കച്ചവടം കൊഴുപ്പിക്കാന്‍ കണ്ടെത്തിയ വഴി, അബദ്ധം പിണഞ്ഞ് കച്ചവടക്കാരന്‍- video viral

കച്ചവടം നടക്കാനായി പഠിച്ച പണി പതിനെട്ടും നോക്കും കച്ചവടക്കാര്‍. യാതൊരു തരത്തിലും തങ്ങളും സാധനങ്ങള്‍ കേടാകില്ലെന്നും നശിക്കില്ലെന്നുമാണ് വില്‍പനക്കാരുടെ അവകാശവാദം. ഇത്തരത്തില്‍ ഒരു പ്ലാസ്റ്റിക് പാത്ര വില്‍പ്പനക്കാരനാണ് മുട്ടന്‍ പണി കിട്ടിയത്. അന്യ സംസ്ഥാന വില്‍പ്പനക്കാരന് സംഭവിച്ച അബദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാന വില്‍പ്പനക്കാരന്‍ ഇതിന്‍റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടി. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കച്ചവടക്കാരന്‍.

Related posts

Leave a Reply

*