ഹുറൂബായി അഞ്ച് വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി നാടണഞ്ഞു

അബ്ഹ: സ്പോണ്‍സര്‍ ഹുറൂബാക്കിയത് കാരണം അഞ്ച് വര്‍ഷത്തോളം നാട്ടില്‍ പോവാനാകാതെ ബുദ്ധിമുട്ടിലായ മലപ്പുറം ഒമാനൂര്‍ സ്വദേശി മങ്ങാട്ട് പറമ്ബന്‍ മുഹമ്മദ് കുട്ടിയെ ഐ.സി.എഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഇടപെടല്‍ മൂലം രേഖകള്‍ ശരിയാക്കി നാട്ടിലയച്ചു.

സൗത്ത് പ്രൊവിന്‍സ് സംഘടന പ്രസിഡന്റ് സിറാജുദ്ദീന്‍ സഖാഫി കൊല്ലം മുഖേന വാദിദവാസിറില്‍നിന്ന് മുഹമ്മദ് കുട്ടി ഓമാനൂര്‍ വര്‍ഷങ്ങളായി ഇഖാമയില്ലാതെ ഹുറൂബ് കാരണം നാട്ടില്‍ പോകാനോ ജോലിക്ക് പോവാനോ കഴിയാത്ത അവസ്ഥ ഐ.സി.എഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് സൈനുദ്ദീന്‍ അമാനിയെ അറിയിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇക്കാര്യത്തില്‍ അദ്ദേഹം ഇടപെടുകയും രേഖകള്‍ ശരിയാക്കി അദ്ദേഹത്തെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുബൈ വഴി ഫ്ലൈ ദുബൈ എയര്‍ലൈന്‍സില്‍ കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനം ഇറങ്ങിയത്. സെന്‍ട്രല്‍ പബ്ലിക്കേഷന്‍ പ്രസിഡന്‍്റ് അബ്ദുറഹ് മാന്‍ പുത്തൂര്‍, കാബിനറ്റ് അംഗം സലീം മൂത്തേടം തുടങ്ങിയവര്‍ അദ്ദേഹത്തെ ജിദ്ദയില്‍ യാത്രയയച്ചു.

prp

Leave a Reply

*