തിരുവന്തപുരം: ഓണം കഴിഞ്ഞപ്പോള്‍ എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു.ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. 14 ാം തീയതിയിലെ കണക്ക് പ്രകാരം 16,040 പേരാണ് പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. കോവിഡ് കണക്കും വ്യത്യസ്തമല്ല. കഴിഞ്ഞ ഏഴാം തീയതി 1629 പേരാണ് കോവിഡ് ബാധിതരായത്. എന്നാല്‍ 14 […]
Category: News
‘ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം’ ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ചു; കൊച്ചിയില്‍ യുവാവും യുവതിയും പിടിയില്‍
കൊച്ചി: ഫ്ലാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടില്‍ വി.ജെ.രാജുവിന്റെ മകന്‍ അലന്‍ വി.രാജു (26), കായംകുളം പെരുമ്ബിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മകള്‍ അപര്‍ണ (24) എന്നിവരാണ് പിടിയിലായത് എറണാകുളം സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും നടത്തിയ പരിശോധനയില്‍ ഫ്ലാറ്റില്‍ നിന്ന് ഇവര്‍ വളര്‍ത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അനന്തന്റെ മകന്‍ അമലിനെയാണ് […]
ആര്‍ടിഎ അനുമതിയില്ലാത്ത റോഡിലൂടെ സര്‍വീസ് നടത്തില്ലെന്നു ബസുടമകള്‍
തൃശൂര്‍: റോഡു പണിയുടെ ഭാഗമായി ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ബസുടമ സംയുക്ത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.ഇത്തരം റോഡുകളിലൂടെ സര്‍വീസ് നടത്തിയാല്‍ ബസുടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ല. ഇക്കാരണത്താലാണു സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. കൊടുങ്ങല്ലൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ പാലയ്ക്കല്‍ മുതല്‍ പെരുന്പിള്ളിശേരി വരെ റോഡ് കോണ്‍ക്രീറ്റിംഗ് തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു. ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. തൃശൂരില്‍നിന്നുള്ള ബസുകള്‍ ഇപ്പോള്‍ പാലയ്ക്കല്നിന്ന് ഇടതുവശം തിരിഞ്ഞ് […]
സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും ഇടിവ്
കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നത്തേത്. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4580 രൂപ. അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 14 മുതലാണ് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയത്.
കാലാവധി കഴിഞ്ഞു; ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും നശിപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റില്‍ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്‌സൈസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കും.കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്ലെറ്റ് അധികൃതര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കുപ്പികള്‍ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്‌സൈസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും കണ്ടെത്തിയിരുന്നു. നിര്‍മാണത്തിനുശേഷം വിവിധയിനം ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ ആറുമാസംവരേ ഉപയോഗിക്കാന്‍ കഴിയൂ. രണ്ടുവര്‍ഷംവരെ […]
ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്ബ് ഷീറ്റുകള്‍ കെട്ടുപൊട്ടിവീണ് രണ്ട് കാല്‍നടയാത്രികര്‍ ദാരുണമായി കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്ബ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചാവക്കാട് അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത് അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്‌ലര്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്ബ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം നാട്ടുകാരും പോലീസും […]
പ്രധാനമന്ത്രിയുടെ ജന്മദിനത്തില് ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം നല്‍കാനൊരുങ്ങി തമിഴ്നാട് ബിജെപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തമിഴ്നാട് ബിജെപി നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം വിതരണം ചെയ്യുന്നു.മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17-ന് ചെന്നൈ ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് രണ്ട് ഗ്രാം തൂക്കമുള്ള മോതിരം നല്‍കുന്നത്. ഏകദേശം 15-ഓളം ശിശുക്കള്‍ക്ക് സമ്മാനം നല്‍കേണ്ടി വരുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലത്തില്‍ 720 കിലോഗ്രാം മത്സ്യം വിതരണം ചെയ്യുമെന്നും പാര്‍ട്ടി അറിയിച്ചു. പ്രധാനമന്ത്രി മത്സ്യ സന്‍പാദ യോജനയുടെ ചുവടുപിടിച്ചാണിത്. പ്രധാനമന്ത്രിയുടെ […]
പുറപ്പെടാനൊരുങ്ങിയപ്പോള്‍ ജനാല വഴി കൈയ്യിട്ട് മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമം; കള്ളന്റെ കൈയ്യില്‍ പിടുത്തമിട്ട യാത്രക്കാരന്‍ അയാളെ ട്രെയിനിനൊപ്പം വലിച്ചിഴച്ചത് പത്ത് കിലോമീറ്റര്‍
പട്ന: മോഷണങ്ങള്‍ തുടര്‍ക്കഥയായ ബിഹാറില്‍ മൊബൈല്‍ മോഷ്ടാവിന് യാത്രക്കാരന്‍ കൊടുത്തത് എട്ടിന്റെ പണി. ട്രെയിന്‍ യാത്ര പുറപ്പെടാനൊരുങ്ങിയപ്പോള്‍ ജനാല വഴി കൈയ്യിട്ട് മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈയ്യില്‍ പിടുത്തമിട്ട യാത്രക്കാരന്‍, ട്രെയിനിനൊപ്പം അയാളെ വലിച്ചിഴച്ചത് പത്ത് കിലോമീറ്ററാണ്. ട്രെയിനിന് വേഗത കുറവായിരുന്നതിനാലും, യാത്രക്കാരന്‍ മാനുഷിക പരിഗണന കാട്ടിയതിനാലും സ്വയം ഒരു അഭ്യാസിയായതിനാലും കള്ളന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല എന്നാണ് വിവരം. സെപ്റ്റംബര്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെഗുസരായിയില്‍ നിന്നും ഖഗാരിയയിലേക്കുള്ള […]
പുടിന് നേരെ വധശ്രമം; വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുനേരെ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. ജനറല്‍ ജിവിആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എപ്പോഴാണ് വധശ്രമം നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുട്ടിന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍പില്‍ ഇടതുഭാഗത്തെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനത്തിനു മുന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നെങ്കിലും, വാഹനം അതിവേഗം സുരക്ഷിതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പുട്ടിന് പരുക്കേറ്റില്ലെന്നാണ് വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ […]
Stray dog:തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്ബയിനുകള്‍ ആരംഭിക്കും:മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran
(Stray dog)തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്ബയിനുകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). ഒരു വര്‍ഷത്തിലധികം വാക്‌സിനെടുക്കാത്ത വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതോടൊപ്പം ലൈസന്‍സ് വിതരണം നടത്തുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിലെ 100 വാര്‍ഡുകളില്‍ തെരുവു നായകളുടെ വാക്‌സിനേഷന്‍ നടത്തും. ഇത് വെറ്റിനറി ഡോക്‌ട്ടര്‍മാര്‍ അടക്കമുള്ള 4 ടീമായ് നിര്‍വ്വഹിക്കും. ഒരു ടീം തന്നെ നൂറു വാര്‍ഡുകളിലും വിവിധ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും. തെരുവുനായ്ക്കളുടെ സെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. […]










