പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ശി​ശു​ക്ക‍​ള്‍​ക്ക് സ്വ​ര്‍​ണ​മോ​തി​രം ന​ല്‍​കാ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട് ബി​ജെ​പി

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 72-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് ബി​ജെ​പി ന​വ​ജാ​ത​ശി​ശു​ക്ക‍​ള്‍​ക്ക് സ്വ​ര്‍​ണ​മോ​തി​രം വി​ത​ര​ണം ചെ​യ്യു​ന്നു.മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 17-ന് ​ചെ​ന്നൈ ആ​ര്‍​എ​സ്‌ആ​ര്‍​എം ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് ര​ണ്ട് ഗ്രാം ​തൂ​ക്ക​മു​ള്ള മോ​തി​രം ന​ല്‍​കു​ന്ന​ത്. ഏ​ക​ദേ​ശം 15-ഓ​ളം ശി​ശു​ക്ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കേ​ണ്ടി വ​രു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്നേ​ദി​വ​സം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ 720 കി​ലോ​ഗ്രാം മ​ത്സ്യം വി​ത​ര​ണം ചെ​യ്യു​മെ​ന്നും പാ​ര്‍​ട്ടി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​ന്പാ​ദ യോ​ജ​ന​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണി​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ സേ​വ പ​ഖ്‌​വാ​ഡ എ​ന്ന പേ​രി​ല്‍ രാ​ജ്യ​മെ​ങ്ങും വി​പു​ല​മാ​യ രീ​തി​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി ഒ​രു​ങ്ങു​ന്ന​ത്.

prp

Leave a Reply

*