വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡാന്‍സ് പാര്‍ട്ടി എന്നു പേരിട്ടു.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്തരായ 25 സംവിധായകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സുധി കോപ്പ, സാജു നവോദനയ, തന്‍വി റാം തുട ങ്ങിയവരാണ് മറ്റ് താരങ്ങള്‍.പുതിയ കാലത്തിന്റെ കഥ പറയുന്ന പാട്ടും നൃത്തവും പശ്ചാത്തലമാക്കി വരുന്ന കഥാന്തരീക്ഷത്തിലാണ് ഡാന്‍സ് പാര്‍ട്ടി ഒരുങ്ങുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന്‍ നിര്‍വഹിക്കുന്നു.സംഗീതം-ബിജിബാല്‍ , ഗാനരചന-സന്തോഷ് വര്‍മ്മ,എഡിറ്റിംഗ്-വി. സാജന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,,പി .ആര്‍. ഒ എ. എസ് ദിനേശ്.

