തിയറ്ററില്‍ സിനിമ കാണാന്‍ പോവുന്നവര്‍ക്കെല്ലാം പുകവലിയെ കുറിച്ചുള്ള പരസ്യം മനപാഠമായിരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പുകവലിയെ കുറിച്ചുള്ള പരസ്യമാണ് ഏറെ കാലമായി തിയറ്ററുകള്‍ കൈയടക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഇഷ്ടപ്പെട്ട പരസ്യമായിരുന്നു രാഹുല്‍ അവതരിപ്പിച്ചിരുന്നത്. പരസ്യത്തിലുള്ള എന്തൊരു കഷ്ടമാണ് എന്ന വാക്കിന് എന്തൊരു ദ്രാവിഡാണ് എന്നൊരു വാക്കും ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു. ‘നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് എന്‍റെ കടമയാണ്. അല്ലെങ്കില്‍ എന്‍റെ […]
Category: Social
ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ച് വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ചുള്ള പോസറ്റ് വൈറലാകുന്നു. അപകട സമയം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. ബാലഭാസ്‌കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി , പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍. അസമയം. വിജനമായ റോഡ്. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം. വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും. ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു. അത് അവഗണിച്ച് […]
രാംദേവിന്‍റെ കിംഭോ ആപ്പിനെക്കുറിച്ച് പരാതി പ്രളയം
ഇന്ത്യയുടെ ആദ്യത്തെ മെസേജിങ്ങ് ആപ്പ്എന്ന അവകാശ വാദത്തോടെ ബാബ രാംദേവിന്‍റെ പതഞ്ജലി കമ്പനി പുറത്തിറക്കിയ കിംഭോ ആപ്പിനെക്കുറിച്ച് പ്ലേ സ്റ്റോറിൽ വൻ പരാതി പ്രളയം. ക്രാപ് ആപ്പ് (ഉപയോഗശൂന്യമായ ആപ്പ്) എന്നാണ് മിക്കവരും കിംഭോ ആപ്പിനെതിരെ പരാതി പറയുന്നത്. പ്ലേ സ്റ്റോറിലെ കിംഭോ ആപ്പ് പേജിൽ ഒരാൾ പോലും ആപ്പ് മികച്ചതാണെന്ന് പറയുന്നില്ല. നിരവധി പ്രശ്നങ്ങളാണ് ആപ്പ് ഡെവലപ്പർമാരും ടെക്കികളും റിപ്പോർട്ട് ചെയ്യുന്നത്. മികച്ചൊരു ആപ്പ് പുറത്തിറക്കുന്നതിന് പകരം തട്ടിക്കൂട്ട് കിംഭോ ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന […]
മേരി കോം ‘ദൈവ’മാണെന്ന് പറയാം, ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ബോക്സിംഗ് റിംഗില്‍ മിന്നും പ്രകടനമാണ് മേരി കോം കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്. ബോംക്സിംഗ് റിംഗില്‍ ഒരു പറ്റം റെക്കോര്‍ഡ് കൂടിയാണ് ഈ 35 കാരി കൊയ്തെടുത്തത്. നിങ്ങളുടെ അമ്മ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്വന്തം മക്കളോട് തുറന്ന് പറയാന്‍ ധൈര്യം കാണിച്ച മേരി കോം ആര്‍ത്തവമുള്ള കായിക ദൈവമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് കായിക അദ്ധ്യാപകനായ യാക്കോബ് തോമസ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് യാക്കോബ് തോമസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ബോക്‌സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ […]
വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂജെന്‍ പിള്ളേര്‍; വില്ലന്മാരെ പൊക്കിത്തുടങ്ങി പോലീസ്
കൊച്ചി: വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂ ജനറേഷന്‍. കൂടുതല്‍ കാഴ്ച്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ടിക്ക് ടോക്കില്‍ ‘നില്ല്, നില്ല്’ എന്ന ഗാനവുമായി വണ്ടിക്ക് മുന്നില്‍ ചാടിയാണ് യുവതലമുറയുടെ പേക്കൂത്ത്. പച്ചില കൈയ്യില്‍ പിടിച്ച് ഹെല്‍മറ്റ് ധരിച്ചാണ് വീഡിയോയിലുള്ളവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടി ഡാന്‍സ് ചെയ്യുന്നത്. പോലീസ് വണ്ടിയുടെ മുന്നിലേക്ക് പോലും ടിക്ക് ടോക്കുമായി യുവാക്കള്‍ ചാടിവീഴുകയാണ്. അതേസമയം ടിക്ക് ടോക്കുമായി വാഹനതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പോലീസ് നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതിയുടെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി
കൊച്ചി: സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു. ‘ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം […]
ഫേസ്ബുക്കിലെ വിവാദ ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ അഡ്‌മിന്‍ കീഴടങ്ങി
തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്‌മിന്‍ കീഴടങ്ങി. ഗ്രൂപ്പ് അഡ്‌മിനായ എല്‍. അജിത് കുമാറാണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ സൈബര്‍ ലോകത്ത് പ്രശസ്‌തിയാര്‍ജ്ജിച്ച ഗ്രൂപ്പിനെതിരെ മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചത്. ഇരുപത് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായ ഈ ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ […]
ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്: അഡ്വ ജയശങ്കര്‍
കൊച്ചി: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും. കശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഇന്ദിരാഗാന്ധി പണ്ടു കളിച്ച […]
ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ്
തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്‍റെത്. എന്നാല്‍ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജില്‍ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്. ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി […]
‘ഹിന്ദുവീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു’, ഈ പോക്കില്‍ വലതും ഇടതും കുറ്റക്കാര്‍: ശാരദക്കുട്ടി
കേരളത്തിലെ ഹിന്ദു വീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടുവെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. വീട്ടില്‍ രാഷ്ട്രീയമില്ലെന്ന് അഭിമാനിച്ചു കൊണ്ടിരുന്നതിന്‍റെ ശിക്ഷയാണ് ഇന്ന് കേരളം അനുഭവിക്കുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ ഹിന്ദു ഭവനങ്ങള്‍ ഏറിയ പങ്കും ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. യുക്തിയുടെയോ ചിന്തയുടെയോ ഒരു ഭാഷയും അവിടെയിനി വിലപ്പോവുകയില്ല. ശബ്ദമില്ലാതിരുന്ന സ്ത്രീകളെല്ലാം, അതികഠിനമായ അസഹൃതയാല്‍, പകയുടെ മുഖവുമായി ഏതോ ശിലായുഗത്തിലെ ഭാഷയാണ് സംസാരിക്കുന്നത്. ഒരുപാടു വിയര്‍ക്കേണ്ടി വരും യുക്തിയുടെ ആശയങ്ങളുമായി ഇനിയവിടങ്ങളില്‍ കയറിപ്പറ്റാന്‍. പുരോഗമന മുഖം മൂടിയണിഞ്ഞിരുന്ന […]










