ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്ബ് ഷീറ്റുകള്‍ കെട്ടുപൊട്ടിവീണ് രണ്ട് കാല്‍നടയാത്രികര്‍ ദാരുണമായി കൊല്ലപ്പെട്ടു

  തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്ബ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.

  ചാവക്കാട് അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്


അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്‌ലര്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്ബ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം


നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ലോറിയുടെ ഡ്രൈവര്‍ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട ഇരുമ്ബ് ഷീറ്റ് ബ്ലോക്ക് വീണത്.


ലോറിയിലുണ്ടായിരുന്ന മൊത്തം ലോഡും റോഡിലേക്ക് വീഴുകയായിരുന്നു. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ലോഡ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

prp

Leave a Reply

*