താന്‍ പൊലീസ് നീക്കം. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അധികം വൈകാതെ നടപടി ഉണ്ടാവും എന്നാണ് അറിയുന്നത്. അതേസമയം, തനിക്കെതിരെ സംസാരിച്ച ഡി വൈ എഫ് ഐ വനിതാ നേതാവിനെതിരെയുള്ള വ്യക്തിഹത്യ ആകാശ് തില്ലങ്കേരി തുടരുകയാണ്. ഒളിവിലിരുന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യക്തിഹത്യ തുടരുന്നത്. ആകാശിനെ ഇതുവരെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ആകാശിനെ കണ്ടെത്താനാവുന്നില്ലെന്നും ടവര്‍ […]

പണമില്ല; 7000 കോടി രൂപക്ക് ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനിയുടെ നീക്കം പൊളിഞ്ഞു

മുംബൈ: 7017 കോടി രൂപയ്ക്ക് ഊര്‍ജ്ജ കമ്ബനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞു. ഫെബ്രുവരി 15 ആയിരുന്നു വിനിമയം നടത്തി ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തീയതി. ഇരുകമ്ബനികളും തമ്മില്‍ ഒപ്പുവച്ചെ ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവര്‍ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. 2022 ആഗസ്ത് 18നായിരുന്നു ഇരു കമ്ബനികളും തമ്മിലുള്ള കരാര്‍. ആ വര്‍ഷം ഒക്ടോബര്‍ 31ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് ധാരണാ പത്രത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് ഇത് നാലു തവണ മാറ്റിവച്ചെങ്കിലും […]

തമിഴ്‌നാട്ടിലെ ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികളെ ക്രൂരമര്‍ദ്ദനം, കെട്ടിയിട്ട് ബലാത്സംഗം നടത്തിയ നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളുടെ ദുരിതകഥ പുറത്ത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കൊടും ക്രൂരതകളാണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 100ലധികം പേരെ ഈ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒഴിപ്പിച്ചു. വില്ലുപുരത്തുള്ള അന്‍പ് ജ്യോതി ആശ്രമം എന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിനെതിരെയാണ് പരാതികള്‍ ഉയരുന്നത്. അമേരിക്കയില്‍ താമസിക്കുന്ന സലീം ഖാന്‍ എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഒരു പരാതിയാണ് ഷെല്‍ട്ടര്‍ ഹോമിലെ ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. 2021 ഡിസംബറില്‍ തന്റെ […]

ഹുറൂബായി അഞ്ച് വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി നാടണഞ്ഞു

അബ്ഹ: സ്പോണ്‍സര്‍ ഹുറൂബാക്കിയത് കാരണം അഞ്ച് വര്‍ഷത്തോളം നാട്ടില്‍ പോവാനാകാതെ ബുദ്ധിമുട്ടിലായ മലപ്പുറം ഒമാനൂര്‍ സ്വദേശി മങ്ങാട്ട് പറമ്ബന്‍ മുഹമ്മദ് കുട്ടിയെ ഐ.സി.എഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഇടപെടല്‍ മൂലം രേഖകള്‍ ശരിയാക്കി നാട്ടിലയച്ചു. സൗത്ത് പ്രൊവിന്‍സ് സംഘടന പ്രസിഡന്റ് സിറാജുദ്ദീന്‍ സഖാഫി കൊല്ലം മുഖേന വാദിദവാസിറില്‍നിന്ന് മുഹമ്മദ് കുട്ടി ഓമാനൂര്‍ വര്‍ഷങ്ങളായി ഇഖാമയില്ലാതെ ഹുറൂബ് കാരണം നാട്ടില്‍ പോകാനോ ജോലിക്ക് പോവാനോ കഴിയാത്ത അവസ്ഥ ഐ.സി.എഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് സൈനുദ്ദീന്‍ അമാനിയെ അറിയിക്കുകയും […]