വിവാഹ ദിവസം സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുവിട്ടു; പിന്നെ സംഭവിച്ചത്- VIDEO

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ വീഡിയോ ആയിരുന്നു വിവാഹ വേഷത്തിലുള്ള വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോ . ഇപ്പോൾ ഇതാ അത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ […]

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്‍റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍; എ.കെ ആന്‍റണിയെ പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍

കൊച്ചി: മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കര്‍. എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ സംസ്ഥാന കണ്‍വീനറായി നിയമിച്ചതിനു പിന്നാലെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആന്‍റണിയെ പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഒരിടത്തൊരിടത്ത് ഒരു ആന്‍റപ്പനുണ്ടായിരുന്നു. ആദര്‍ശ ധീരന്‍. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍. സഞ്ജയ് ഗാന്ധിയെ കേരളത്തില്‍ കാലെടുത്തു കുത്താന്‍ […]

36 കാരിയായ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയില്‍ 39കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്ത്. ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കൊല്ലം സ്വദേശിയായ 36 വയസ്സുള്ള ദളിത് യുവതിയാണ് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 7.30 ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസോ […]

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം; ആലപ്പാടിന്‍റെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ച്‌ പെണ്‍കുട്ടിയുടെ വീഡിയോ- video

ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയിന്‍കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച്‌ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന […]

വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച്‌ പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]

മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]

വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]

‘മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും’: രാഹുല്‍ ഈശ്വര്‍- VIDEO

തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍‌ ആരോപിച്ചു . കേരളത്തിന്‍റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച്‌ വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി […]

ഈ കരുതലിന് അങ്ങയോട് കടപ്പെട്ടിരിക്കുന്നു ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ശാരദക്കുട്ടി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത […]

‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’; വൈറലായി ലാലേട്ടന്‍റെ വീഡിയോ

കൊച്ചി: പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് തെളിയിക്കുകയാണ് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാന്‍. ഒടിയനുവേണ്ടി ശരീരഭാരം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടതാണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്‍റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. 16 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ തന്‍റെതായ മികവ് പുലര്‍ത്താന്‍ […]