മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. പി നൗഷാദ് അലിയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കില്‍ ഒരുപോസ്റ്റ് ഇട്ടതിന് ശേഷം അദ്ദേഹത്തിന്‍റെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി. നൗഷാദിന്‍റെ […]
Category: Social
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവില്‍ കിങ് ഖാന്‍റെ മറുപടിയെത്തി
മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഉടന്‍ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്‍റെ അന്വേഷണം പറയണം. ചിലപ്പോള്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. […]
‘യുദ്ധം എന്ന് കേൾക്കുമ്പോൾ ദയവു ചെയ്ത് ആർപ്പുവിളിക്കരുത്’; കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന
യുദ്ധം എന്ന് കേൾക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരോട് കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാശ്മീര്‍: യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും […]
ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ; വൈറലായി ഷെഫിന്‍ ജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടറായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 2016ലാണ് വൈക്കം സ്വദേശിയായ ഹാദിയ വൈര്‍ത്തകളില്‍ നിറയുന്നത്. അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. വിവാഹം ലൗജിഹാദാണെന്ന് […]
‘ആരും വാക്കു പാലിച്ചില്ല’; മകനു വേണ്ടി കണ്ണീരോടെ കൈനീട്ടി വീണ്ടും സേതുലക്ഷി
തൃശ്ശൂര്‍: ചികിത്സയിലിരിക്കുന്ന മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷി. ഒരു പരിപാടിക്കായി അബുദാബിയിലെത്തിയ താരം മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഇത് രണ്ടാം തവണയാണ് സേതുലക്ഷി മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് കണ്ണീരോടെ ആളുകളുടെ മുമ്പിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ട് വൃക്കകളും തകരാറിലായ മകന്‍ കിഷോറിന്‍റെ രേഗവിവരങ്ങള്‍ വിശദീകരിച്ച് കരഞ്ഞുകൊണ്ട് സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. സേതുലക്ഷി ലൈവില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ചതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഹായ വാഗ്ദാനവുമായി […]
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍ എന്ന പേരില്‍ പരസ്യവാചകമെഴുതിയതിന് സോഷ്യല്‍ മീഡിയ പൊങ്കാല. അനുരാജ് ഗിരിജ എന്ന യുവാവ് ഈ വിഷയം പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.’ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്..’ ഒരു വില്‍പ്പന സ്റ്റാളിന് മുന്നിലെ ഈ വാചകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കുറിപ്പുകളും നിറയുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്. ഒരു പ്രോഡക്റ്റിനെ മാര്‍ക്കറ്റിലുള്ള […]
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ അഡ്വ: ജയശങ്കര്‍
തിരുവനന്തപുരം: സാംസ്‌കാരിക നായകന്‍മാര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂവെന്നാണ് അഡ്വക്കേറ്റ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. അഡ്വക്കേറ്റ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?….തൃശൂരെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി. ചെയര്‍മാന്‍ അതേറ്റുവാങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്‍റെ കാറിനു മേല്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു കൃതാര്‍ത്ഥരായി. കാസര്‍കോട് ജില്ലയില്‍ രണ്ടു […]
സ്ത്രീ അനുഭവിക്കുന്ന അപമാനത്തിനും സുരക്ഷിതമില്ലായ്മയ്ക്കും മാപ്പപേക്ഷ പരിഹാരമല്ല; അലന്‍സിയറിനെതിരെ ഡബ്ല്യൂ.സി.സി
കൊച്ചി: തനിക്കെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി. അലന്‍സിയറിന്‍റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണെന്നും ഡബ്‌ള്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. […]
നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍, എന്നാ നിങ്ങടെ ചോരക്കൊതി തീരാ?; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
കാസര്‍ഗോഡ്: ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’ എന്ന് രൂക്ഷ ഭാഷയില്‍ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ”നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ […]
അയാളെ വിശ്വസിച്ച നമ്മുടെ കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടത്; പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി
കൊച്ചി: നടന്‍ പൃഥ്വിരാജിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശബരിമലയിലെ യുവതീ പ്രവേശത്തെ കുറിത്തുള്ള പൃഥ്വിയുടെ അഭിപ്രായപ്രകടനമാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. പൃഥ്വിരാജിന് സിനിമയില്‍ മാത്രമെ സ്ത്രീ വിരുദ്ധതയുള്ളുവെന്നും അയാള്‍ അജീവനാന്തം ജനാധിപത്യവാദിയും സ്ത്രീപക്ഷക്കാരനുമൊക്കെയാണെന്നു ചിന്തിച്ചവരെയാണ് കരണകുറ്റിക്ക് പൊട്ടിക്കണ്ടതെന്ന് ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘സിനിമ’യില്‍ ‘ഡയലോഗ്’ പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട […]










