ചുപ്പിലെ സൈക്കോ കഥാപാത്രം മികച്ച വില്ലന്‍, ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ലയാളത്തിലെ ജനപ്രീയ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ നെഗറ്റീവ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ‘ചുപ്പ്’.

സൈകോ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തിലെ ദുല്‍ക്കറിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ മികച്ച പ്രകടനത്തിന് ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് താരത്തെ.

മലയാളത്തില്‍ ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം നേടുന്ന ആദ്യ നടനാണ് ദുല്‍ഖര്‍. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മുന്നില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് നേരത്തെ തിരൂമാനിച്ചിരുന്നതായി സംവിധായകന്‍ ആര്‍ ബല്‍കി പറഞ്ഞിരുന്നു.

ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ5 ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഗംഗുഭായി കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. ബ്രഹ്‌മാസ്‌ത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി രണ്‍ബീര്‍ കപൂറിനെയും തെരഞ്ഞെടുത്തു.

prp

Leave a Reply

*