സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍- video

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തുന്നു . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്‍റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കും: സീനത്ത്

കൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് നടി സീനത്ത്. വനിതാ മതില്‍ ഒരു പോരാട്ടമാണ്. ജനുവരി ഒന്നിന് കേരളത്തിന്‍റെ പെണ്‍കരുത്ത് പുതിയൊരു ചരിത്രം കൂടി എഴുതുകയാണ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കുകതന്നെ ചെയ്യുമെന്നും സീനത്ത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപമിങ്ങനെ ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ ഒരു നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയ വര്‍ഷം. ജാതി, മതം, വര്‍ഗം ഇതെല്ലാം പടിക്കുപുറത്ത്. ഈ […]

ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷമാക്കി മാതാവ്;- VIDEO VIRAL

ഡാന്‍സ് വീരന്മാരായ സാന്‍റാ ക്ലോസുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തിലേക്കാണ് ഈ മാതാവിന്‍റെ വരവ്. ഉണ്ണിയേശുവിന്‍റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്. നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്‍റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഗബ്രിയേലിന്‍റെ ദർശന സാഫല്യമായ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്‍റെ ഡാന്‍സ്. ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…😍.. നെല്ലിമറ്റo കരോൾ.. Posted by കോതമംഗലം […]

‘വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ മല ചവിട്ടുന്നതെന്തിന്..’? ഗായത്രി രഘുറാം

കൊച്ചി: വിശ്വാസമില്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തില്‍ മറ്റൊരു പ്രളയത്തിനാണ് തുടക്കമായത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു വിഭാഗവും കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും എത്തിയതോടെ പ്രശ്നം നിയന്ത്രണ വിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി […]

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്, മഞ്ജുവിന്‍റേതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് ജി. സുധാകരന്‍

തിരുവനന്തപുരം: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒടിയനെ പുകഴ്ത്തി മന്ത്രി ജി സുധാകരന്‍. അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രമാണ് ഒടിയനെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നതെന്നും മൂല്യബോധമുള്ള സിനിമയാണിതെന്നും മന്ത്രി പറഞ്ഞു. ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഡിസംബര്‍ 14 ലെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി […]

സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടി; ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ വൈറലാകുന്നു. കൊച്ചിയിലെ ബോൾഗാട്ടി ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. ജീവിതത്തിലെ എല്ലാ പ്രാരാബ്ധവും ഏറ്റുവാങ്ങിയ പെൺകുട്ടിയുടെ തീഷ്ണമായ നോട്ടമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോണി സ്റ്റാൻലി എന്നയാളാണ് ഫേസ്ബുക്കിൽ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ”ഒരു ചാനല്‍ പടവന്മാരും കാണില്ല, സ്കൂള്‍ പഠനം കഴിഞ്ഞ് യൂണിഫോമില്‍ മീനിന് വിലപേശണ്ട, അതുകൊണ്ട് ഒരു വൈറലുമില്ല, ആരും ഫോട്ടോ പിടിക്കാന്‍ വരികയുമില്ല. ഇത് വയറ്റിലെ തീയണയ്ക്കാന്‍ […]

പാവങ്ങള്‍ക്കായി ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ യുവകോടീശ്വരന്‍ അറസ്റ്റില്‍- video

ഹോങ്കോങ്ങ്: ബഹുനില കെട്ടിടത്തില്‍ നിന്നും ലക്ഷങ്ങള്‍  പറത്തിയ കോടീശ്വരനായ യുവാവ് അറസ്റ്റിലായി. 18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ്ങ് ഡോളര്‍ ആണ് ബഹുനിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും യുവാവ് വലിച്ചെറിഞ്ഞത്. ഞായറാഴ്ച രാവിലെ തന്‍റെ ആഡംബര സ്‌പോര്‍ട്‌സ് കാറില്‍ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ വോങ് ചിങ് കിറ്റ് കെട്ടിടത്തിന് മുകളില്‍ കയറി പണം എറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. Chinese 24 year old Bitcoin millionaire Wong Ching Kit, gives […]

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ച് മോഹൻലാൽ ഫാൻസ്‌; കീറിയ പോസ്റ്റർ തിരിച്ചൊട്ടിച്ച് യുവാവ്- VIDEO

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായത്  റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്‍റെ വീഡിയോ  ആയിരുന്നു. ഈ വീഡിയോ മോഹൻലാൽ ഫാൻസ്‌ പേജുകളിലും വൈറലായിരുന്നു. ”ആ പോസ്റ്റർ കീറുമ്പോൾ നിന്‍റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ. അതാണ്‌ മോഹൻലാൽ…” എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ഫാൻസ്‌ പേജുകളിൽ ആ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നത്. View this post on Instagram ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ… അതാണ്‌ […]

എന്‍റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ്; വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍

തിരുവനന്തപുരം; വനിതാ മതിലിന് നടി മഞ്ജു വാര്യര്‍ പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ചു. വനിതാ മതിലിന്‍റെ പേജില്‍ മഞ്ജു നല്‍കിയ പിന്തുണയാണ് 24 മണിക്കൂര്‍ തികയും മുമ്പേ പിന്‍വലിച്ചത്. തന്‍റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു തെറ്റിദ്ധരിക്കപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയാണെന്ന് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്‍റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു. […]

‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച്‌ ഞാന്‍ പ്രകാശന്‍റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്‍റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച്‌ കൈയ്യടി വാങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടേയും സംശയം. ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് യുവാവ് കാഴ്ചവച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം […]