രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം: മേജര്‍ രവി

ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച്‌ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച്‌ നമുക്ക് ഓര്‍മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്. മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം ”മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ ഒരുമിച്ച്‌ […]

ജാതിയും മതവും ഇല്ലാത്ത മനുഷ്യത്വത്തിന്‍റെ സര്‍ട്ടിഫിക്കേറ്റ് സ്വന്തമാക്കി അഭിഭാഷക

വെല്ലൂര്‍: ജാതിയും മതവും മനുഷ്യന് മറ്റെന്തിനേക്കാളും വലുതായി മാറിക്കഴിഞ്ഞ കാലഘട്ടമാണിന്ന്. മതത്തിന്‍റെ പേരില്‍ മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുകയും പച്ചയ്ക്ക് കത്തിക്കുകയും വരെ ചെയ്യുന്നു. ജാതി മാറി പ്രണയിച്ചതിന്‍റെയും വിവാഹം കഴിച്ചതിന്‍റെയും പേരില്‍ അച്ഛന്‍ മകളെ വരെ കൊലപ്പെടുത്തുന്ന കാലം. മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് തമ്മില്‍ വേര്‍തിരിക്കാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ജാതിയേയും മതത്തെയും കാറ്റില്‍ പറത്തിയിരിക്കുകയാണ് വെല്ലൂരിലെ സ്‌നേഹ പാര്‍ത്തിബരാജ് എന്ന അഭിഭാഷക. ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സ്‌നേഹ […]

വ്യാജ സന്ദേശ കൈമാറ്റം; ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സാപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നതായി വാട്‌സാപ്പിന്‍റെ പുതിയ വെളിപ്പെടുത്തല്‍. നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ […]

ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി; കള്ളനു പിന്നാലെ ഓടുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ അവസരോചിത ഇടപെടലില്‍ വലയിലായിലായ വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടികൂടിയത്. മോഷ്ടാവിനെ വൃദ്ധ പ്രതിരോധിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ മോഷ്ടാവിന്‍റെ പുറകെ ഓടുന്നത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്ന് യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചത്. […]

‘വെറുപ്പിക്കലല്ല ചേട്ടന്‍മാരെ, ഇത് ജീവിതം തന്ന വേദനകള്‍ക്കിടയിലും കണ്ടെത്തിയ സന്തോഷം’- video

സമൂഹത്തില്‍ പലരും പല തരത്തിലാണ് സൈബര്‍ ലോകത്ത് ഇടപഴകുന്നത്. ചിലര്‍ക്ക് തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ വിനോദമാണെങ്കില്‍ മറ്റു പലര്‍ത്ത് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ്. ടിക് ടോക് അടക്കമുള്ള പുതിയ ആപ്പുകള്‍ വന്നതോടെ സ്വന്തം അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു ചേര്‍ന്നു. എന്നാല്‍ നമ്മള്‍ കാണാതെ പോകുന്ന മറ്റു ചിലരുണ്ട്. അവര്‍ക്ക് ജിവിതത്തിലെ തീരാദുഖങ്ങളില്‍ നിന്നും ഒളിച്ചിരിക്കാനുള്ള മറ്റൊരു ലോകമായിരിക്കും ഈ സൈബര്‍ ഇടങ്ങള്‍, ശാരീരിക വൈഷ്യമതകളെ തുടര്‍ന്ന് […]

അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കൂ: ഹരീഷ് പേരടി

കൊച്ചി: മലയാള സിനിമാ ലോകത്തിന് വിമര്‍ശവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇന്ന് ആര്‍ത്തവമുള്ള സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് അത് ചര്‍ച്ച ചെയ്യാതെ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്‍റെ സിനിമാ സൃഷ്ടാക്കളെന്ന് ഹരീഷ് പേരടി തന്‍റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍: ‘ഫെയ്‌സ് ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു… അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു. ഐ. […]

പേരന്‍പിലെ പിതാവിനെ പോലെയാണ് താനുമെന്ന് തുറന്ന് പറഞ്ഞ് ഒരു പിതാവ്; നിര്‍വ്വികാരമായ പോസ്റ്റ്‌

സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ചിത്രം. പേരന്‍പിനെ കുറിച്ച്‌ നിരവധി പേരാണ് റിവ്യു എഴുതിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരച്ഛന്‍ ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് കണ്ണീരണിയിക്കും. കെവി അഷറഫ് എന്നയാള്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെ.വി അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ‘പേരന്‍പ് ‘ മലയാള , […]

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍ രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തിക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്‍റുകള്‍. വിമര്‍ശനം അതിര് കടന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ആരോപണങ്ങള്‍ തുടങ്ങിയത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് […]

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘പ്ലസ്’ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്‍റെ സേവനം ലഭ്യമാവുകയുള്ളൂ എന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്‍റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു. പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് […]

‘എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ ക്യാന്‍സറിന് എന്നെ കിട്ടിയില്ല’; മംമ്തയുടെ 10 ഇയര്‍ ചലഞ്ച് ചിത്രങ്ങള്‍ വൈറലാകുന്നു

ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 10 ഇയര്‍ ചലഞ്ച് ചിത്രങ്ങള്‍ വൈറലാകുന്നു. കാന്‍സര്‍ ബാധിച്ച് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രവും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശുഭാപ്തിവിശ്വാസം നിറഞ്ഞ കുറിപ്പും താരം പങ്കുവെയ്ക്കുന്നു. ‘’ഇന്ന് ലോക കാന്‍സര്‍ ദിനം. എന്‍റെ 10 ഇയര്‍ ചലഞ്ചിന്‍റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ […]