കുളിക്കാതെ പത്തു ദിവസം; തുര്‍ക്കിയില്‍ നിന്നും ഇന്ത്യന്‍ സംഘം തിരിച്ചെത്തി ; ഒറ്റരാത്രികൊണ്ട് കൈകാര്യം ചെയ്തത് 140 പാസ്‌പോര്‍ട്ട്

ന്യൂഡല്‍ഹി: വിളി വന്നപ്പോള്‍ 18 മാസം പ്രായമുള്ള തന്റെ ഇരട്ടകളെ വരെ ഉപേക്ഷിച്ചാണ് ഡ്യൂട്ടിയ്ക്ക് പോയത്. ഒറ്റരാത്രികൊണ്ട് 140 പാസ്‌പോര്‍ട്ടുകള്‍ റെഡിയാക്കാന്‍ അധികൃതര്‍ നൂറിലധികം രേഖകളാണ് കൈകാര്യം ചെയ്തത്. പത്തു ദിവസമായി കുളിച്ചതേയില്ല. ദേശീയ ദ്രുതകര്‍മ്മ സേനയുടെ ഭൂകമ്ബം ദുരന്തം വിതച്ച തുര്‍ക്കിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷണലായും പേര്‍സണലായും വെല്ലുവിളി നിറഞ്ഞതും വൈകാരികവും ആയിരുന്നു. ദുരിതം നിറഞ്ഞ ഒരു ദൗത്യത്തിന് ശേഷം സംഘം ഇന്ത്യയില്‍ തിരിച്ചെത്തുമ്ബോള്‍ ഇനിയും കൂടുതല്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഇവരുടെ ഹൃദയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ദുരന്തബാധിത […]

‘ആകാശ് തില്ലങ്കേരിയില്‍ നിന്നും സ്വര്‍ണം കൈപ്പറ്റി പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു’; ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം, അങ്ങനെയൊന്നില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയില്‍ നിന്നും സ്വര്‍ണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ഷാജര്‍ ചോര്‍ത്തുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍, ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാദ്ധ്യമങ്ങള്‍ക്ക് […]

ഇന്ത്യയുടെ ഭൗമാന്തര്‍പാളി ഓരോ വര്‍ഷവും അഞ്ചു സെന്റിമീറ്റര്‍ വീതം തെന്നിനീങ്ങുന്നു; ശക്തമായ ഭൂകമ്ബത്തിന് സാധ്യത; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമാന്തര്‍പാളി ഓരോ വര്‍ഷവും അഞ്ചു സെന്റിമീറ്റര്‍ വീതം തെന്നിനീങ്ങിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഇതുമൂലം ഹിമാലയത്തില്‍ വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു. ഇത് ഭാവിയില്‍ രാജ്യത്ത് വലിയ ഭൂകമ്ബങ്ങള്‍ക്ക് കാരണമായേക്കുമെന്നും പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. എന്‍ പൂര്‍ണചന്ദ്ര റാവു പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തില്‍ നിരന്തരം ചലിക്കുന്ന വിവിധ പ്ലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പ്ലേറ്റ് ഓരോ വര്‍ഷവും ഏകദേശം അഞ്ചു സെന്റീമീറ്റര്‍ നീങ്ങുന്നു. ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള ഭാഗത്തിനും പടിഞ്ഞാറന്‍ നേപ്പാളിനും ഇടയില്‍ സീസ്മിക് […]

തുര്‍ക്കി – സിറിയ ഭൂകമ്ബം: മരണം അര ലക്ഷത്തിലേക്ക് അടുക്കുന്നു  ഭീതി പരത്തി തുടര്‍ ചലനം

ഇസ്താംബുള്‍ : ഫെബ്രുവരി 6ന് തെക്ക് – കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശംവിതച്ച ഭീമന്‍ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുരാജ്യങ്ങളിലെയും ആകെ മരണ സംഖ്യ 48,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 42,000ത്തിലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. സിറിയയില്‍ 7,000ത്തോളം പേരും മരിച്ചു. അതിനിടെ, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്ബ് വീണ്ടും ശക്തമായ തുടര്‍ ചലനങ്ങളുണ്ടായത് ഭീതി പരത്തി. തിങ്കളാഴ്ച തുര്‍ക്കിയില്‍ […]

ഒരുമാസത്തിന് ശേഷം അമല്‍ ജ്യോതി വീണ്ടും പിടിയില്‍, പെണ്‍കുട്ടികള്‍ക്ക് 21കാരന്റെ ‘ഡെലിവറി’ ഹോസ്റ്റലില്‍ നേരിട്ടെത്തി

തൊടുപുഴ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിച്ച്‌ നല്‍കുന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍. ആലപ്പുഴ എഴുപുന്ന റെയില്‍വേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടില്‍ അമല്‍ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് പ്രതിയെ എം.ഡി.എം.എയുമായി പിടികൂടുന്നത്. തുടര്‍ന്ന് പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പൊലീസ് പരിശോധന നടത്തി. വാട്സ്‌ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകള്‍. ആവശ്യാനുസരണം […]

ജോഷിമഠിലെ വിള്ളലിന് അര കിലോമീറ്റര്‍ ദൂരം, പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഉണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം അതീവ ഗൗരവമെന്ന് പഠന റിപ്പോര്‍ട്ട് . ഉത്താരഖണ്ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കും. ജോഷിമഠിലെ മനോഹര്‍ ബാഗില്‍ ഉണ്ടായ വിള്ളലിന് രണ്ടടി വീതിയും അര കിലോമീറ്റര്‍ ദൂരവുമുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വാഭാവികമായി സംഭവിച്ചതും എന്‍ടിപിസിയുടെ ടണല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായും ഉണ്ടായതാകാം ഈ വിള്ളല്‍. എന്‍ടിപിസിയുടെ ടണല്‍ […]

കേന്ദ്ര സെക്രട്ടറി പദവിയില്‍ നിന്നു തന്‍റെ പിതാവിനെ നീക്കിയത് ഇന്ദിരാഗാന്ധി: ജയശങ്കര്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി പദവിയില്‍ പിതാവായ ഡോ. കെ. സുബ്രഹ്മണ്യനെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നീക്കിയതെന്ന് മകനും വിദേശകാര്യമന്ത്രിയുമായ ഡോ.എസ്. ജയശങ്കര്‍. രാജീവ് ഗാന്ധിയുടെ കാലത്ത്, തന്‍റെ പിതാവിനെ മറികടന്നാണ് ജൂണിയര്‍ ഓഫീസറെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നും മന്ത്രി ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കറുടെ വെളിപ്പെടുത്തല്‍. 1979 ലെ ജനതാ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി നിയമിതനായ സുബ്രഹ്മണ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് മാറ്റിയത്. ഇന്ത്യയിലെ പ്രമുഖ ദേശീയ സുരക്ഷാതന്ത്രജ്ഞരില്‍ […]

ഒന്നര വയസ്സുകാരന്‍റെ ചികിത്സക്ക് അജ്ഞാതന്‍ നല്‍കിയത് 11.6 കോടി

അങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗം സ്ഥിരീകരിച്ച ഒന്നര വയസ്സുകാന്‍റെ ചികിത്സക്ക് 11 കോടിയിലധികം രൂപ സഹായവുമായി അജ്ഞാതന്‍. ചികിത്സക്ക് തുക സ്വരൂപിക്കാന്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് 14 ലക്ഷം ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) പേര് വെളിപ്പെടുത്താത്ത സുമനസ്കന്‍റെ സംഭാവന. ഇതോടെ മുടങ്ങുമെന്ന് കരുതിയ നിര്‍വാണിന്‍റെ ചികിത്സക്ക് പ്രതീക്ഷയായി. നെടുമ്ബാശ്ശേരി മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് ചിറക്ക് സമീപം താമസിക്കുന്ന കൂറ്റനാട് മലാലത്ത് വീട്ടില്‍ സാരംഗ് മേനോന്‍റെയും (മര്‍ച്ചന്‍റ് നേവി, മുംബൈ), സോഫ്റ്റ്വെയര്‍ […]

അമേരിക്കയ്ക്ക് പുടിന്റെ തിരിച്ചടി; ആണവായുധ കരാറില്‍ നിന്ന് പിന്മാറി

മോസ്കോ; യുഎസ് പ്രസിഡന്റെ ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശത്തിനു പിന്നാലെ തിരിച്ചടിയുമായി റഷ്യ. യുഎസുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട്’ ആണവായുധ കരാറില്‍ നിന്ന് പിന്മാറുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുട്ടിന്‍‌‌‌‌ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ നടത്തിയ പ്രസംഗത്തിലാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈനില്‍ റഷ്യയെ പരാജയപ്പെടുത്താനും ആണവശേഖരം കീഴടക്കാനുമാണ് യുഎസ് ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രൈന് എതിരായുള്ള യുദ്ധം ശക്തമായി […]

‘ചികിത്സയില്‍ ആയിരുന്നെന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമായിരുന്നു, കിട്ടിയിരുന്നത് നല്ല സൂചനകള്‍’

സിനിമ-സീരിയല്‍ താരം സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍. വളരെ അടുത്ത സുഹൃത്തായ സുബിയുടെ വേര്‍പാട് ഞെട്ടിക്കുന്നതാണെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി ഒരുമിച്ച്‌ സ്റ്റേജ് ഷോകളില്‍ പ്രവര്‍ത്തിച്ചത് മുതലുള്ള സുഹൃത്ത് ബന്ധമാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് കുറച്ച്‌ നാളായി സുബി ചികിത്സയിലായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാല്‍ പ്രതീക്ഷാവഹമായ റിപ്പോര്‍ട്ടായിരുന്നു ആശുപത്രിയില്‍ നിന്നും ലഭിച്ചത്. സുബിയുടെ കുടുംബവും ആ സമാധാനത്തിലായിരുന്നു. ”വളരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സുബിയുടെ വേര്‍പാട്. സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങള്‍ കുറച്ചു […]