രാഹുല്‍ പുറത്ത്; വൈസ് ക്യാപ്റ്റന്‍ ഇല്ലാതെ ഇന്ത്യ കളിക്കും

മുംബൈ: ആദ്യ രണ്ട് ടെസ്റ്റിന്റെ നാല് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ അമ്ബേ പരാജയപ്പെട്ട കെഎല്‍ രാഹുലിന് മറ്റൊരു തിരിച്ചടി. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു രാഹുലിനെ ഒഴിവാക്കി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വൈസ് ക്യാപ്റ്റന്‍ റോളില്‍ ഒരു താരവുമില്ലാതെയായിരിക്കും ഇന്ത്യ കളിക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാച്ചിരുന്നു. മോശം ഫോമിലാണെങ്കിലും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് താരത്തെ നീക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ […]

കേരളത്തില്‍ നിന്ന് ഇസ്രയേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി; ബിജു കുര്യന്‍ മുങ്ങിയത് തലവേദനയ്ക്ക് മരുന്ന് വാങ്ങണമെന്ന പേരിലെന്ന് സംഘാംഗങ്ങള്‍

കൊച്ചി: കേരളത്തില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് പോയ കര്‍ഷകര്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 26പേരടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 17നാണ് സംഘത്തെ സംസ്ഥാന കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിലാണ് 27 കര്‍ഷകര്‍ ഇസ്രയേലിലേയ്ക്ക് പോയത്. അതിനിടെ സംഘത്തിലെ കര്‍ഷകരിലൊരാളായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ (48) കാണാതായിരുന്നു. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ഇയാളെ കാണാതായതെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. തലവേദനയ്ക്ക് മരുന്ന് […]

തെങ്കാശിയില്‍ റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ചത് പത്തനാപുരം സ്വദേശി; 28കാരന്‍ പിടിയില്‍

കൊല്ലം; തമിഴ്നാട് തെങ്കാശിയില്‍ റെയില്‍വേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ തെങ്കാശിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് റെയില്‍വേ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവമുണ്ടാകുന്നത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി […]

തലക്കടിച്ച്‌ വൈദ്യുതി ബോര്‍ഡ്; വീണ്ടും നിരക്കുവര്‍ധനക്ക് ശിപാര്‍ശ

തിരുവനന്തപുരം: നികുതി, വെള്ളക്കരം വര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ തലക്കടിച്ച്‌ വൈദ്യുതി ബോര്‍ഡും. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെ. വാണിജ്യ-വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടപ്പായ നിരക്ക് വര്‍ധനയിലും പ്രഹരം വീടുകള്‍ക്കായിരുന്നു. കമീഷന്‍ അംഗീകരിച്ചാല്‍ ഏപ്രിലില്‍ പുതിയ നിരക്ക് നിലവില്‍ വരും. ബോര്‍ഡിന്‍റെ അപേക്ഷയില്‍ കാര്യമായ വര്‍ധന വരുന്നത് വീട്ടുവൈദ്യുതിക്കാണ്. വരുമാന വര്‍ധനക്കുള്ള സാധ്യതയായി ഫിക്സഡ് […]

പത്ത് അക്ക മൊബൈല്‍ നമ്ബരില്‍നിന്ന് SMS പരസ്യം പാടില്ല; മൊബൈല്‍ പരസ്യത്തിന് പുതിയ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 അക്കമുള്ള മൊബൈല്‍ നമ്ബര്‍ എസ്‌.എം.എസ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ ടെലികോം കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. എസ്‌.എം.എസ് മുഖാന്തരമുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നീക്കം. എസ്‌.എം.എസ് മുഖാന്തരമുള്ള പരസ്യങ്ങള്‍ അയക്കുമ്ബോള്‍ XY-ABCDEF എന്ന ഫോര്‍മാറ്റാണ് ഉപയോഗിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ മാത്രമാണ് എസ്‌എംഎസുകള്‍ അയക്കാനുള്ള അനുമതിയുള്ളത്. ഇവയെ ഔദ്യോഗിക എസ്‌.എം.എസ് […]

ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ അടിച്ചുകൊന്നു; മൃതദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ വിട്ടുകൊടുക്കാതെ പൊലീസ്

അഗര്‍ത്തല: വോട്ടെടുപ്പിന്‌ പിന്നാലെ അക്രമം രൂക്ഷമായ ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ ദിലീപ് ശുക്ല ദാസ് (55) ആണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌. മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ വിട്ടുകൊടുക്കാതിരുന്ന പൊലീസ്‌ നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു. കൊലപാതകക്കേസില്‍ ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ടൗണില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് മകന്‍ ബിശ്വജിത് ദാസ് പറഞ്ഞു. കഴിഞ്ഞ […]

കോണ്‍ഗ്രസ്-സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചു, നൂറിലധികം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് – സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച്‌ നൂറിലധികം പേര്‍ പത്തനംതിട്ട ഇരവിപേരൂര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തപതാക കൈമാറി സ്വീകരിച്ചു. സംഘപരിവാര്‍, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ 50 കുടുംബങ്ങളില്‍ നിന്ന് 120ല്‍ അധികം ആളുകളാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. പുല്ലാട് പൂവത്തൂരില്‍ നടന്ന ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലേക്ക് എത്തിയ പ്രവര്‍ത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. സിപിഐഎമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് […]

സി.പി.എമ്മിനെ വിവാദത്തിലിട്ട് പൂട്ടാന്‍ യു.ഡി.എഫും ബിജെപിയും; ജയരാജനെക്കൊണ്ട് ആകാശിനെ തള്ളിപ്പറയിച്ച്‌ പൂട്ടുപൊളിക്കാന്‍ കണ്ണൂര്‍ നേതൃത്വം

കണ്ണൂര്‍: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളിലിട്ട് സി.പി.എമ്മിനെ പൂട്ടാന്‍ യുഡിഎഫും ബി.ജെ.പി.യും കുരുക്കൊരുക്കുമ്ബോള്‍ ജയരാജനെ കൊണ്ടു തന്നെ കടിച്ച വിഷം ഇറക്കിക്കാന്‍ തീരുമാനിച്ച്‌ സി.പി.എം. തിലങ്കേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ആകാശിനെതിരേ പ്രസംഗിക്കാന്‍ പി. ജയരാജനെ തന്നെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടരെയും തള്ളിപ്പറയുന്നത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിന്റെ മൂര്‍ച്ച കുറയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കണ്ണൂരിലേക്ക് […]

ഡോക്ടറുടെ കുറിപ്പടി ദൈവം തമ്ബുരാന് പോലും വായിക്കാന്‍ കഴിയില്ലെങ്കിലും ചില മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് കഴിയും, പിടികിട്ടിയില്ലേ പിന്നിലെ ഗുട്ടന്‍സ്

തഴവ: മരുന്നുകള്‍ നിര്‍ദ്ദേശിച്ച്‌ ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടി വായിക്കാന്‍ കഴിയുന്ന വിധം വേണമെന്ന വിവിധ കോടതികളുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുള്ള ഡോക്ടറുടെ കുറിപ്പടി വിവാദമാകുന്നു. കരുനാഗപ്പള്ളിയിലെ സര്‍ക്കാര്‍ നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടര്‍ എഴുതിയ കുറിപ്പടിയാണ് രോഗികളെയും ഫാര്‍മസിസ്റ്റുകളെയും എന്നല്ല മറ്റ് ഡോക്ടര്‍മാരേ പോലും വെള്ളം കുടിപ്പിക്കുന്നത്. കഴിഞ്ഞദിവസം നെഞ്ചുരോഗ വിഭാഗത്തില്‍ എത്തിയ രോഗിക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പടി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറുടെ കൈയക്ഷരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് രോഗികളുടെ പരാതി.ആശുപത്രിയുടെ സമീപത്തെ ചില മെഡിക്കല്‍ […]

ഏഴാം ക്ലാസു മുതല്‍ എംഡിഎംഎ ഉപയോഗം, ലഹരി കൈമാറ്റം ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി; പെണ്‍കുട്ടിയുടെ മൊഴിയില്‍ 10 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ലഹരി കൊടുക്കുകയും കാരിയറാക്കുകയും ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. പ്രദേശവാസിയാണ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്. 25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ […]