ഹാന്‍ഡ് കഫ് ചലഞ്ചുമായി സണ്ണി ലിയോണ്‍. തന്‍റെ ഫിറ്റ്നസ് കൃത്യമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളായ സണ്ണി ഇപ്പോള്‍ ഭര്‍ത്താവുമായുള്ള വര്‍ക്ക്‌ഔട്ട് വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഭര്‍ത്താവിന്‍റെ കൈപിടിച്ച് വര്‍ക്ക്‌ഔട്ട് ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്‌ഔട്ട് ആണ് പുതിയ ചലഞ്ച്. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ വര്‍ക്ക്‌ഔട്ട് സമയം മുഴുവന്‍ ഇരുവരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത. View this post on Instagram […]
Category: Social
‘ദൈവമേ എനിക്കു പേടിയാകുന്നു’; ഗാന്ധിവധത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ ആര്‍ മീര
കൊച്ചി: അലിഗഢില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം ഞെട്ടലോടെയാണ് രാജ്യം കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധി ചിത്രത്തിലേക്കു നിറയൊഴിച്ച് കൊണ്ട് ഗാന്ധി വധം ആഘോഷിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ”എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് , ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ, എനിക്കു പേടിയാകുന്നു…” എന്ന് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കെ ആര്‍ മീര തന്‍റെ […]
‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി’?; കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റിനെ ട്രോളി എം. ബി രാജേഷ്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയപാത വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പരിഹാസ മറുപടിയുമായി എംബി രാജേഷ് എംപി. 2016ല്‍ പോസ്റ്റ് ചെയ്ത ഓര്‍മിപ്പിച്ചാണ് പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കെ.സുരേന്ദ്രന്‍ സമ്മതം സമര്‍പ്പയാമി… കെ. സുരേന്ദ്രന്‍റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ പൈപ്പ് ലൈനും ദേശീയ […]
കച്ചവടം കൊഴുപ്പിക്കാന്‍ കണ്ടെത്തിയ വഴി, അബദ്ധം പിണഞ്ഞ് കച്ചവടക്കാരന്‍- video viral
കച്ചവടം നടക്കാനായി പഠിച്ച പണി പതിനെട്ടും നോക്കും കച്ചവടക്കാര്‍. യാതൊരു തരത്തിലും തങ്ങളും സാധനങ്ങള്‍ കേടാകില്ലെന്നും നശിക്കില്ലെന്നുമാണ് വില്‍പനക്കാരുടെ അവകാശവാദം. ഇത്തരത്തില്‍ ഒരു പ്ലാസ്റ്റിക് പാത്ര വില്‍പ്പനക്കാരനാണ് മുട്ടന്‍ പണി കിട്ടിയത്. അന്യ സംസ്ഥാന വില്‍പ്പനക്കാരന് സംഭവിച്ച അബദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാന വില്‍പ്പനക്കാരന്‍ ഇതിന്‍റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം […]
ചാനല്‍ ചര്‍ച്ചയില്‍ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെ; രാഹുല്‍ ഈശ്വറിനെ ട്രോളി ശാരദക്കുട്ടി
തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തുളളയാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ടുള്ള എഴുത്തുകാരി ശാദരക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഡിത്തം മാത്രം പറഞ്ഞിട്ട് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരല്‍ നീട്ടി അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ […]
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം; കേരള പൊലീസിന്‍റെ നിര്‍ദേശം ഇങ്ങനെ
കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാനാവുമെന്ന നിര്‍ദേശം പങ്കുവെച്ച് കേരള പൊലീസ്. കേരള പൊലീസിന്‍റെ അറിയിപ്പ് ഇങ്ങനെ ‘എന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്, പാസ് വേര്‍ഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല. അക്കൗണ്ട് തിരികെ ലഭിക്കാന്‍ https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. ‘My account is […]
അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍: അഡ്വ. ജയശങ്കര്‍
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്പത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സന്തോഷിക്കാമെന്നും അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം അന്ത 51 […]
ബാലഭാസ്‌കര്‍ ജീവനോടെ കണ്‍മുന്നില്‍ എത്തിയതുപോലെ; വൈറലായൊരു വയലിന്‍ വായന- video
ബാലഭാസ്‌കര്‍ മരിച്ചിട്ടില്ലെന്ന് ഒരുനിമിഷമെങ്കിലും തോന്നിപ്പോകാം. അത്രയും മുഖഛായ ഉള്ള ഒരു കലാകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണില്‍ കണ്ടത് സത്യമകട്ടെ എന്നു ഏതൊരു മലയാളിയും ചിന്തിച്ചുപോകും. അത്തരത്തില്‍ അസാധ്യമായാണ് ഈ കലാകാരന്‍ വയലിനും വായിക്കുന്നത്. അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്‍റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ടിക്ടോക്കിലാണ് യുവാവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്. View this post […]
വിവാഹ റാഗിംഗ് അതിരുകടക്കുന്നു; നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്
കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങീ നിരവധി റാഗിംഗ് പരിപാടികള്‍ പലപ്പോഴും ആഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. കല്യാണദിനത്തിലെ യുവതലമുറയുടെ ഇത്തരം തമാശകള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള പൊലീസ്. ഇത്തരം ചെയ്തികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് കേരള പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അതിരുകടക്കുന്ന […]
മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനി ഉടമസ്ഥന്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്
ചെങ്ങന്നൂര്‍: മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെയാണ് ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗള്‍ഫില്‍ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്‍റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്‍റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്‍റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. […]










