‘ചര്‍ച്ച ഇന്ത്യ- ആഫ്രിക്ക മാച്ചിനെ കുറിച്ച്‌; നിന്നെക്കൊണ്ടൊന്നും ഒരു ചുക്കും നടക്കില്ല’; ഇഡി കൂടിക്കാഴ്ച്ചയ്ക്കുശേഷം പി വി അന്‍വര്‍

കൊച്ചി: നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തത്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹാജരായ അന്‍വറിനെ […]

പമ്ബിലെ ടോയ്‌ലെറ്റ് ഉപയോഗിക്കണമെങ്കില്‍ വാഹനത്തില്‍ ഡീസല്‍ അടിക്കണമെന്ന് ജീവനക്കാര്‍, മലപ്പുറത്തേക്ക് പോയ സംഘത്തിലെ 45ഓളം പേര്‍ക്ക് കൊല്ലത്ത് ദുരനുഭവം

കൊല്ലം: യാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പെട്രോള്‍ പമ്ബിലെത്തിയ യുവതികളെ തടഞ്ഞ് ജീവനക്കാര്‍. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് കല്യാണത്തിന് പോവുകയായിരുന്ന 45 ഓളം വരുന്ന സംഘത്തിലെ യുവതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഇന്നലെ രാവിലെ 7.45 ഓടെ നീണ്ടകരയ്ക്ക് സമീപമുള്ള പമ്ബിലായിരുന്നു സംഭവം. യാത്രാമദ്ധ്യേ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായിരുന്നു പമ്ബില്‍ വാഹനം നിറുത്തിയത്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വാഹനത്തിന് ഡീസല്‍ അടിക്കണമെന്ന് പറഞ്ഞു. ഇതിനിടെ ടോയ്ലെറ്റ് ഉപയോഗിക്കുമ്ബോള്‍ ജീവനക്കാര്‍ […]

ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ചിറക്; ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു

ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ചിറക്; ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു ആറ് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു. ദി റോക് (The Roc) എന്നറിയപ്പെടുന്ന വിമാനം തെക്കുകിഴക്കന്‍ കാലിഫോണിയയിലെ മൊജാവോ എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് പറന്നുയര്‍ന്നത്. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ആകാശയാത്ര നടത്തിയ ശേഷമാണ് വിമാനം തിരിച്ചെത്തിയത്. സ്ട്രാറ്റോലോഞ്ച് എന്ന കമ്ബനിയാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്തിന്റെ ഒരു ചിറകിന്റെ വലിപ്പം ഒരു ഫുട്‌ബോള്‍ മൈതാനത്തിന് തുല്യമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന […]

കോണ്‍ഗ്രസ് കൂട്ടുകെട്ട് തിരിച്ചടിയാവുന്നു; ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

അഗര്‍ത്തല: ത്രിപുരയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം സിപിഎമ്മിന് തിരിച്ചടിയാവുന്നു. അവിശുദ്ധ സഖ്യത്തിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് സെപാഹിജാല ജില്ലയിലെ 154 സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിശാല്‍ഗഡില്‍ 138 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞ അപൂര്‍വം സീറ്റുകളിലൊന്നാണ് ബിശാല്‍ഗഡ്. ഇവിടുത്തെ 40 കുടുംബങ്ങളില്‍നിന്നുള്ളവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയിലെത്തിയത്. സെപാഹിജാലയില്‍ […]

അറേബ്യന്‍ ഗള്‍ഫ് കപ്പ്; സെമിയില്‍ പൊരുതിത്തോറ്റ് ഖത്തര്‍

ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാളില്‍ കലാശപ്പോരിനരികെ കാലിടറി വീണ് ഖത്തറിന്റെ യുവനിര. ബസറയിലെ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിഫൈനലില്‍ കരുത്തരായ ഇറാഖിനെതിരെ ഒന്നാന്തരം ചെറുത്തുനില്‍പ് കാഴ്ചവെച്ച ഖത്തര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇറാഖ് ഫൈനലില്‍ ഇടമുറപ്പിച്ചു. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. 17ാം മിനിറ്റില്‍ ഇബ്രാഹിം ബയേഷിലൂടെ മുന്നിലെത്തിയ ഇറാഖിനെതിരെ 28ാം മിനിറ്റില്‍ അംറോ സിറാജിലൂടെ ഖത്തര്‍ സമനില നേടിയിരുന്നു. എന്നാല്‍, 43ാം മിനിറ്റില്‍ […]

കോണ്‍ക്രീറ്റ് തൂണില്‍ കമ്ബിക്ക് പകരം തടി; പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

റാന്നി: ബണ്ട് പാലത്തിനുവേണ്ടി കോണ്‍ക്രീറ്റ് തൂണില്‍ കമ്ബിക്ക് പകരം തടി െവച്ച്‌ വാര്‍ത്തത് നാട്ടുകാര്‍ കണ്ടെത്തി പണി തടഞ്ഞു. പഴവങ്ങാടി വലിയപറമ്ബില്‍പടിയിലുള്ള ബണ്ടു പാലം റോഡില്‍ പാലത്തി‍െന്‍റ ഡി.ആര്‍. കെട്ടുന്നതിന് കോണ്‍ക്രീറ്റ് ബോണ്ട് തൂണുകള്‍ക്ക് കമ്ബി ഉപയോഗിക്കുന്നതിനു പകരം തടി ഉപയോഗിക്കുകയായിരുന്നു. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കോണ്‍ക്രീറ്റ് പീസുകള്‍ കൊണ്ടുവന്നത് നാട്ടുകാര്‍ തിങ്കളാഴ്ച വൈകീട്ട് തടഞ്ഞു. ഇപ്പോള്‍ ഇത് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതെല്ലാം തടി വെച്ചാണ് വാര്‍ത്തിരിക്കുന്നതെന്ന് അറിയില്ല. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തള്ളി നില്‍ക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് […]

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ; മുഖ്യമന്ത്രി

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങള്‍ സര്‍വീസ് മേഖലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സര്‍വ്വീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിലെ സിവില്‍ സര്‍വ്വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജി ഒ […]

പൊഖാറ വിമാനാപകടം; രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും

നേപ്പാളിലെ പൊഖാറയില്‍ വിമാനംതകര്‍ന്ന് കാണാതായ രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതുവരെ 70 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ രക്ഷാപ്രവര്‍ത്തിന് മോശം കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. വിമാനത്തിലാകെ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിനിടെ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ ബ്ലാക് ബോക്‌സ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് കൈമാറി. അപകടകാരണം മോശം കാലാവസ്ഥയല്ലെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷം പഴക്കമുള്ള വിമാനത്തിന് യന്ത്രതകരാറോ അതല്ലെങ്കില്‍ പൈലറ്റിന് […]

ചൈനീസ് ജനസംഖ്യയില്‍ ഇടിവ്; ആറു പതിറ്റാണ്ടിനിടെ ഇതാദ്യം

ബീജിങ്: ചൈനയില്‍ കഴിഞ്ഞവര്‍ഷം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനീസ് ജനസംഖ്യയില്‍ ഇടിവുണ്ടാകുന്നത്. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത്, ജനനനിരക്കില്‍ റെക്കോഡ് താഴ്ചയാണ് ഉണ്ടായത്. 2022 അവസാനത്തോടെ ജനസംഖ്യ ഏകദേശം 1,411,750,000 ആയിരുന്നുവെന്ന് ബീജിങിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 850,000 കുറവ് ആണ് രേഖപ്പെടുത്തിയത്. ജനനം 9.56 ദശലക്ഷവും, മരണസംഖ്യ 10.41 ദശലക്ഷവുമാണെന്ന് എന്‍ബിഎസ് വ്യക്തമാക്കുന്നു. തൊഴില്‍ ശേഷി വെച്ചു നോക്കുമ്ബോള്‍ ജനസംഖ്യയിലുണ്ടായ ഇടിവ്, രാജ്യത്തിന്റെ […]

സിഗരറ്റ് വലിച്ചതിന് 15,000 രൂപ പിഴ, ഉടനെ കുറ്റി റോഡിലേക്കെറിഞ്ഞു, പിഴ അരലക്ഷം

‌ലണ്ടന്‍: സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ. അലക്സ് ഡേവിസ് എന്നയാള്‍ക്കാണ് കൗണ്‍സില്‍ അധികൃതര്‍ പിഴ ചുമത്തിയത്. റോഡില്‍ നിന്ന് സിഗരറ്റ് വലിച്ചതിനാണ് അലക്സിന് ആദ്യം പിഴ ലഭിച്ചത്. ഇതിനുപിന്നാലെ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി അലക്സ് റോഡിലേക്കിട്ടു. ഇതോടെ പിഴ തുക ഉയര്‍ന്നു. ഗ്ലൗസെസ്റ്റര്‍ഷയറിലെ തോണ്‍ബറിയില്‍ വച്ചാണ് അലക്സിന് പിടിവീണത്. സിഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ ഇത് 55,603 രൂപയായി ഉയര്‍ന്നു. അലക്സ് തന്റെ തെറ്റ് അംഗീകരിക്കാന്‍ […]