ആറുവരിയില്‍ പണി തകൃതിയായി നടക്കുന്ന ദേശീയപാതയില്‍ എവിടെയൊക്കെയാവും ടോള്‍പ്ലാസകള്‍ എന്ന് അറിയേണ്ടേ, 50 കിലോമീറ്റര്‍ റോഡിന് പിരിച്ചെടുക്കുക 2500 കോടി

കൊല്ലം: ദേശീയപാത 66 ആറുവരിപ്പാതയില്‍ കല്ലുവാതുക്കലിന് സമീപം പുതിയ ടോള്‍ പ്ലാസ നിലവില്‍ വരും. ഇതോടെ കുരീപ്പുഴയില്‍ നിലവിലുള്ള ടോള്‍ പിരിവ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ. ഹൈസ്‌കൂളിന് സമീപമാകും പുതിയ ടോള്‍ പ്ലാസ. 900 മീറ്റര്‍ നീളത്തിലാകും ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുക. ഇതിനിടയില്‍ രണ്ട് വശങ്ങളിലായാകും ഇരുദിശങ്ങളിലെയും വാഹനങ്ങളുടെ ടോള്‍ പിരിവ്. ടോള്‍ പ്ലാസയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സര്‍വീസ് റോഡ് ഉണ്ടാകും. എന്നാല്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പിരിവില്‍ നിന്ന് […]

ജനറല്‍ ടിക്കറ്റെടുത്തവര്‍ക്കും സ്ലീപ്പര്‍ യാത്ര അനുവദിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ട്രെയിനില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ കോച്ചുകളാണ് പൊതുവേ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ ചെറിയ യാത്രകള്‍ക്കായി ജനറല്‍ ടിക്കറ്റ് എടുക്കാറുമുണ്ട്. ജനറല്‍ ടിക്കറ്റ് എടുത്ത് തിക്കിലും തിരക്കിലും നില്‍ക്കുമ്ബോള്‍ സ്ലീപ്പര്‍ കോച്ച്‌ ലഭിച്ചിരുന്നെങ്കിലെന്ന് യാത്രക്കാര്‍ ചിന്തിക്കാറുണ്ട്. അതിന് അവസരമൊരുക്കിയിരിക്കുകയാണ് റെയില്‍വേ. ഇതനുസരിച്ച്‌ ജനറല്‍ ടിക്കറ്റെടുത്തവര്‍ക്ക് ഒഴിവുള്ള സ്ലീപ്പര്‍ കോച്ചുകള്‍ ഉപയോഗിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. കൊടും ശൈത്യം ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റെയില്‍വേ എത്താന്‍ കാരണം. അതിശൈത്യം മൂലം ആളുകള്‍ ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകള്‍ തിരഞ്ഞെടുക്കാതെ പകരം എസി […]

ഫ്ളാറ്റുകളില്‍ നിന്ന് ഓര്‍ഡര്‍ കിട്ടിയാല്‍ അഷ്‌കറും ജാക്കും പറന്നെത്തും, പക്ഷേ കൊണ്ടുവരുന്നത് ഭക്ഷണമായിരിക്കില്ല

കൊച്ചി: ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഓര്‍ഡര്‍ അനുസരിച്ച്‌ മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് പേരെ കാക്കനാട് നിന്ന് എക്സൈസ് പിടികൂടി. കാക്കനാട് ടി വി സെന്റര്‍ സ്വദേശി അഷ്കര്‍ നസീര്‍ (21 വയസ് ) കൊടുങ്ങല്ലൂര്‍ എടത്തുരുത്തി സ്വദേശി ജാക്ക് T.A (22 വയസd ) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. വില്പനയ്ക്കായി കൊണ്ടുവന്ന 3.5 ഗ്രാം MDMA ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ഡിസംബറില്‍ തൃക്കാക്കര ഭാഗത്ത് നിന്നും പിടിലായവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ഇവര്‍ ഐ.ബി […]

അഭിപ്രായ വ്യത്യാസം മാറ്റി വെച്ച്‌ ഇന്ത്യയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ചൈന തയ്യാറാകണം

ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയുടെ വാക്സിനുകള്‍ ഉപയോഗിക്കുന്നത് ചൈനക്ക് ഗുണം ചെയ്യുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനവല്ല.ചൈനയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്.രാഷ്ട്രീയ വ്യത്യാസങ്ങളും മറ്റ് പ്രശ്നങ്ങളും ആശങ്കകളും മാറ്റിവെച്ച്‌ വിദേശ രാജ്യങ്ങളുടെ വാക്സിന്‍ എടുക്കാന്‍ തയ്യാറാവണമെന്നാണ് ചൈനയോട് ആവശ്യപ്പെടാനുള്ളതെന്നും പൂനവല്ല വ്യക്തമാക്കി. കൊവോവാക്സ്, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകളും ചൈനക്ക് എത്തിക്കാന്‍ ഇന്ത്യ തയ്യാറാണ്. രോഗവ്യാപനത്തില്‍ നിന്ന് ചൈന കരകയറുന്നത് ലോകരാജ്യങ്ങളെ സംബന്ധിച്ച്‌ നല്ലതാണ്. അതിനായി വാക്സിന്‍ നിക്ഷേപത്തിലേക്കും വിതരണത്തിലേക്കും ചൈന ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൂനവല്ല […]

നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍; സ്വവര്‍ഗരതിക്ക് ചാട്ടവാറടി

കാണ്ഡഹാര്‍: നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടം. സ്വവര്‍ഗരതിക്കാര്‍ക്ക് ചാട്ടവാറടി ശിക്ഷയും നടപ്പാക്കി. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിച്ച വിവരം സുപ്രീംകോടതി തന്നെ അറിയിച്ചതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്തു. ചാട്ടവാറടി സമയത്ത് പ്രാദേശിക അധികാരികളും കാണ്ഡഹാര്‍ നിവാസികളും സന്നിഹിതരായിരുന്നു. കുറ്റവാളികളെ 35-39 തവണ പ്രഹരിച്ചതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സായിദ് പറഞ്ഞു. അതിനിടെ, കാണ്ഡഹാറിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ താലിബാന്‍ നാല് പേരുടെ കൈകള്‍ വെട്ടിയതായി റിപ്പോര്‍ട്ട് […]

സിനിമകളെക്കുറിച്ച്‌ ഒച്ചപ്പാടുണ്ടാക്കാതെ പണിയെടുക്കാന്‍ നോക്കൂ ; സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിനിമകള്‍ക്കെതിരേ ഉയര്‍ത്തുന്ന അനാവശ്യ പ്രതിഷേധങ്ങളില്‍ അഭിരമിക്കാതെ പണിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ ഇടം പിടിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് പ്രധാനമന്ത്രി. പാര്‍ട്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് അത്തരം പ്രവര്‍ത്തികളെന്നും പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തിടെ ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം പത്താനെതിരേ സംഘപരിവാര്‍ വലിയ പ്രതിഷേധം കൊണ്ടുവന്നതിനെയാണ് നരേന്ദ്രമോഡി ലക്ഷ്യം വെച്ചത്. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സിനിമകളേയും വ്യക്തികളേയും ബന്ധപ്പെടുത്തിയുള്ള […]

കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി 5ജി; സേവനം വ്യാപിപ്പിച്ച്‌ ജിയോ

കൊച്ചി: കേരളത്തില്‍ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 11 നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു. 5ജി എത്തിയ നഗരങ്ങളില്‍ അധിക ചെലവില്ലാതെ ഒരു ജി.ബി വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വേണ്ടി […]

‘അവഗണന ശക്തം, അര്‍ഹമായ പല സ്ഥാനങ്ങളും കിട്ടിയില്ല’; ഇടതുമുന്നണിക്കെതിരെ വിമര്‍ശനവുമായി എല്‍ജെഡി

എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പലതും ലഭിച്ചില്ല. പരാതികള്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജെഡിഎസുമായി മാത്രമല്ല ലയന ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി, ജെഡിയു നേതാക്കളുമായും ചര്‍ച്ച നടത്തി. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ജെഡിഎസ് എല്‍ജെഡിയില്‍ ലയനം നടക്കും. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി. ‘പലയിടങ്ങളിലും എല്‍ജെഡിയെ എല്‍ഡിഎഫ് നേതൃത്വം പരിഗണിച്ചിട്ടില്ല.അര്‍ഹമായ പല സ്ഥാനങ്ങളും ലഭ്യമായിട്ടില്ല. […]

കൊല്ലത്ത് ഇന്ന് പുലര്‍ച്ചേയും എന്‍ഐഎ തെരച്ചില്‍; പിഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു

കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ(എന്‍ഐഎ) തെരച്ചില്‍. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകനായ നിസാറുദ്ദീന്റെ വീട്ടിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. എന്‍ഐഎ സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എന്‍ഐഎ സംഘം എത്തിയത്. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. തെരച്ചിലില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫര്‍ണീച്ചര്‍ കട നടത്തി വരികയാണ് നിസാറുദ്ദീന്‍. ഇയാള്‍ക്ക് പിഎഫ്‌ഐ അനുഭാവിയാണെന്നാണ് നാട്ടുകാരുടെ ധാരണ. എന്നാല്‍ വ്യക്തമായ വിവരങ്ങളുടെ […]

പാഠ്യപദ്ധതി പരിഷ്‌കരണം ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച്‌ ; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിവലില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം. പാഠ്യപദ്ധതി പരിഷ്‌കരണം എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാകുമെന്നും പുതിയ പാഠപുസ്തകം 2024-25 അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നുംന […]