പൊലീസിന്റെ തലയ്‌ക്ക് ഇരുമ്ബുകമ്ബികൊണ്ട് അടിച്ചു രക്ഷപ്പെടാന്‍ ശ്രമം, പ്രതിയെ വെടിവെച്ച്‌ വീഴ്‌ത്തി വനിത എസ്‌ഐ

ചെന്നൈ: പൊലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് വനിത എസ്‌ഐ. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആള്‍ക്കാണ് വെടിയേറ്റത്. ഇയാള്‍ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ഇരുമ്ബുകമ്ബികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ വെച്ചാണ് സംഭവം. ബന്തു സൂര്യയും സംഘവും മദ്യപിച്ച്‌ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അയ്‌നാവരം എസ്‌ഐ ശങ്കര്‍ ഇവരെ തടഞ്ഞു. എന്നാല്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടര്‍ന്നു. പിടിക്കുമെന്നായപ്പോള്‍ എസ്‌ഐയുടെ തലയ്‍‌ക്ക് ഇരുമ്ബുകമ്ബികൊണ്ട് […]

ബിബിസി: ഇന്ത്യ വിരട്ടാന്‍ നോക്കിയെന്ന്‌ ബ്രിട്ടീഷ്‌ എംപിമാര്‍

ലണ്ടന്‍ ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ റെയ്ഡ് ചെയ്തത് കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ ശ്രമമായിരുന്നെന്ന് ബ്രിട്ടീഷ് എംപിമാര്‍. സര്‍ക്കാര്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് മന്ത്രി ഡേവിഡ് റുത്ലി പറഞ്ഞു.വിമര്‍ശത്തെ അകാരണമായി അടിച്ചമര്‍ത്താനാകില്ലെന്ന് നിയമ മന്ത്രി ഫാബിയന്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു. സര്‍ക്കാരിന് അപ്രീതിയുണ്ടാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌ വിരട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് എംപി ജിം ഷാനണ്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ലണ്ടനിലെ ഇനല്യെന്‍ ഹൈക്കമീഷണറെ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടു.

ജപ്പാനെ അമ്ബരപ്പിച്ച്‌ ലോഹഗോളം

ടോക്കിയോ : ജപ്പാനിലെ ഒരു കടല്‍ത്തീരത്ത് അടിഞ്ഞ കൂറ്റന്‍ ലോഹഗോളം ചര്‍ച്ചയാകുന്നു. ഗോളം എന്താണെന്ന് ശരിക്കും ആര്‍ക്കും അറിയില്ല. ഉള്‍വശം പൊള്ളയായ ഈ ഗോളം ബോംബോ മറ്റോ അല്ലെന്നും ആളുകളുടെ ജീവന് ഭീഷണി ഇല്ലെന്നും അധികൃതര്‍ പറയുന്നു. ഹമാമത്സു പട്ടണത്തിലെ എന്‍ഷുഹാമാ ബീച്ചിലാണ് ലോഹ ഗോളം പ്രത്യക്ഷപ്പെട്ടത്. ‘ ഗോഡ്സില്ല എഗ്” എന്ന ഓമനപ്പേരും ഇതിനോടകം ഈ ഗോളത്തിന് ലഭിച്ചു കഴിഞ്ഞു. ഏകദേശം 4.9 അടിയാണ് ഗോളത്തിന്റെ വ്യാസം. ഒരു പ്രദേശവാസിയാണ് കടല്‍ത്തീരത്ത് അസാധാരണ വസ്തുവിനെ കണ്ട […]

ആ കള്ളവും പൊളിഞ്ഞു, ലൈസന്‍സ്‌ പുതിയത്‌ ; ലക്ഷണമൊത്ത കള്ളവാര്‍ത്ത നല്‍കി മനോരമ ന്യൂസ്‌ ചാനല്‍

മലപ്പുറം‘വിവാദങ്ങളിലേക്ക് വലിച്ചിടപ്പെട്ടതാണ്. സര്‍ക്കാരിന്റെ സഹായം വേണ്ട എന്ന നിഷേധനയമില്ല. വല്യുപ്പയുടെ ക്ലിനിക് നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് പുതിയതാണ്’–- ലക്ഷണമൊത്ത കള്ളവാര്‍ത്ത നല്‍കി മനോരമ ന്യൂസ് ചാനല്‍ വിവാദമാക്കിയ തോരപ്പ ഹോമിയോസിലെ ഡോ. നസീഫ് തോരപ്പ പറഞ്ഞു. സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയെ പരിഹസിക്കാന്‍ ചാനല്‍ നല്‍കിയ വാര്‍ത്തയിലാണ് ഡോ. നസീഫ് തോരപ്പയെ അവതരിപ്പിച്ചത്. 60 വര്‍ഷം പഴക്കമുള്ള ക്ലിനിക്കും പുതിയ സംരംഭകപ്പട്ടികയില്‍ എന്നായിരുന്നു വാര്‍ത്ത. സര്‍ക്കാരിന്റെ കണക്ക് കള്ളമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. സത്യാവസ്ഥ നസീഫ് പറയുന്നു: ‘മനോരമ ന്യൂസിന്റെ […]

ക്ഷേത്രം ട്രസ്റ്റി നിയമനം : ഹൈക്കോടതി വിധി പ്രധാനമന്ത്രിക്കും ബാധകം : എം വി ഗോവിന്ദന്‍

കണ്ണൂര്‍ ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . സിപിഐ എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍എസ്‌എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം പ്രവര്‍ത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ലെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്‌എസ്സും നടത്തിയ […]

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ മര്‍ദിച്ചതിന് നേതൃത്വം നല്‍കിയത് ക്വട്ടേഷന്‍ സംഘാംഗം; വിഡിയോ പുറത്ത്

കൊല്ലം: കൊല്ലത്ത് പൊലീസ് സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിച്ച ഡി.വൈ.എഫ്.ഐ സംഘത്തില്‍ ക്വട്ടേഷന്‍ സംഘവും ഉണ്ടായിരുന്നതായി പരാതി. മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുണ്ടക്കല്‍ സ്വദേശി ആനന്ദിന്‍റെ നേതൃത്വത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. കിളികല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വ്യാപാരികളെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആനന്ദ്. ആനന്ദും സംഘവും വടിവാളുമായി നില്‍ക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. ആക്രമണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് […]

ബൈഡന്റെ യുക്രെയിന്‍ സന്ദര്‍ശനത്തിനിടെ ‘ സാത്താനെ’ പരീക്ഷിച്ച്‌ റഷ്യ

മോസ്കോ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രെയിനിലെ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിനു തൊട്ടുമുന്നേ റഷ്യയില്‍ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടന്നെന്ന് റിപ്പോര്‍ട്ട്. പരീക്ഷണം പരാജയപ്പെട്ടെന്ന് കരുതുന്നതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം സംബന്ധിച്ച്‌ റഷ്യ യു.എസിനെ അറിയിച്ചിരുന്നെന്നും തങ്ങള്‍ക്ക് ഭീഷണി അല്ലാത്തതിനാല്‍ പ്രകോപനമായി യു.എസ് കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ‘ സാത്താന്‍ II ” അഥവാ സര്‍മത് മിസൈലാണ് റഷ്യ പരീക്ഷിച്ചത്. ഇത് സംബന്ധിച്ച്‌ റഷ്യ പ്രതികരിച്ചിട്ടില്ല. ഭൂമിയിലെ […]

300 കോടി ഡോളര്‍ നിക്ഷേപിച്ച്‌ മുബാദല; യു.എ.ഇ-ഒമാന്‍ പാത ട്രാക്കില്‍

ദുബൈ: ഗള്‍ഫ് മേഖലയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന യു.എ.ഇ-ഒമാന്‍ റെയില്‍പാത നിര്‍മാണത്തിന് അബൂദബിയിലെ മുബാദല ഇന്‍വെസ്റ്റ്‌മെന്‍റ് കമ്ബനിയുടെ 300 കോടി ഡോളര്‍ നിക്ഷേപം. ഇതോടെ നിര്‍മാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോഴാണ് അബൂദബിയും ഒമാന്‍ തുറമുഖനഗരമായ സുഹാറും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മിക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചത്. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒമാന്‍ റെയിലിന്‍റെയും ഇത്തിഹാദ് റെയിലിന്‍റെയും സംയുക്ത സംരംഭമായ […]

‘പാറ കൊടുത്ത പണി’; സ്പേസ് സ്റ്റേഷനില്‍ ‘കുടുങ്ങി’യവരെ തിരിച്ചെത്തിക്കുമെന്ന് റഷ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌.എസ്‌.എസ്) കുടുങ്ങിയ മൂന്ന് ബഹിരാകാശയാത്രികര്‍ ഈ വര്‍ഷം സെപ്തംബറില്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് റഷ്യ. റിട്ടേണ്‍ ക്യാപ്‌സ്യൂളിലെ ചോര്‍ച്ചയെത്തുടര്‍ന്നായിരുന്നു റഷ്യന്‍ ബഹിരാകാശയാത്രികരായ സെര്‍ജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിന്‍, യു.എസ് ബഹിരാകാശയാത്രികന്‍ ഫ്രാന്‍സിസ്കോ റൂബിയോ എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഐ.എസ്.എസില്‍ കുടുങ്ങിയത്. അവരെ റീപ്ലേസ്മെന്റ് കാപ്‌സ്യൂളായ സോയൂസ് എംഎസ് -23 ഭൂമിയില്‍ തിരിച്ചെത്തിക്കുമെന്നാണ് റഷ്യ ചൊവ്വാഴ്ച അറിയിച്ചത്. മാര്‍ച്ചില്‍ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കാനിരുന്നതായിരുന്നു മൂവര്‍ സംഘം. എന്നാല്‍, രണ്ട് മാസം മുമ്ബ് അവരുടെ സോയൂസ് എം.എസ് […]

ഇസ്രായേലും യുഎഇയും ഒരുമിച്ച്‌ ഗള്‍ഫ് മേഖലയിലെ ഭീഷണികളെ നേരിടും;ആളില്ലാ നാവിക കപ്പല്‍ വികസിപ്പിച്ചു

അബുദാബി: യുഎഇയും ഇസ്രായേലും സംയുക്തമായ നിര്‍മ്മിച്ച ആദ്യത്തെ ആളില്ലാ നാവിക കപ്പല്‍ പ്രവര്‍ത്തന സജ്ജമായതായി റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ സമുദ്രത്തില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സംയുക്ത സംരംഭവുമായി ഇരു രാജ്യങ്ങളും രംഗത്തെത്തിയത്. ഏറ്റവും പുതിയ സെന്‍സറുകളും ഇമേജിംഗ് സംവിധാനവും ആണ് കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും മൈനുകള്‍ കണ്ടെത്താനും ഇവ സഹായിക്കുമെന്ന് കപ്പല്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. അബുദാബി തീരത്ത് നടന്ന നേവല്‍ ഡിഫന്‍സ് ആന്‍ഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷനില്‍ (NAVDEX) ആണ് കപ്പലിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിച്ചത്. ഇസ്രായേല്‍ […]