കൊച്ചി: നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി, മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം […]
Category: Social
‘മേനോന്‍ ചേട്ടന്‍റെ തള്ള് കാരണം തലയുയര്‍ത്താന്‍ വയ്യാതായി, ദയവ് ചെയ്ത് മഹാഭാരതം ഉപേക്ഷിക്കണം’; ശ്രീകുമാര്‍ മേനോനെ പൊളിച്ചടുക്കി ലാലേട്ടന്‍ ഫാന്‍സ്
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ വെല്ലുവിളികള്‍ നേരിട്ട് തിയേറ്ററിലെത്തിയ മോഹന്‍ലാലിന്‍റെ ഒടിയനെ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വികാരം സംവിധായകന്‍ ശ്രികുമാര്‍ മേനോന് എതിരായാണ്. സിനിമ വിജയിക്കുമെന്ന് പറയുന്നവര്‍ പോലും സംവിധായകന്റെ തള്ള് കൂടി പോയെന്ന് അഭിപ്രായപ്പെടുന്നു. ചിത്രം തിയേറ്ററിലെത്തും മുമ്പ് 100 കോടി കിട്ടിയെന്ന് പറഞ്ഞ ശ്രീകുമാര്‍ മേനോനെതിരെ കടുത്ത പ്രതിഷേധമാണ് റിലീസിന് ശേഷവും ഉയരുന്നത്. ലാല്‍ ഫാന്‍സുകാരും ഇതില്‍ സജീവമായി ഇടപെടല്‍ നടത്തുന്നു. ഇതോടെ 50 കോടി ചെലവില്‍ […]
പ്രസംഗത്തിലെ പിഴവുകള്‍; തെറ്റുകള്‍ തിരുത്തി പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ് പൊതുപരിപാടിയില്‍ തനിക്ക് സംഭവിച്ച എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് തിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിക്കിടെയാണ് ഫിറോസിന് അബദ്ധം പറ്റിയത്. എന്നാല്‍ തന്‍റെ തെറ്റുകള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടതോടെ അവയ്ക്കെല്ലാം ക്ഷമ ചോദിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു […]
കൈവിട്ട ടിക് ടോക് കഴുത്തറുത്തപ്പോള്‍
യുവജനങ്ങള്‍ക്കിടയില്‍ ഹരമാണ് ടിക് ടോക് വീഡിയോകള്‍. ഓരോ സെക്കന്‍റുകള്‍ കഴിയും തോറും വിവിധ സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത വിഡിയോകളാണ് ഉപയോക്താക്കളുടെ ഉപയോഗ രീതിയെ കൂടി ഇത്തരം വീഡിയോകള്‍ മാറ്റി മറിച്ചിട്ടുണ്ട്. ഒരു വീഡിയോ വൈറലായാല്‍ പിന്നെ സമൂഹമാധ്യമങ്ങളിലെ സ്റ്റാറായി എന്ന അവസ്ഥയാണ്. അതിനു വേണ്ടി എന്തും ചെയ്യുന്ന പുതു തലമുറയ്ക്ക് തങ്ങള്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചതും വലിയ ധാരണയില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ് ചെന്നൈയിലെ യുവാവിന് ടിക് ടോക് വീഡിയോ ചെയ്യുമ്പോള്‍ സംഭവിച്ചത്. ടിക്ടോക്കിലൂടെ കത്തി […]
യൂട്യൂബില്‍ നിന്ന് ഏഴുവയസുകാരന്‍ നേടിയത് 155 കോടി..
തലവാചകം വായിച്ചു നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. മുതിർന്നവർക്ക് അത്ര പരിചയം പോരെങ്കിലും റയാൻ എന്ന കുട്ടിത്താരം കുട്ടികൾക്ക് സുപരിചിതനാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങളെ കാര്യമായിത്തന്നെ വിശകലനം ചെയ്യുന്ന അമേരിക്കൻ ബാലനാണ് റയാൻ. പ്രതിവർഷം 220 ഡോളറാണ് ഈ കുട്ടിത്താരം യൂട്യൂബിൽ നിന്നും നേടുന്ന വരുമാനം. അതായതു ഏകദേശം 150 കോടി രൂപയിലും അധികം. യുഎസ് ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്ത് വിട്ട ഫസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018 പട്ടികയിലെ ഒന്നാമനാണ് റയാന്‍. ഹോളിവുഡ് നടന്‍ ജെയ്ക് പോളിനെ […]
ഫ്രീക്കന്‍ ബസുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേരള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ക്ക് ഇനി പരിഹാരം. ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്. ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! വാഹനത്തിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ […]
വൈറലായി ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും ടിക്ടോക് വീഡിയോ-VIDEO
ഡബ്‌സ് മാഷിലുടെ ഒരുപാട് പേര്‍ തങ്ങളുടെ അഭിനയ മികവ് പല രീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട് അതില്‍ പലതും വൈറലാവുകയും ചെയ്യുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ടിക് ടോക് ചെയ്യാന്‍ പ്രായമല്ല കഴിവാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ അറിയില്ല. എന്നാലും ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. കല്യാണരാമന്‍ എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ വീഡിയോയില്‍ […]
കലേഷിന് മറ്റാരുടേയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല; ക്ഷമ ചോദിച്ച് ദീപ നിശാന്ത്
തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ യുവകവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച് കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കലേഷിന്‍റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ക്ഷമാപണം. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്‍റെതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദീപാ […]
കളിയാക്കിയതിന്‍റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി; തന്നെ പരിഹസിച്ചവരോട് നീതുവിന് പറയാനുള്ളത്
മേലും കീഴും നോക്കാതെ കാടടച്ച് വെടിവയ്ക്കുന്ന, തോന്നിയതിനെയെല്ലാം വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ ലീലാ വിലാസങ്ങള്‍ നമുക്ക് പുത്തരിയില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി പല വ്യക്തികളേയും സംഭവങ്ങളേയും വിമര്‍ശിച്ച് ഒരു വഴിയാക്കുന്നതാണ് സോഷ്യല്‍മീഡിയയുടെ പതിവ് രീതി. ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെണ്‍കുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സംഭവമാണ് ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. പലര്‍ക്കും നീതുവിന്‍റെ […]
ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ പൂട്ടാനുള്ള നമ്പറുകളുമായി കേരള പോലീസ്
തിരുവനന്തപുരം: ഓടുന്ന ട്രയിനിലേക്ക് കല്ല് വലിച്ചെറിയുന്നത് ചിലരുടെ വിനോദമാണ്. എന്നാല്‍ ഈ മനോവൈകല്യം മൂലം പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്തെറിയുന്നവരെ ട്രോളിയിരിക്കുകയാണ് കേരളാ പോലീസ്. കൂടാതെ അവരെ പൂട്ടാനുളള നമ്പറുകളും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുകയാണ്. ‘നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവര്‍ ഇതറിയണം. ഓടുന്ന ട്രെയിനിന്‍റെ വേഗതയെ ആശ്രയിച്ചു ഏറിന്‍റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിന്‍ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി […]










