മധ്യപ്രദേശില്‍ ബസുകളിലേക്ക് ട്രക്ക് ഇടിച്ചു കയറി; എട്ട് പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു ബസുകളിലേക്ക് ട്രക്ക് ഇടിച്ചു കയറി എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.സിദ്ധിയിലെ മൊഹാനിയ തുരങ്കത്തിന് സമീപമുള്ള ബര്‍ഖദ ഗ്രാമത്തിലാണ് അപകടം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. ബസുകളുടെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ട്രക്കിന്‍റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇനി നികുതി ചുമത്താന്‍ എന്തുണ്ട്; തല പുകഞ്ഞ് പാക് സര്‍ക്കാര്‍; ഇറക്കുമതി ചെയ്ത വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനില്‍ വില്‍പ്പന നികുതിക്ക് പിന്നാലെ ഇറക്കുമതി ചെയ്ത ആഡംബര വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വില്‍പ്പന നികുതി 18 ശതമാനം കൂട്ടിയത്. പിന്നാലെയാണ് വീണ്ടും നികുതി വര്‍ദ്ധന. നിലവില്‍ ഭക്ഷണത്തിനും മരുന്നിനും ഒഴികെ എല്ലാത്തിനും നികുതി കുത്തനെ കൂട്ടിയിരിക്കുകയാണ് പാക് സര്‍ക്കാര്‍. പ്രതിസന്ധിയുടെ കാലത്ത് കടുത്ത തീരുമാനങ്ങള്‍ ഏടുക്കേണ്ടി വരും എന്നാണ് ധനകാര്യമന്ത്രി ഇഷ്‌ക് ധര്‍ പറയുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണ് പാക് കറന്‍സി.വിദേശ നാണയത്തിന്റെ കരുതല്‍ […]

‘എത്രയും പെട്ടന്ന് ടിക് ടോക് ഫോണുകളില്‍ നിന്ന് ഒഴിവാക്കണം’; ജീവനക്കാരോട് യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍

ചൈനീസ് ഷോര്‍ട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍. സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ രണ്ട് നയരൂപീകരണ സ്ഥാപനങ്ങള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുന്നത്. കോര്‍പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. “സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, കമീഷന്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ബോര്‍ഡ് അതിന്റെ കോര്‍പ്പറേറ്റ് ഉപകരണങ്ങളിലും കമീഷന്‍ […]

ശമ്ബളവും ഓണറേറിയവും അനുവദിക്കാന്‍ പണമില്ല; 26 ലക്ഷം കൂടി അനുവദിക്കണമെന്ന് സംസ്ഥാന യുവജനകമ്മീഷന്‍; 18 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കടുത്ത സാമ്ബത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാരിന് എതിരേ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ചിന്താജറോമിന്റെ ശമ്ബളക്കുടിശ്ശിക നല്‍കാന്‍ അനുവദിച്ചുകൊണ്ടു തന്നെ വലിയ വിവാദം വിളിച്ചു വരുത്തിയ സര്‍ക്കാര്‍ അതേ യുവജനക്കമ്മീഷന് വീണ്ടും വീണ്ടും തുക അനുവദിക്കുന്നതായിട്ടാണ് വിമര്‍ശനം. അംഗങ്ങളുടെ ശമ്ബളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി 18 ലക്ഷം രൂപയാണ് സര്‍ക്കാര്‍ യുവജന കമ്മീഷന് പുതിയതായി അനുവദിച്ചിരിക്കുന്നത്. 26 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കമ്മിഷന്‍ അംഗങ്ങളുടെയും മറ്റും ശമ്ബളം, ഓണറേറിയം […]

വാക്കുപാലിക്കാത്ത കെ എസ് ആര്‍ ടി സിക്ക് കിട്ടിയത് ‘മുട്ടന്‍ പണി’, 69,000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത് മാനേജിംഗ് ഡയറക്ടര്‍

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ 69,000 രൂപ അദ്ധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധി. അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍.എസ്.എസ്.എച്ച്‌.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി ഉണ്ടായത്. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്‌.ഡി ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കഴ്ചയ്ക്കു വേണ്ടി 2018ല്‍ കൊട്ടാരക്കരയില്‍ നിന്നും വൈകിട്ട് 8.30ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. […]

പ്ലീനറി ‘പണി’യാകുമോ ; നെഞ്ചിടിപ്പോടെ കേരള നേതാക്കള്‍

തിരുവനന്തപുരം എഐസിസി പ്ലീനറി സമ്മേളനം റായ്പുരില്‍ വെള്ളിയാഴ്ച തുടങ്ങുമ്ബോള്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍. ദേശീയതലത്തില്‍ ഒരു തലമുറ നേതാക്കള്‍ ഒഴിയുമ്ബോള്‍ പകരം ആര് എന്നതാണ് പ്രധാന ചര്‍ച്ച. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിയാനാണ് സാധ്യത. പകരം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വരുമെന്നാണ് സൂചന. മൂന്നാമതൊരാള്‍ക്ക് അവസരം കിട്ടിയാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. കെ സുധാകരന്റെയും വി ഡി സതീശന്റെയും പേര് ചര്‍ച്ചയുടെ പരിസരത്തുപോലുമില്ല. സാധാരണ […]

വീട്ടില്‍ സൂക്ഷിച്ച കുരുമുളക് മോഷണം പോയി, വിവരം അറിഞ്ഞ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു; സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി: സ്വന്തം വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. രാജമുടി പതിനേഴു കമ്ബനി മണലേല്‍ വിശ്വനാഥന്‍ ആണ് മരിച്ചത്. മോഷണക്കേസില്‍ ഇയാളുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജമുടി മണലേല്‍ അനില്‍ കുമാര്‍ (57) ആണ് അറസ്റ്റിലായത്. സഹോദരനും കുടുംബവും തീര്‍ത്ഥാടനത്തിനു പോയ സമയത്ത് അനില്‍കുമാര്‍ വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളക് മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കള്‍ രമ്യ, അനുപ്രിയ എന്നിവര്‍ […]

സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും ഗാന്ധി കുടുംബം വിട്ടു നില്‍ക്കും: ആന്റണിയുടെ ഒഴിഞ്ഞുമാറ്റത്തിന് പിന്നില്‍ എന്ത്?

കോണ്‍ഗ്രസിന്‍്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ വെള്ളിയാഴ്ച തുടക്കം. സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടു നില്‍ക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം ഈ യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും,ഉമ്മന്‍ചാണ്ടിയും സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. 1969 […]

അംബാനിയുടെ റിലയന്‍സിനെ വീഴ്ത്തി മലയാളി; മൂന്ന് രൂപ അധികം ഈടാക്കിയതിന് പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങിയെടുത്ത നിയമ പോരാട്ടം

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ വില്‍പന സ്ഥാപനമായ റിലെയന്‍സിനെ മുട്ടുകുത്തിച്ച്‌ മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെയായിരുന്നു പോരാട്ടം. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ചാണ് വിനോജ് ആന്റണി ജയിച്ചത്. റിലയന്‍സില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2021 സെപ്തംബര്‍ ഏഴിനാണ് ചങ്ങനാശ്ശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയന്‍സ് സ്മാര്‍ട്ട് കമ്ബനിയും തമ്മിലുള്ള നിയമ പോരാട്ടം തുടങ്ങിയത്. പാറേപ്പള്ളിക്കടുത്തുള്ള റിലയന്‍സ് സ്മാര്‍ട്ട് […]

ഒന്നരലക്ഷത്തിന്റെ ചെരിപ്പ്, 80000 രൂപയുടെ ജീന്‍സ്, പിടിച്ചെടുത്ത് അധികൃതര്‍, പൊട്ടിക്കരഞ്ഞ് സുകേഷ്

ദില്ലി: സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് ജയിലില്‍ കിടക്കുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര ജീവിതത്തില്‍ അമ്ബരന്ന് ജയില്‍ അധികൃതര്‍. ഇന്ന് തീഹാര്‍ ജയിലിലെ സുകേഷിന്റെ സെല്ലില്‍ അധികൃതര്‍ പരിശോധന നടത്തി. വിലപിടിപ്പുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒന്നരലക്ഷത്തിന്റെ സ്ലിപ്പറുകളാണ് സുകേഷ് ധരിച്ചത്. ഇതും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ജോഡി ജീന്‍സുകളും പിടിച്ചെടുത്തവയിലുണ്ട്. ഇതിനെല്ലാം കൂടി 80000 രൂപ വില വരും. മാന്‍ഡോളി ജയിലിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ നിരവധി ഓഫീസര്‍മാരും […]