മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര്‍ നിമിഷങ്ങള്‍- VIDEO

ഉത്തര്‍പ്രദേശ്: എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്‍റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച്‌ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന അമ്മ കുരങ്ങിന്‍റെ അരികില്‍ ആ കുട്ടിക്കുരങ്ങന്‍ നിര്‍വികാരനായി ഇരിക്കുന്നു. ഇടക്ക് അവന്‍ വിശന്നിട്ടാണെന്ന് തോന്നുന്നു മാതൃത്വത്തിന്‍റെ മാധുര്യം നുകരാനായി ഇടക്ക് ശ്രമിക്കുന്നുണ്ട്. ഇത്രയും നാള്‍ എന്നെ പൊന്ന് പോലെ നോക്കിയ എന്‍റെ അമ്മ ഇനി ഇല്ല. സ്വന്തം അമ്മയുടെ ശരീരത്തില്‍ നിന്ന് പൊലിഞ്ഞ ചോര ആ കുട്ടിക്കുരങ്ങിന്‍റെ ദേഹത്തും പടര്‍ന്നു. കാരണം അവന്‍ അവന്‍റെ […]

‘റിമൂവ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ മെസഞ്ചറില്‍ എത്തി

ഫേസ്ബുക്ക് മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം. പുതിയ ‘അണ്‍ സെന്‍റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫേസ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച്‌ പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് […]

14വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടിവന്ന പീഡനം, ഒടുവില്‍ രാജിവെക്കേണ്ടിവന്നു, മീടു വെളിപ്പെടുത്തലുമായി നിഷ ബാബു

തിരുവനന്തപുരം: സിനിമയിലുള്ളവര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും മീ ടുവുമായി രംഗത്തുവരുന്നുണ്ട്. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റിന്‍റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997 മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടു. ഇതോടെയാണ് നിഷ ബാബുവിന് ഏഷ്യാനെറ്റില്‍ മോശം അനുഭവം ഉണ്ടായത്. ഭര്‍ത്താവിന്‍റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷ […]

ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്

നെയ്യാറ്റിൻകര സനൽ വധക്കേസിൽ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്. ഗാഥ തന്‍റെ ഫേസ്ബുക്കിലാണ് തന്‍റെ വിഷമം പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂർവ്വം  അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു […]

ബിജെപിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് കൈകഴുകാനാവില്ല: പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും സിപിഎം വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ […]

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്കിരയായി യുവാവ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ- VIDEO

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡില്‍ വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ […]

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; മോദിയെ ട്രോളി എം.എം.മണി

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദിവസം കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച്‌ കൊണ്ട് ഫേസ്ബുക്ക് പേജില്‍ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന തലക്കെട്ടില്‍ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കടലിന്‍റെ മക്കള്‍ക്ക് 20 കോടി ചെലവാക്കി സര്‍ക്കാര്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയും പട്ടിണി മാറാത്ത […]

ഫേസ്ബുക്കിന്‍റെ പുതുപുത്തന്‍ ഫീച്ചര്‍; സ്റ്റോറികളില്‍ ഇനി മുതല്‍ മ്യൂസിക്കും

പുതുപുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ക്യാമറ, ക്യാമറ റോളില്‍ നിന്നോ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്തതിനു ശേഷം സ്റ്റിക്കര്‍ വിഭാഗത്തില്‍ കാണുന്ന മ്യൂസിക് സ്റ്റിക്കര്‍ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനത്തിനായി തിരയാം. സ്റ്റോറിയിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം തിരഞ്ഞെടുക്കുവാനും നിങ്ങള്‍ക്ക് കലാകാരനേയും ഗാനത്തിന്‍റെ പേരും ഷെയര്‍ ചെയ്യാനും സാധിക്കുന്നു. പുതിയ സംഗീത വിഭാഗത്തിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാനും നിങ്ങളുടെ […]

രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ”ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച്‌ രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്‍റിന്‍റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ […]

പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

തിരുവനന്തപുരം: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ പ്രണയിനിയായി കണ്ട് പുഞ്ചിരിച്ച്‌ തിരുവനന്തപുരം സ്വദേശിയായ നന്ദു. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്‍റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം. എങ്ങനെയാണ് എന്നല്ലേ.. ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാന്‍ നോക്കി. അവള്‍ […]