തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനത്തെയും പദ്ധതികളെയും സംബന്ധിച്ച് പഠിക്കുന്നതിനായി ബിഹാര്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ തിരുവനന്തപുരത്തുള്ള നോര്‍ക്കാ റൂട്ട്സിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാര്‍ സംഘമെത്തിയത്. ബീഹാര്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓവര്‍സീസ് പ്ലേസ്‌മെന്റ് ബ്യൂറോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാജീവ് രഞ്ജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ അജിത്കുമാര്‍ സിന്‍ഹ, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അശ്വജീത് കുമാര്‍ പര്‍ഷാര്‍, ആശിഷ് […]
Category: News
വെക്കേഷന് വിദ്യാര്‍ത്ഥികള്‍ പോയ തക്കത്തില്‍ തിരുവനന്തപുരത്തെ ബസ് സ്റ്റാന്‍ഡ് പഴയത് പോലെയാക്കി; പൊളിച്ച് കളഞ്ഞ് കോര്‍പ്പറേഷന്‍
തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റി കോര്‍പ്പറേഷന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങള്‍ മുറിച്ചു മാറ്റിയ നടപടി വിവാദമായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍ പൊളിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ശ്രീ കൃഷ്ണ നഗര്‍ റെസിഡന്റ് അസോസിയേഷന്‍ മോടി പിടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒാണാവധിക്ക് പോയതിന് പിന്നാലെ ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് ഷെല്‍റ്ററിന്റെ ചുമരില്‍ എഴുതിവെച്ചായിരുന്നു റെസിഡന്റ് അസോസിയേഷന്റെ നവീകരണം. ഇതിന് പിന്നാലെയായിരുന്നു കോര്‍പ്പറേഷന്റെ […]
ദിലീപ് ഒരു ചിത്രത്തിലെ പാട്ടെഴുത്തില്‍ നിന്ന് തന്നെ മാറ്റി, തന്റെ എഴുത്ത് പോരെന്ന അഭിപ്രായമാണ് നടനെന്ന് കൈതപ്രം
നടന്‍ ദിലീപില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപത്രം ദാമോദരന്‍ നമ്ബൂതിരി. താന്‍ എഴുതിയ പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും വേറൊരു നമ്ബൂതിരി പാട്ട് എഴുതട്ടെയെന്ന് പറഞ്ഞുവെന്നും കൈപത്രം വെളിപ്പെടുത്തി. ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പങ്കുവച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദിലീപും കാവ്യാമാധവനും ഭാവനയും മുഖ്യ കഥാപാത്രങ്ങളായെത്തിയ തിളക്കം എന്ന ചിത്രത്തിലെ പാട്ടെഴുത്തിനിടെയാണ് ദുരനുഭവം ഉണ്ടായതെന്ന് കൈതപ്രം പറഞ്ഞു. ദിലീപ് ഒരു പാട്ടില്‍ നിന്ന് തന്നെ മാറ്റിയിട്ടുണ്ട്. […]
ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി; 12.5 ലക്ഷം കോടിയുടെ ആസ്തി
ന്യൂഡല്‍ഹി: ലോക സമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വ്യവസായ ഭീമന്‍ ഗൗതം അദാനി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി. ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ ആസ്തിയില്‍ 5.2 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഫ്രഞ്ച് വ്യവസായി ബെര്‍നാഡ് അര്‍നോള്‍ഡിനേയും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേയും മറികടന്നാണ് അദാനിയുടെ നേട്ടം. അദാനിയെ കൂടാതെ മുകേഷ് അംബാനിയാണ് […]
സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് തിരിച്ചടി.ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. തൃശൂരിലെ വിചാരണക്കോടതിയുടെ ശിക്ഷാവിധിയ്‌ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിഷാമിനുള്ള ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി […]
മോദിയുടെയും ഷീജിങ് പിങ്ങിന്റെയും സാന്നിദ്ധ്യം ഏഷ്യന്‍ ഉച്ചക്കോടിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു; ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ച്ചയില്‍ ഇനിയും വ്യക്തതയില്ല
ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കിയതിന് ശേഷം നടക്കുന്ന ആദ്യ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ പങ്കെടുക്കും. കൊറോണയ്‌ക്ക് മുന്‍പ് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തകളില്‍ ശക്തമായ സംഘര്‍ഷം നിലനിന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗും പങ്കെടുക്കും. ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളോടൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും പങ്കെടുക്കും. 2020ല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തിയ അക്രമത്തെ […]
4,588 കോടി നഷ്ടം; ബൈജൂസ് പ്രതിസന്ധിയില്‍?
ന്യൂഡല്‍ഹി: എഡ്യുടെക് ഭീമനായ ബൈജുസ് പ്രതിസന്ധിയിലെന്നു സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്ബനിയുടെ നഷ്ടം. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു. എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞ കോവിഡ് കാലത്തും ബൈജൂസിനു നേട്ടമുണ്ടാക്കാനായില്ല എന്നത് […]
സെക്യൂരിറ്റിക്കാരനെ കാറിടിച്ചു കൊന്ന കേസ്; പ്രതി നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; ജീവപര്യന്തം ശിക്ഷ ശരിവച്ചു
കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. അതേ സമയം ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്. മുഹമ്മദ് നിഷാമിന്റെ […]
കെപിസിസി പട്ടിക ; ‘മത്സരിച്ച്’ ശരത്ചന്ദ്രപ്രസാദ്, വിട്ടുനിന്ന് ഉമ്മന്‍ചാണ്ടി ; നേതാക്കളുടെ ഒറ്റയാന്‍പോക്കില്‍ പ്രതിഷേധം
തിരുവനന്തപുരം കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ തുടരാന്‍ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തുവന്നു. നേതാക്കളുടെ ഒറ്റയാന്‍പോക്കില്‍ കെപിസിസി ജനറല്‍ബോഡിയില്‍ പ്രതിഷേധം അണപൊട്ടി. എതിര്‍പ്പില്ലാതെ തുടരാന്‍ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കള്‍ പ്രതിഷേധവുമായും രംഗത്തെത്തി. സുപ്രധാന യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത്ജോഡോ കേരളത്തിലുള്ളപ്പോള്‍ത്തന്നെ പട്ടിക പത്രംവഴി പുറത്തുവിട്ടതും പെട്ടെന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പും തന്ത്രമായിരുന്നു. തരൂരിനെ സുധാകരന്‍ […]
നായകളുടെ വന്ധ്യംകരണം ; തടയിട്ടത് കോടതി വിധി
കൊച്ചി സംസ്ഥാനത്ത് കുടുംബശ്രീ വിജയകരമായി നടപ്പാക്കിയിരുന്ന തെരുവ്നായകളുടെ വന്ധ്യംകരണത്തിന് തടയിട്ടത് കോടതി വിധി. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിക്കെതിരെ 2021 ഡിസംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. പദ്ധതിക്ക് വീണ്ടും അനുമതിതേടി സുപ്രീംകോടതിയെ സമീപിക്കാന്‍ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. കുടുംബശ്രീയുടെ 144 അംഗങ്ങളായിരുന്നു പദ്ധതിയിലെ വളന്റിയര്‍മാര്‍. നായകളെ തെരുവില്‍നിന്ന് വന്ധ്യംകരണകേന്ദ്രത്തില്‍ എത്തിക്കല്‍, കൂട് ഒരുക്കല്‍, ഭക്ഷണവും മരുന്നും നല്‍കല്‍, തിരികെവിടല്‍ എന്നിവയായിരുന്നു ചുമതല. മൃഗസംരക്ഷണവകുപ്പാണ് വന്ധ്യംകരണ ശസ്ത്രക്രിയക്കുള്ള സജ്ജീകരമൊരുക്കിയരുന്നത്. ചെലവ് […]










