ഇസ്ലാമാബാദ് : ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പാക് തലസ്ഥാനത്ത് വച്ച് ഹിസ്ബുള്‍ കമാന്‍ഡര്‍ ബഷീര്‍ അഹമ്മദ് പിര്‍ എന്ന ഇംതിയാസ് ആലം കൊല്ലപ്പെട്ടത്. 2022 ഒക്ടോബറില്‍ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ‘ലോഞ്ചിംഗ് കമാന്‍ഡര്‍’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. പാകിസ്ഥാനില്‍ നിന്നും ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍. ഫെബ്രുവരി 20 ന് വൈകുന്നേരം ഇസ്ലാമാബാദിലെ റാവല്‍പിണ്ടി ഏരിയയില്‍ വച്ചാണ് ആലം കൊല്ലപ്പെട്ടത്. ഒരു […]
Category:
ചുപ്പിലെ സൈക്കോ കഥാപാത്രം മികച്ച വില്ലന്‍, ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിലെ ജനപ്രീയ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ നെഗറ്റീവ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ‘ചുപ്പ്’. സൈകോ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തിലെ ദുല്‍ക്കറിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ മികച്ച പ്രകടനത്തിന് ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് താരത്തെ. മലയാളത്തില്‍ ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം നേടുന്ന ആദ്യ നടനാണ് ദുല്‍ഖര്‍. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിഗൂഢതകള്‍ […]
പരാതിയുമായി കയറി ഇറങ്ങി മടുത്തു, തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസില്‍ തോക്കുമായി യുവാവ്, ജീവനക്കാരെ ബന്ദിയാക്കി ഓഫീസ് പൂട്ടിയിട്ടു
തിരുവനന്തപുരം : തലസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസില്‍ തോക്കുമായി യുവാവിന്റെ ഭീഷണി. വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ അമരവിള സ്വദേശി മുരുകനാണ് പെല്ലറ്റ് തോക്കുമായെത്തിയത്. കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായെത്തിയ യുവാവാണ് തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ജീവനക്കാരെ ഓഫീസിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യുവാവ് തോക്കുമായി ഓഫീസില്‍ എത്തിയത്. കനാലില്‍ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചു പൂട്ടണം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡും […]
റമദാന്‍ നോമ്ബ് പരിഗണിക്കണം; ഒന്നു മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം അശാസ്ത്രീയം;കെ.എസ്.ടി.യു
തിരുവനന്തപുരം: എല്‍.പി., യു.പി., എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷികപ്പരീക്ഷയുടെ സമയക്രമം അശാസ്ത്രീയമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.എസ്.ടി.യു.) പരാതിപ്പെട്ടു. സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. റമദാന്‍ നോമ്ബ്കാലത്ത് അഞ്ചു മണി വരെ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒഴിവാക്കണം. എല്‍.പി., യു.പി. ക്ലാസുകളിലെ പരീക്ഷകള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്ലാത്ത ദിവസങ്ങളിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളിലുമായി രാവിലെ നടത്തണം. എട്ട്, ഒമ്ബത് ക്ലാസുകളിലെ […]
‘കുടുംബത്തിനൊപ്പം ചേരാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു’; ഘാന താരം അറ്റ്സു ടിക്കറ്റ് റദ്ദാക്കിയത് ഭൂകമ്ബത്തിന് മണിക്കൂറുകള്‍ മുമ്ബ്
മുന്‍ ചെല്‍സി, ന്യുകാസില്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സു തുര്‍ക്കി ഭൂകമ്ബത്തില്‍ മരിച്ചതായി സ്ഥിരീകരണമെത്തുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. നാളുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അന്താക്യയിലെ കെട്ടിടത്തിനടിയില്‍നിന്ന് മരിച്ച നിലയിലായിരുന്നു താരത്തെ പുറത്തെടുത്തത്. എന്നാല്‍, കുടുംബത്തിനൊപ്പം ചേരാന്‍ അതേ ദിവസം രാത്രി 11ന് തുര്‍ക്കിയില്‍നിന്ന് പുറപ്പെടാനിരുന്നതായിരുന്നു താരമെന്ന് സ്വന്തം ക്ലബായ ഹതായ്സ്പോര്‍ മാനേജര്‍ ഫാതിഹ് ഇലെക് പറയുന്നു. തുര്‍ക്കി സൂപര്‍ ലീഗില്‍ തലേദിവസം ഹതായ്സ്പോറിനായി ഇറങ്ങി അവസാന മിനിറ്റില്‍ ഗോളടിച്ചതോടെ തത്കാലം തുര്‍ക്കിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം ടിക്കറ്റ് റദ്ദാക്കി […]
സ്വര്‍ണ വില താഴേക്ക്, രണ്ടാം ദിനവും ഇടിവ്
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 5200 ആയി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന വില ഏതാനും ദിവസമായി ഇടിവിലാണ്.
‘മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം’; സംയുക്തയ്ക്കെതിരെ ഷൈന്‍ ടോം ചാക്കോ
നടി സംയുക്തയ്ക്കെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ. ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാത്തതിനാണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്റെ പരസ്യ പ്രതികരണം. എന്തുകൊണ്ട് സിനിമയുടെ പ്രമോഷന് അവര്‍ വന്നില്ല? ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട് എന്നും ഷൈന്‍ പറഞ്ഞു. പേരിനൊപ്പമുണ്ടായിരുന്ന ജാതിപ്പേരായ മേനോന്‍ സംയുക്ത ഒഴിവാക്കിയിരുന്നു. ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈന്‍ പ്രതികരിച്ചത്. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും […]
ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റെയോ?; നടി മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്. വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം. അതേസമയം, കേസില്‍ […]
മകനെ തേടി മണ്ണുത്തി പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഒറ്റയ്ക്കായ വീട്ടമ്മ കുളിമുറിയില്‍, അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
തൃശൂര്‍: മകനെ തേടി വീട്ടിലെത്തിയ പൊലീസ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മണ്ണുത്തി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ഇതു സംബന്ധിച്ച് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചംഗ പൊലീസ് സംഘം യുവതിയുടെ മകനെ തേടി വീട്ടിലെത്തിയപ്പോള്‍ യുവതി കുളിമുറിയിലായിരുന്നു. പൊലീസ് സംഘത്തിലെ ഒരാള്‍ പ്രധാന വാതില്‍ ചവിട്ടി തുറന്ന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വച്ചപ്പോള്‍ പൊലീസുകാരന്‍ പുറത്ത് കടന്നെന്നും പറയുന്നു. സംഭവ സമയത്ത് യുവതിയുടെ […]
ഇമ്രാന്‍ ഖാന്‍ അറസ്റ്റിന്റെ വക്കില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ വിദേശ ഫണ്ട് കേസില്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ട്. പി.ടി.ഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം. കേസില്‍ ഇമ്രാനെതിരെ അന്വേഷണം നടത്തുന്ന പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നാലംഗ സംഘത്തെ അറസ്റ്റിനായി രൂപീകരിച്ചെന്ന് പാക് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡയറക്ടര്‍ ജനറലിന്റെ അനുമതി ലഭിക്കുന്നതോടെ ഇമ്രാനെ ലാഹോര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് അഭ്യൂഹം. ഇമ്രാനെ കൂടാതെ മറ്റു […]










