സാലറി ചലഞ്ച് പാളിയാലെന്താ ബക്കറ്റ് ചലഞ്ച് തുടങ്ങുവല്ലേ; സര്‍ക്കാരിനെ പരിഹസിച്ച്‌ ജയശങ്കര്‍

സംസ്ഥാനസര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി. […]

ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു: സ്റ്റീഫന്‍ ദേവസി – VIDEO

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായി ബാലഭാസ്‌കറിന്‍റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ ആരോഗ്യകാര്യത്തിലെ പുരോഗതി സ്റ്റീഫന്‍ അറിയിച്ചത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍റെ പ്രതികരണം. ഉപകരണങ്ങളുടെ സഹായമില്ലാതെ ലക്ഷ്മി ശ്വസിച്ചു തുടങ്ങി. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ലക്ഷ്മിയുടെ അമ്മ സാവധാനത്തില്‍ ബാലുവിന്‍റെയും ജാനിയുടെയും കാര്യം സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. […]

‘കേരളം പഴയ കേരളമല്ല, എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പനാ’: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാടാനുറച്ച്‌ ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കേരളം പഴയ കേരളമല്ലെന്നും എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പന്‍ തന്നെയാണെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിപ്ലവത്തിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇനി 9 ദിവസം | നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ പോരാടി ജയിക്കും – (2 Points, 30 […]

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ […]

‘ശബരിമല, ആര്‍ത്തവം, പ്രളയം’ ഇതല്ലാതെ ഒന്നുമില്ലേ ലോകത്ത്: ശാരദക്കുട്ടി

കൊച്ചി: ഓരോ ദിവസവും എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് വിചാരിച്ചാല്‍ അതിനു കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അപ്പോഴേക്കും രാഹുല്‍ ഈശ്വര്‍, പിസി ജോര്‍ജ്, പ്രളയം, തെറിവിളികള്‍, ആര്‍ത്തവം, ശബരിമല എന്നിവ കടന്നു വരും. അവിടെ എല്ലാം മറന്നു പോകുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓരോ ദിവസവും വിചാരിക്കും, ഇന്നൊരു പ്രണയ ഗാനം പാടണം, ഇന്നൊരു സ്വപ്നത്തെ കുറിച്ചെഴുതണം. ഇന്നൊരു കാമുകനെ വിളിക്കണം. ഇന്നെനിക്ക് നൃത്തം ചെയ്യണം.. അപ്പോഴേക്കും വരും പി സി […]

അയ്യപ്പന്‍ പണി തുടങ്ങി മക്കളേ.. അയ്യപ്പന്‍ മുത്താണ്: രഹ്ന ഫാത്തിമ

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞുള്ള ചിത്രമാണ് മോഡലായ രഹ്ന ഫാത്തിമ അപ് ലോഡ് ചെയ്തത്. തത്വമസി എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമര്‍ശിച്ച്‌ കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമര്‍ശകരോട് രഹ്ന പങ്കുവയ്ക്കുന്നത്. കൂടാതെ യുവതികളായ സ്ത്രീകളെ […]

ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ റൂം നല്‍കാതെ അപമാനിച്ചെന്ന് ശീതള്‍ ശ്യാം- video

കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്‍റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസില്‍ പരാതി നല്‍കി. ലോഡ്ജ് മാനേജര്‍ ഭാസ്‌കരനെ പൊലീസ് അറസ്റ്റ് ചെയ്തു. Posted by Sheethal Shyam Sheethalshyam on Sunday, September 30, 2018

ഫേസ്ബുക്കില്‍ 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്.  5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീ‍ഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് […]

രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]

പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെയെന്ന് ശാരദക്കുട്ടി

കൊച്ചി : ബിഷപ്പിനെതിരെ പീഡനത്തിന് കേസ് നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെ എന്ന് ചോദിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ചാനല്‍ മൈക്കും, കാമറയും കാണുമ്പോഴുള്ള പി.സി.ജോര്‍ജിനെ കാണുമ്പോള്‍ മോട്ടോര്‍ കണ്ട കളക്കൂറ്റന്‍റെ പരാക്രമമാണ് തനിക്ക് ഓര്‍മവരുന്നതെന്നും മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്നൊരു തീരുമാനമാണ് ഇവിടെ ആവശ്യമെന്നും ശാരദക്കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം “വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു […]