സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും ഗാന്ധി കുടുംബം വിട്ടു നില്‍ക്കും: ആന്റണിയുടെ ഒഴിഞ്ഞുമാറ്റത്തിന് പിന്നില്‍ എന്ത്?

കോണ്‍ഗ്രസിന്‍്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ വെള്ളിയാഴ്ച തുടക്കം. സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടു നില്‍ക്കുമെന്നാണ് സൂചന.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം ഈ യോഗം ചര്‍ച്ച ചെയ്യും.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും,ഉമ്മന്‍ചാണ്ടിയും സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. 1969 ലെ മുംബൈ സമ്മേളനം മുതല്‍ എഐസിസിയില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന നേതാക്കളാണ് ഇരുവരും. അനാരോഗ്യം കാരണമാണ് ഉമ്മന്‍ചാണ്ടി സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. എന്നാല്‍ റായ്പൂര്‍ വരെ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന ന്യായീകരണമാണ് എ കെ ആന്റണി നല്കുന്നത്. അടുത്തിടെ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി അനുകൂല നിലപാട് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അനില്‍ ആന്റണി തന്റെ നിലപാട് ഇതുവരെ മാറ്റാത്ത സാഹചര്യത്തില്‍ ആന്റണിയുടെ സമ്മേളനത്തില്‍ നിന്നുള്ള വിട്ടു നില്‍ക്കലിന് മാനങ്ങള്‍ ഏറെയാണ്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എടുക്കേണ്ട നിലപാടുകളാണ് പ്രധാനമായും പ്ലീനറി സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമുണ്ടാക്കുക എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതിനു വേണ്ടിയുള്ള കര്‍മ്മപരിപാടികളും നയ സമീപനവും സമ്മേളനത്തില്‍ രൂപീകരിക്കും.

prp

Leave a Reply

*