വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയത് പത്ത് മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്ത്. തിങ്കളാഴ്ചയായിരുന്നു ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രഡിഡന്റ് അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമില്ലാത്ത യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്. റഷ്യ- യുക്രയ്ന്‍ സംഘര്‍ഷാവസ്ഥ ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയത്. രഹസ്യ സന്ദര്‍ശനം സംബന്ധിച്ച ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രഹസ്യമായി വൈറ്റ് ഹൗസ് ആരംഭിച്ചിരുന്നു. ദേശിയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ള്യയവനാണ് […]
Category:
വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്; പാക്കിസ്ഥാനില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങള്‍ പിടിച്ചെടുത്തു, നിരവധിപേരെ ചോദ്യം ചെയ്യുന്നു
ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ റെയ്ഡ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ എന്‍ഐഎ പരിശോധന ആരംഭിച്ചത്. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു ആയുധ വിതരണക്കാരന്റെ വീട്ടില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്. കൊടും കുറ്റവാളികളായ ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന സംഘങ്ങളെ എന്‍ഐഎ […]
മോദിയുടെ പേര് പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധ പരമ്ബരയുമായി ബി.ജെ.പി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ പവന്‍ ഖേരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉച്ചരിച്ചപ്പോള്‍ നാക്കുപിഴച്ചു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ സമര പരമ്ബരയുമായി ബി.ജെ.പി. കോണ്‍ഗ്രസും മോദിയെയും രാജ്യത്തെയും അപമാനിച്ചു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനും പവന്‍ ഖേരക്കും എതിരെ ചൊവ്വാഴ്ച 10 ജന്‍പഥില്‍ ബി.ജെ.പി പ്രകടനം നടത്തും എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഖേരക്ക് പ്രധാനമന്ത്രി മോദിയുടെ പേര് ശരിയായി ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. നാക്കുപിഴക്കെതിരെ ലഖ്നോ കോടതിയില്‍ […]
നിയമം മറികടന്ന് നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല : ഹൈക്കോടതി
കൊച്ചി നിയമം മറികടന്ന് സര്‍വകലാശാലയുടെ തലപ്പത്ത് നിയമനം നടത്താന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സര്‍വകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ചുമാത്രമേ നിയമനം സാധ്യമാകൂ. അതിനാല്‍, സര്‍ക്കാര്‍ നല്‍കിയ പാനല്‍ മറികടന്ന് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തീര്‍പ്പാക്കിയുള്ള […]
സോഹന്റെ ഡാന്‍സ് പാര്‍ട്ടി വിഷ്ണുവും ഭാസിയും ഷൈനും
വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡാന്‍സ് പാര്‍ട്ടി എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്തരായ 25 സംവിധായകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സുധി കോപ്പ, സാജു നവോദനയ, തന്‍വി റാം തുട ങ്ങിയവരാണ് മറ്റ് താരങ്ങള്‍.പുതിയ കാലത്തിന്റെ കഥ പറയുന്ന പാട്ടും നൃത്തവും പശ്ചാത്തലമാക്കി വരുന്ന കഥാന്തരീക്ഷത്തിലാണ് ഡാന്‍സ് പാര്‍ട്ടി ഒരുങ്ങുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി […]
കൊച്ചിയില്‍ റോഡില്‍ നിന്ന അന്യസംസ്ഥാനക്കാരന്റെ കൈയില്‍ കെട്ടുകണക്കിന് നോട്ട്, മൂന്നര ലക്ഷം എവിടെ നിന്നെന്ന് ചോദിച്ച പൊലീസ് മറുപടി കേട്ട് ഞെട്ടി
കൊച്ചി: നഗത്തില്‍ ആസാദ് റോഡില്‍ കൈയില്‍ മൂന്നരലക്ഷം രൂപയുമായി നിന്ന അന്യസംസ്ഥാനക്കാരനെ കണ്ട് നോര്‍ത്ത് പൊലീസ് ആദ്യം അമ്ബരന്നു. ചോദ്യംചെയ്തപ്പോള്‍ കളഞ്ഞുകിട്ടിയ പണമാണെന്നായിരുന്നു മറുപടി. കതൃക്കടവില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ഗജോ ബിഷോയ്ക്കാണ് (22) പണം കിട്ടിയത്. കതൃക്കടവിലെ ഫ്ളാറ്റിന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയ പണമാണെന്ന് മാത്രമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഗജോയെ കൂടുതല്‍ ചോദ്യംചെയ്യാനായി നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം മൃഗശാലയില്‍ വന്യജീവി പുറത്ത് ചാടി, തോക്ക് തകരാറായതിനാല്‍ മയക്കുവെടി ഏറ്റില്ല, ഒടുവില്‍ കല്ലെറിഞ്ഞ് സാഹസികമായി പിടികൂടി
തിരുവനന്തപുരം: സന്ദര്‍ശകരുള്ള സമയത്ത് മൃഗശാലയില്‍ നിന്ന് കുരങ്ങന്‍ പുറത്തുചാടിയത് ആശങ്കയ്ക്കിടയാക്കി. ബ്രൗണ്‍ നിറത്തിലുള്ള ബംഗാള്‍ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30ന് കൂടുവിട്ട് പുറത്തുചാടിയത്. കീപ്പര്‍മാര്‍ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആണ്‍കുരങ്ങ് ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്. കുരങ്ങ് മൃഗശാല വളപ്പിലെ മരത്തില്‍ കയറി ഇരിപ്പായി. മൃഗശാല ഡോക്ടര്‍ ഗണ്‍ ഉപയോഗിച്ച് കുരങ്ങിനെ മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാര്‍ കാരണം അത് കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി. ആക്രമണ സ്വഭാവമുള്ള വര്‍ഗത്തില്‍പ്പെട്ടതാണ് ഈ കുരങ്ങ്. കൂടുതല്‍ ജീവനക്കാരെത്തി കല്ലെറിഞ്ഞും […]
നിയമം മറികടന്ന് നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല : ഹൈക്കോടതി
കൊച്ചി നിയമം മറികടന്ന് സര്‍വകലാശാലയുടെ തലപ്പത്ത് നിയമനം നടത്താന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സര്‍വകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ചുമാത്രമേ നിയമനം സാധ്യമാകൂ. അതിനാല്‍, സര്‍ക്കാര്‍ നല്‍കിയ പാനല്‍ മറികടന്ന് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തീര്‍പ്പാക്കിയുള്ള […]
യുക്രെയ്ന്‍ യുദ്ധം യൂറോപ്പിന് ഒരുണര്‍വ; യുദ്ധോപകരണ ലഭ്യത സംയുക്തമാക്കണം
ബെര്‍ലിന്‍: മ്യൂണിക്കില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന മ്യൂണിക്ക് സെക്യരിറ്റി കോണ്‍ഫറന്‍സ് സമാപിച്ചു.രാജ്യങ്ങളുടെ ആയുധങ്ങള്‍ വാങ്ങലിനിടെ സമാധാനത്തിനുള്ള ചെറിയ പ്രതീക്ഷയും ഉറപ്പിച്ചാണ് സെക്യൂരിറ്റി ഉച്ചകോടി സമാപിച്ചത്. റഷ്യന്‍ ആക്രമണ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉച്ചകോടിയില്‍ ആയുധ വ്യവസായത്തിന്‍റെ പ്രതിനിധികള്‍ ചര്‍ച്ചാ പങ്കാളികളായി.ചൈനയുടെ ചീഫ് ഫോറിന്‍ പോളിസി ഓഫീസര്‍ വാങ് യി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. സമാധാനത്തിനായി മോസ്കോയില്‍ ഇടപെടാനോ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനില്‍ നേരിട്ട് സ്വാധീനം ചെലുത്താനോ അദ്ദേഹത്തിന് കഴിയുമോ എന്ന് ചിലര്‍ ചിന്തിച്ചുവെങ്കിലും അത്തരത്തിലുള്ള […]
മോദി സര്‍ക്കാര്‍ മൂന്ന് കോടി പേര്‍ക്ക് വീടും 12 കോടി പേര്‍ക്ക് കക്കൂസും പണിതുനല്‍കി -ദുഷ്യന്ത് കുമാര്‍ ഗൗതം
ബി.ജെ.പിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബി.ജെ.പി പ്രവര്‍ത്തകരെന്നും ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് അവിടേക്ക് പോകാന്‍ ഒരു പെര്‍മിഷന്റെയും ആവശ്യമില്ലെന്ന് പറഞ്ഞത് ശ്യാമപ്രസാദ് മുഖര്‍ജിയാണ്. നെഹ്റു പ്രധാനമന്ത്രിയാവാന്‍ ഭാരതത്തെ വിഭജിച്ചു. 10 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ച് നെഹ്റുവിന്റെ കോണ്‍ഗ്രസിനോട് പൊരുതിയാണ് ബി.ജെ.പി വളര്‍ന്നത്. ഇന്ന് […]










