റഷ്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാക്രോണ്‍  നെപ്പോളിയനെ ഓര്‍മ്മിപ്പിച്ച്‌ റഷ്യ

പാരീസ് : യുക്രെയിന്‍ അധിനിവേശത്തില്‍ റഷ്യ തീര്‍ച്ചയായും പരാജയപ്പെടണമെന്നും എന്നാല്‍ ആ തോല്‍വിക്ക് പിന്നാലെ റഷ്യയെ തകര്‍ക്കാന്‍ ആഗ്രഹമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഒരു ഫ്രഞ്ച് മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയിനുള്ള സൈനിക സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേ സമയം, റഷ്യയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവിടേക്കും യുദ്ധം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയാണ് മാക്രോണ്‍ രംഗത്തെത്തിയത്. യുക്രെയിന്‍ അവരുടെ സ്ഥാനങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തിനിടെയിലും മാക്രോണ്‍ യുക്രെയിന്‍ വിഷയം ഉന്നയിച്ചിരുന്നു. അതേ സമയം, യുക്രെയിന്‍ അധിനിവേശത്തില്‍ റഷ്യ പരാജയപ്പെടണമെന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയ്ക്കെതിരെ റഷ്യ രംഗത്തെത്തി. തങ്ങളോട് കപട നയതന്ത്രം കാട്ടുന്ന മാക്രോണ്‍ നെപ്പോളിയന്‍ ബൊണപ്പാര്‍ട്ടിന്റെ വിധി മറക്കരുതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാന്‍സും പാശ്ചാത്യ രാജ്യങ്ങളും റഷ്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറ‌ഞ്ഞു.

prp

Leave a Reply

*