കേരളത്തില്‍ നിന്ന് ഇസ്രയേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി; ബിജു കുര്യന്‍ മുങ്ങിയത് തലവേദനയ്ക്ക് മരുന്ന് വാങ്ങണമെന്ന പേരിലെന്ന് സംഘാംഗങ്ങള്‍

കൊച്ചി: കേരളത്തില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് പോയ കര്‍ഷകര്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 26പേരടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.

ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 17നാണ് സംഘത്തെ സംസ്ഥാന കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിലാണ് 27 കര്‍ഷകര്‍ ഇസ്രയേലിലേയ്ക്ക് പോയത്.

അതിനിടെ സംഘത്തിലെ കര്‍ഷകരിലൊരാളായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ (48) കാണാതായിരുന്നു. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ഇയാളെ കാണാതായതെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. തലവേദനയ്ക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രയേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും സംഘാംഗങ്ങള്‍ പറഞ്ഞു.

അതേസമയം, കാണാതായതിന് പിന്നാലെ ബിജു കുര്യന്‍ വീട്ടിലേയ്ക്ക് വിളിച്ച്‌ താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം മടങ്ങിയത്. ബിജുവിന്റെ വിസയ്ക്ക് മേയ് എട്ട് വരെ കാലാവധി ഉണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിന് സര്‍ക്കാ‌ര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

prp

Leave a Reply

*