ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി. പുലര്‍ച്ചെ 4 മണിക്കാണ് ബിജു കുര്യന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. ‘സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം ഉണ്ടായി. സ്വമേധയാ തന്നെ മടങ്ങിയതാണ്’, ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചു വന്നില്ലെന്നും ബിജു പ്രതികരിച്ചു. ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്ന് […]
Category: Uncategorized
ബക്കാര്‍ഡി കുടിക്കുമെന്ന് സ്വപ്ന, മറുപടിയുമായി രവീന്ദ്രന്‍: സീമകള്‍ ലംഘിച്ച് കൊണ്ട് മുഖ്യമന്ത്രിയുടേ വിശ്വസ്തന്റെ ചാറ്റ്
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രന് നല്ല അടുപ്പമാണുള്ളത്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ, സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മറുനാടന്‍. ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണില്‍ നിന്നുമാണ് സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് […]
കാറ്ററിംഗ് ജോലി കഴിഞ്ഞ് സാമ്ബ്രാണിക്കോടി കാണാനെത്തിയ യുവാക്കളെ കറുത്ത ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അകത്താക്കി പൊലീസ്
കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് വന്ന ഇന്നലെ കഷ്ടകാലത്തിന് കറുപ്പ് ഷര്‍ട്ട് ധരിച്ച് സാമ്ബ്രാണിക്കോടി കാണാനെത്തിയ രണ്ട് യുവാക്കള്‍ക്ക് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കസ്റ്രഡിയില്‍ കഴിയേണ്ടിവന്നത് എട്ട് മണിക്കൂര്‍. ആലപ്പുഴ അരൂര്‍ സ്വദേശികളായ ഇലക്‌ട്രീഷ്യന്‍ ഫൈസല്‍ (19), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശിവപ്രസാദ് (18) എന്നിവരാണ് പൊലീസിന് കറുപ്പിനോട് അടുത്തകാലത്തുണ്ടായ കലിപ്പിന്റെ ഇരകളായത്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് കസ്റ്രഡിയിലെടുത്ത ഇവര്‍, തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും കറുപ്പ് ഷര്‍ട്ട് കാറ്ററിംഗ് യൂണിഫോമാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാര്‍ […]
ആശങ്കകള്‍ക്ക് വിരാമം; ആ ഭീമന്‍ പന്തിന് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു
കഴിഞ്ഞ ദിവസം ജപ്പാന്‍ തീരത്ത് അടിഞ്ഞ ഭീമന്‍ പന്ത് ചില്ല ആശങ്കകളൊന്നുമല്ല പരത്തിയത്. തുരുമ്ബെടുത്ത മഞ്ഞ പന്തിനെ കുറിച്ച് നിരവധി കഥകളായിരുന്നു പരന്നത്. ചിലര്‍ ഇത് ഗോഡ്‌സില്ലയുടെ മുട്ടയാണെന്നും, മറ്റ് ചിലര്‍ ഇത് ചാര ബലൂണാണെന്നും അവകാശപ്പെട്ടു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് പന്തിന് പിന്നിലെ രഹസ്യം ചുരുളഴിയുകയാണ്. ( secret behind mystery orb on japan beach ) ജപ്പാനിലെ ഹമാമത്സുവിലെ എന്‍ഷു ബീച്ചിലാണ് ഈ ഭീമന്‍ പന്ത് വന്നടിഞ്ഞത്. 1.5 മീറ്ററായിരുന്നു പന്തിന്റെ വ്യാസം. […]
അടിച്ചു പൂസായി ട്രെയിനില്‍; മൂത്രശങ്ക തോന്നി എഴുന്നേറ്റപ്പോള്‍ കാലുറച്ചില്ല; പിടിച്ചത് അപായച്ചങ്ങലയില്‍; യാത്രക്കാരന്‍ കുടുങ്ങി
കോട്ടയം: മദ്യപിച്ച് ലക്കുകെട്ട് ട്രെയിനില്‍ യാത്ര ചെയ്യവേ മൂത്രശങ്ക തോന്നി. ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീഴാന്‍ പോയി. ബാലന്‍സിന് പിടിച്ചത് അപായച്ചങ്ങലയില്‍. ഇതോടെ ട്രെയിന്‍ പത്ത് മിനിറ്റോളം പിടിച്ചിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് ഭിന്ന ശേഷിക്കാരനായ ആള്‍ മദ്യ ലഹരിയില്‍ അപായച്ചങ്ങല വലിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സംഭവം. ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിന്‍ ഉടന്‍ […]
മുസ്ലിം ലീഗ് സമ്മേളനത്തില്‍ കൈയാങ്കളി; ജില്ലാ സെക്രട്ടറിയുടെ കൈവെട്ടുമെന്ന് പ്രസിഡന്റ്
ആലപ്പുഴ > മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തില്‍ കൈയാങ്കളി. ജില്ലാ ജനറല്‍ സെക്രട്ടറിയുടെ കൈവെട്ടുമെന്ന് ജില്ലാ പ്രസിഡന്റിന്റെ ഭീഷണി. വെല്ലുവിളി ഏറ്റെടുത്ത് ജനറല്‍ സെക്രട്ടറി ജില്ലാ പ്രസിഡിന്റിന്റെ വീടിന് മുന്നിലെത്തി. വീടിന് പുറത്തിറങ്ങാതെ പ്രസിഡന്റ്. ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് എ എം നസീറും കെ എം ഷാജി പക്ഷക്കാരനായ ജനറല്‍ സെക്രട്ടറി നജ്മ ബാബുവും ഏറ്റുമുട്ടിയത്. സമ്മേളനം കഴിഞ്ഞശേഷമാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയത്. ഇരുവരും […]
സിപിഎം ഫണ്ട് ചോര്‍ത്തിയെന്നാണ് ആരോപണം ; എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന പേരുകള്‍ കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് എം.വി. ഗോവിന്ദന്‍
കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിവാദത്തില്‍ വി ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നുണ്ട് എന്നും എല്ലാം പുറത്തുവരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫണ്ട് സിപിഎം ചോര്‍ത്തി എടുത്തെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണെന്നും പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയാണെന്നും പറഞ്ഞു. മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നതെന്നും പറഞ്ഞു. ആറ്റിങ്ങലില്‍ 16 പേരുടെ ശുപാര്‍ശയില്‍ ഒപ്പിട്ടിരിക്കുന്നത് അടൂര്‍പ്രകാശാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിനെ […]
‘കാസര്‍ഗോഡ് ഗവ. കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ അനാശാസ്യം’; ആരോപണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം. രമ
കാസര്‍ഗോഡ്: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസര്‍ഗോഡ് ഗവ. കോളജിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നുമാറ്റിയ എം രമ. എസ്‌എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞു. പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെ ആണെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായകേസില്‍ ഉറച്ചുനില്‍ക്കുന്നതായും എം രമ പറഞ്ഞു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. എം രമയെ ചുമതലകളില്‍ […]
കെഎസ്‌ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്; 7200 പേരുടെ പട്ടിക തയ്യാറാക്കി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ശമ്ബളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്ബള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ […]
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തും, ഗോത്രവര്‍ഗത്തില്‍പ്പെട്ടയാളെ രാഷ്ട്രപതി ഓഫീസിലിരുത്തിയത് മോദിയെന്ന് അമിത് ഷാ
ഭോപ്പാല്‍: നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ അധികാരത്തിലെത്തിക്കണമെന്ന് മദ്ധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്‌നയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാര്‍ ദളിതരുടെയും, ദരിദ്രരുടെയും പിന്നാക്ക സമുദായക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സര്‍ക്കാര്‍ ആയിരിക്കുമെന്ന് 2014ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റപ്പോള്‍ […]










