ശമ്ബളവും ഓണറേറിയവും അനുവദിക്കാന്‍ പണമില്ല; 26 ലക്ഷം കൂടി അനുവദിക്കണമെന്ന് സംസ്ഥാന യുവജനകമ്മീഷന്‍; 18 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കടുത്ത സാമ്ബത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാരിന് എതിരേ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം.

ചിന്താജറോമിന്റെ ശമ്ബളക്കുടിശ്ശിക നല്‍കാന്‍ അനുവദിച്ചുകൊണ്ടു തന്നെ വലിയ വിവാദം വിളിച്ചു വരുത്തിയ സര്‍ക്കാര്‍ അതേ യുവജനക്കമ്മീഷന് വീണ്ടും വീണ്ടും തുക അനുവദിക്കുന്നതായിട്ടാണ് വിമര്‍ശനം.

അംഗങ്ങളുടെ ശമ്ബളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി 18 ലക്ഷം രൂപയാണ് സര്‍ക്കാര്‍ യുവജന കമ്മീഷന് പുതിയതായി അനുവദിച്ചിരിക്കുന്നത്. 26 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കമ്മിഷന്‍ അംഗങ്ങളുടെയും മറ്റും ശമ്ബളം, ഓണറേറിയം തുടങ്ങിയ കാരങ്ങള്‍ക്ക് വേണ്ടിയാണ് ഇത്രയും തുക ചോദിച്ചത്. യുവജന കമ്മിഷന് 2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ ശമ്ബള വിഹിതമായി നല്‍കിയ 76.06 ലക്ഷം രൂപ പൂര്‍ണമായി ചെലവഴിച്ചതായി കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി 9 ലക്ഷം കൂടി സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. ഇതില്‍ 8.45 ലക്ഷം രൂപ ഡിസംബര്‍ മാസത്തിലെ ശമ്ബളത്തിനും ഓണറേറിയത്തിനും ചെലവായെന്നും ബാക്കി തുക തികയില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്ബളം, ഓണറേറിയം, ആര്‍ജിതാവധി സറണ്ടര്‍, പ്രൊവിഡന്റ് ഫണ്ട് ലോണ്‍, യാത്രാബത്ത എന്നിവ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയതായി 18 ലക്ഷത്തോളം രൂപ മാത്രമാണ് അനുവദിച്ചത്.

അതേസമയം യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്താജറോമിന് ശമ്ബള കുടിശ്ശികയായ 8.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നെങ്കിലൂം ഇതുവരെ കൊടുത്തിട്ടില്ല. കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം കത്ത് നല്‍കിയത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം. ശിവശങ്കര്‍ തുടര്‍ നടപടികള്‍ക്കായി അയച്ചത്.

prp

Leave a Reply

*