തനിക്കെതിരെ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ആശയപരമായി മീ ടൂ മൂവ്‌മെന്‍റിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെ മീടൂവിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള ഒരു വേദിയാണ് മീടു എങ്കിലും ഇത്തരം വ്യാജമായ , രാഷ്ട്രീയ പ്രേരിതമായ, ഫെമിനിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായ പ്രകടനങ്ങള്‍ മീടു മൂവ്‌മെന്‍റിന്‍റെ വിശ്വാസ്വതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അങ്ങനെയൊരു […]
Category: Social
രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കില്‍ […]
ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്തതെന്ന് കെ.സുരേന്ദ്രന്‍
കാസര്‍ഗോഡ്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സന്ദീപാനന്ദന്‍ സ്വാമിയല്ലെന്നും ഒരു കാപട്യക്കാരനാണെന്നും ആക്രമണം അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും തുടങ്ങിയ നിരവധി സംശയങ്ങളും കെ സുരേന്ദ്രന്‍ ചോദിച്ചു. കെ.സുരേന്ദ്രന്‍റെ […]
‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം’; എബിവിപി വനിതാ നേതാവ് എഴുതുന്നു
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ താന്‍ ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നല്‍കിയത്. ‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയം ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തില്‍ നിന്നുള്ള കയ്യിട്ടു വാരല്‍ അധികകാലം മുന്നോട്ടു പോകില്ല’ […]
ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപയോ..! ബില്‍ കണ്ട് ഞെട്ടി യുവാവ്
തിരുവനന്തപുരം: ഒരു നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ 10,15,20 ഒക്കെയാണ് . നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്‍റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്‍റില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും […]
കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദം; ഫെയ്സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ
ബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ മുന്‍നിര സോഷ്യല്‍മീഡിയാ സ്ഥാപനമായ ഫെയ്സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം 4,72,22,250 രൂപ) പിഴ. ബ്രിട്ടനാണ് പിഴവിധിച്ചത്. ഗുരുതരമായ നിയമ ലംഘനമാണ് ഫെയ്സ്ബുക്കില്‍ നിന്നുമുണ്ടായത് എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഓ) പറഞ്ഞു. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്സ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫെയ്സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് […]
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ: സുനിത ദേവദാസ്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാവരും നിര്‍ബന്ധമായും പോകണം എന്നല്ല, താല്‍പ്പര്യമുള്ളവര്‍ പോകട്ടെ. അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ എന്നു സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: അതെ […]
‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി കൊണം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ് ചിലരുടെ പരിഹാസം. വിരലുമാത്രമല്ല ചൂണ്ടുന്നത് അല്ലേ എന്നും ചിലര്‍ പരിഹസിക്കുന്നു. ട്രോളര്‍മാരും അലന്‍സിയര്‍ക്കെതിരെ രംഗത്തെത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് അലന്‍സിയര്‍ മോശമായി പെരുമാറി എന്നാരോപിച്ച് രംഗത്തെത്തിയത്. പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്. ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന […]
ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് അധ്യാപിക; പിന്തുണ തേടിയ യുവതിക്ക് ആള്‍ക്കൂട്ട ഭീഷണി
കണ്ണൂര്‍: മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കുനേരെ ഭീഷണിയെന്ന് പരാതി. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ […]
അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു
തൃശൂര്‍: ‘ഇതിനകത്ത് ഞാന്ണ്ടാ…ഞാന്‍ ബീച്ചില്‍ പോയില്ലേ.. താലികെട്ടി കൊടുക്കണ കണ്ട.. ഞനൊണ്ട..ഇത്രയും ആള്‍ക്കാരെ കണ്ടില്ലേ’, അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇത്. കുഞ്ഞിന്‍റെ കരച്ചിലിനിടയില്‍ അച്ഛന്‍ ആശ്വസിപ്പിക്കാനും നോക്കുന്നുണ്ട്. ‘നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ… അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്’ അച്ഛന്‍റെ ചോദ്യം കേട്ട് ‘ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ’ എന്ന് കുഞ്ഞ് […]










